വണ്ടൻപതാലിൽ ശബരിമല തീർഥാടകരുടെ വാഹനം മതിലിലിടിച്ചുണ്ടായ അപകടം.
വണ്ടൻപതാൽ: പ്രധാന തീർഥാടന പാതയായ മുണ്ടക്കയം - കോരുത്തോട് റോഡിൽ വണ്ടൻപതാലിന് സമീപം തീർഥാടന വാഹനം നിയന്ത്രണംവിട്ട് റോഡിന്റെ വശത്തെ മതിൽ ഇടിച്ചുതകർത്തു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കർണാടക സ്വദേശികളായ തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്ന് പറയപ്പെടുന്നു. റോഡിന്റെ വശത്തെ മരത്തിലും മതിലിലും ഇടിച്ച് വാഹനം നിൽക്കുകയായിരുന്നു. അപകടത്തിൽ തീർഥാടകർക്ക് നിസാര പരിക്കേറ്റു.
അന്യസംസ്ഥാനങ്ങളിൽനിന്നടക്കം ശബരിമല ദർശനം കഴിഞ്ഞ് തീർഥാടകർ മടങ്ങിവരുന്ന പ്രധാന പാതയാണിത്. വീതികുറവുള്ള ഈ റോഡിൽ അപകടങ്ങളും പതിവാണ്. മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ വീടിന്റെ മതിലുകൾ വാഹനാപകടത്തിൽ നശിച്ചിട്ടുണ്ട്. നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന ഭാഗം കൂടിയാണ് വണ്ടൻപതാൽ മേഖല. തീർഥാടനകാലം ആരംഭിച്ചതോടെ വാഹനങ്ങളുടെ ബാഹുല്യംമൂലം റോഡിലൂടെ നടന്നുപോകുവാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
നടപടിയുണ്ടാകണം
വണ്ടൻപതാൽ: വണ്ടൻപതാൽ മേഖലയിൽ പതിവായുണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന് വണ്ടൻപതാൽ സീനിയർ സിറ്റിസൺസ് ഫോറം അഭ്യർഥിച്ചു.
സമ്മേളനത്തിൽ തോമസ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. ജോയി പുളിക്കൽ, സാലിഹ് അമ്പഴത്തിനാൽ, ആന്റണി കൊല്ലക്കൊമ്പിൽ, ജോസഫ് കാരക്കാട് എന്നിവർ പ്രസംഗിച്ചു.
Tags : A pilgrim vehicle Nattuvishesham DistrictNews