x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ മി​നി അ​മ​ച്വ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റ്: ക​ട്ടി​പ്പാ​റ ന​സ്ര​ത്ത് യു​പി സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം

വെബ് ഡെസ്ക്
Published: November 25, 2026 01:34 AM IST | Updated: November 25, 2026 01:34 AM IST

മാ​നേ​ജ്മെ​ന്‍റും ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തും ന​ല്‍​കി​യ സ്വീ​ക​ര​ണം.

ക​ട്ടി​പ്പാ​റ: കോ​ഴി​ക്കോ​ട് അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മി​നി അ​മ​ച്വ​ർ അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ക​ട്ടി​പ്പാ​റ ന​സ്ര​ത്ത് യു​പി സ്കൂ​ൾ മി​ക​വാ​ർ​ന്ന നേ​ട്ടം കൈ​വ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന കാ​യി​ക​മേ​ള​യി​ൽ അ​ണ്ട​ർ 13 വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ര​ണ്ടാം സ്ഥാ​നം നേ​ടി​യാ​ണ് ക​ട്ടി​പ്പാ​റ തി​ള​ങ്ങി​യ​ത്. അ​ധ്യ​പ​ക​ന്‍ കെ.​യു. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​യി​ക​താ​ര​ങ്ങ​ൾ പ​രി​ശീ​ല​നം ന​ട​ത്തി​യ​ത്. കാ​യി​ക താ​ര​ങ്ങ​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജ്ന, വാ​ർ​ഡ് മെം​ബ​ർ ജം​ഷീ​ന അ​സീ​സ്, ഹെ​ഡ്മി​സ്ട്ര​സ് ലി​സ സാ​ല​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എം. ബ​ഷീ​ർ, എം​പി​ടി​എ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ബൈ​ജു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. താ​മ​ര​ശേ​രി ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യി​ൽ യു​പി വി​ഭാ​ഗം ചാ​മ്പ്യ​ൻ പ​ട്ട​വും കി​ഡീ​സ് ബോ​യ്സ് ഓ​വ​റോ​ൾ, കി​ഡീ​സ് ഗേ​ൾ​സ് ഓ​വ​റോ​ൾ എന്നിവയും സ്കൂ​ൾ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

Tags : District Mini Amateur Athletic Meet Athletic Meet NattuVishesham DiോstrictNews

Recent News

Corehub Up