x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത്‌‌​ല​റ്റി​ക് മീ​റ്റി​ൽ ഷീബക്ക് സ്വർണം

വെബ്ഡെസ്ക്
Published: November 28, 2026 01:07 AM IST | Updated: November 28, 2026 01:07 AM IST

ഡി. ​ഷീ​ബ

ഭു​വ​നേ​ശ്വ​ർ: ആ​റു രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന BIMSTEC അ​ത്‌‌​ല​റ്റി​ക് മീ​റ്റി​ൽ വ​നി​ത​ക​ളു​ടെ ലോം​ഗ്ജം​പി​ൽ 6.21 മീ​റ്റ​ർ ദൂ​രം താ​ണ്ടി മ​ല​യാ​ളി​താ​രം ഡി. ​ഷീ​ബ ഇ​ന്ത്യ​ക്കാ​യി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി.

ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജ് ഓ​ട്ടോ​ണ​മ​സി​ലെ മൂ​ന്നാം വ​ർ​ഷ ബി​എ ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​യാ​ണ് ഷീ​ബ. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ ഷീ​ബ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ വേ​ദി​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റി​ക്സി​ലെ ശ്ര​ദ്ധേ​യ​മാ​യ യു​വ​താ​ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ജ​യ്പുരി​ൽ ന​ട​ന്ന ആ​റാ​മ​ത് ഇ​ന്ത്യ​ൻ ഓ​പ്പ​ൺ അ​ണ്ട​ർ-23 അ​ത്‌‌​ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പ് ലോം​ഗ്ജം​പി​ൽ 6.29 മീ​റ്റ​ർ ചാ​ടി ഷീ​ബ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ഷീ​ബ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം ഇ​താ​ണ്. കേ​ര​ള സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ലെ ബൈ​ജു ജോ​സ​ഫ് ആ​ണ് പ​രി​ശീ​ല​ക​ൻ. തി​രു​വ​ന​ന്ത​പു​രം പു​തി​യ​തു​റ, ഉ​ര​യി​ക്കു​ന്നു​പു​ര​യി​ടം സ്റ്റീ​ഫ​ൻ-​ഡ​യാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Tags : Gold Sheeba athletic meet Sports

Recent News

Corehub Up