x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ൽ; അ​ന്തി​മ റി​പ്പോ​ർ​ട്ട് അ​ടു​ത്ത​മാ​സം

തോ​മ​സ് വ​ർ​ഗീ​സ്
Published: November 28, 2026 12:52 AM IST | Updated: November 28, 2026 12:52 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സി​ന്‍റെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും പ​രാ​തി​ക​ളും പ​ഠി​ക്കാ​ൻ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ നി​യോ​ഗി​ച്ച ഡോ. ​ഗ്ലാ​ഡ്സ്റ്റ​ണ്‍​രാ​ജ് അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും.

ക​ര​ട് റി​പ്പോ​ർ​ട്ടി​ന്മേ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ഈ ​മാ​സം 26ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. ല​ഭി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷം സ​മി​തി വീ​ണ്ടും യോ​ഗം ചേ​ർ​ന്ന് അ​ന്തി​മ റി​പ്പോ​ർ​ട്ടി​നു രൂ​പം ന​ൽ​കും. തു​ട​ർ​ന്ന് റി​പ്പോ​ർ​ട്ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​നു സ​മ​ർ​പ്പി​ച്ച് ഡി​സം​ബ​ർ പ​കു​തി​യോ​ടെ പു​റ​ത്തി​റ​ങ്ങും.

ഒ​രു വി​ഷ​യ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള പ​ഠ​നം ന​ട​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ര​മാ​വ​ധി അ​വ​സ​ര​വും സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന​താ​ണ് ക​ര​ട് റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന ശി​പാ​ർ​ശ. നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സി​ന്‍റെ ന​ട​ത്തി​പ്പി​ൽ അ​ധ്യാ​പ​ക​രി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും​നി​ന്ന് ഉ​ൾ​പ്പ​ടെ വ്യാ​പ​ക പ​രാ​തി​ക​ളു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ശ്ന​ങ്ങ​ൾ സ​മ​ഗ്ര​മാ​യി പ​ഠി​ക്കാ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ച​ത്. അ​ച്യു​ത് ശ​ങ്ക​ർ വൈ​സ് ചെ​യ​ർ​മാ​നാ​യു​ള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​തി​നു​ള്ള ന​ട​പ​ടി.

അ​തേ​സ​മ​യം, സ​മി​തി​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ടി​ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​പ​ടി​ക്ര​മ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് ചേ​ർ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ന് അം​ഗീ​കാ​രം ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ, നി​ല​വി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​ൽ ആ​വ​ശ്യ​മാ​യ അം​ഗ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ ക്വാ​റം തി​ക​യാ​ത്ത സ്ഥി​തി​യാ​ണ്. ചെ​യ​ർ​മാ​ൻ, മെം​ബ​ർ സെ​ക്ര​ട്ട​റി, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ അം​ഗ​ങ്ങ​ളാ​യു​ള്ള​ത്.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് അം​ഗ​ങ്ങ​ൾ രാ​ജി​വ​ച്ചി​രു​ന്നു. ഒ​ഴി​വു​ള്ള സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പു​തി​യ അം​ഗ​ങ്ങ​ളെ നി​യ​മി​ച്ചാ​ൽ മാ​ത്ര​മേ കൗ​ണ്‍​സി​ലി​ന്‍റെ പൂ​ർ​ണ അം​ഗീ​കാ​ര​ത്തോ​ടെ റി​പ്പോ​ർ​ട്ട് പാ​സാ​ക്കാ​ൻ ക​ഴി​യൂ.​ അ​ല്ലാ​ത്ത​പ​ക്ഷം ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ന്‍റെ പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് റി​പ്പോ​ർ​ട്ടി​ന് അം​ഗീ​കാ​രം ന​ൽ​കു​ക​യും പി​ന്നീ​ട് എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ച​ശേ​ഷം അം​ഗീ​കാ​രം നേ​ടു​ക​യും ചെ​യ്യേ​ണ്ടി​വ​രും. എ​ന്നാ​ൽ ഇ​ത് എ​ത്ര​മാ​ത്രം ജ​നാ​ധി​പ​ത്യ​പരമെ​ന്ന ചോ​ദ്യ​മു​യ​രു​ന്നു​ണ്ട്.

സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ ശേ​ഷ​മാ​ണ് സ​മി​തി ക​ര​ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ൾ ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​വം​ബ​ർ 26 വ​രെ ല​ഭി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി വി​ല​യി​രു​ത്തി അ​ന്തി​മ റി​പ്പോ​ർ​ട്ടി​നു രൂ​പം ന​ൽ​കു​ന്ന​തോ​ടെ നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സി​ന്‍റെ ന​ട​ത്തി​പ്പി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള നി​ർ​ണാ​യ​ക നി​ർ​ദേ​ശ​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​യി.

Tags : degree course crisis Resolving final report Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up