കോഴിക്കോട്: 2017 ന് മുന്‍പ് രജിസ്ട്രേഷന് കിട്ടിയ ചെറുടാക്സി വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയതോടെ ഫിറ്റ്നസ് ലഭിക്കാതെ വാഹന ഉടമകള്‍. പുതിയ പരിഷ്കാരം പരിവാഹന്‍ സൈറ്റില്‍ ശരിയായി അപ്ഡേറ്റ് ആകാത്തതാണു കാരണം. ഇതുകാരണം ടെസ്റ്റുകള്‍ വൈകുകയും പലര്‍ക്കും വാഹനം നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുകയും ചെയ്തു.
സര്‍ക്കാര്‍ ഉത്തരവുപ്രകാരം ഈ മാസം 17 മുതൽ വാഹൻ പോർട്ടലിൽ പുതിയ അപ്ഡേഷൻ വന്നതോടെ വേഗപ്പൂട്ട് ഘടിപ്പിക്കാതെ ഫിറ്റ്നസ് ലഭിക്കില്ലെന്ന അവസ്ഥയായി. എന്നാല്‍, വാഹന്‍ സൈറ്റില്‍ സാങ്കേതിക തടസം നേരിട്ടതോടെ വേഗപ്പൂട്ട് ഘടിപ്പിച്ചവര്‍ക്കും ഫിറ്റ്നസ് ലഭിച്ചില്ല. സൈറ്റില്‍ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. സൈറ്റ് അപ്ഡേഷന് എന്ന് ശരിയാകുമെന്നും അറിയില്ല.
പ്രതിസന്ധി രൂക്ഷമായതോടെ സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് വാഹന ഉടമകള്‍ പറയുന്നു. മോട്ടോർവാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വേഗപ്പൂട്ടിന്റെ കാര്യത്തിൽ ഇതുവരെ കൃത്യമായ നിർദേശവും ലഭിച്ചിട്ടില്ല. ടാക്സികൾക്ക് ആവശ്യക്കാരേറെയുള്ള സമയത്ത് സാങ്കേതിക കാരണങ്ങളാൽ ടെസ്റ്റ് വൈകുന്നത് ചെറു ടാക്സിമേഖലയ്ക്കു വലിയ തിരിച്ചടിയാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags : Speed ??Governors Taxi Vehicles Crisis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash