ജിതേന്ദ്ര സിംഗ്, അശുതോഷ് രങ്ക
ന്യൂഡൽഹി: കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനെതിരേ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സഹസ്ഥാപകൻ അശുതോഷ് രങ്ക മാനനഷ്ട നോട്ടീസ് അയച്ചു.
പാക്കിസ്ഥാനിൽനിന്നുള്ള രാഷ്ട്രീയ നേതാക്കളിൽനിന്ന് അശോതുഷ് രങ്ക സാന്പത്തിക സഹായം കൈപ്പറ്റിയെന്ന ആരോപണത്തിലാണു നോട്ടീസ്.
തന്റെ സത്യസന്ധതയെയും ദേശസ്നേഹത്തെയും കേന്ദ്രമന്ത്രി ചോദ്യംചെയ്യുകയാണെന്ന് സമൂഹമാധ്യമ പോസ്റ്റിൽ അശുതോഷ് രങ്ക പറഞ്ഞു.
കഠിനാധ്വാനത്തിലൂടെ കാൺപുർ ഐഐടിയിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും പഠിച്ചശേഷം മക്കിൻസിയിലെ ഉയർന്ന ശന്പളത്തിലുള്ള ജോലി ഉപേക്ഷിച്ചാണ് ഇന്ത്യയിൽ തിരിച്ചെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Defamation notice CJP leader Union Minister Jitendra Singh Ashutosh Ranga Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash