അല്‍ഫോന്‍സാ കോളജിലെ 2026- 2027 കോളജ് യൂണിയന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിക്കുന്നു. കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ത്രേസ്യാമ്മ ടെസിന് ജോര്‍ജ്,
പാലാ: അല്‍ഫോന്‍സാ കോളജിലെ 2026-27 അധ്യയന വര്‍ഷത്തെ കോളജ് യൂണിയനായ ദര്‍പ്പണിന്റെ ഉദ്ഘാടനവും സ്ഥാനാരോഹണച്ചടങ്ങും സംഘടിപ്പിച്ചു. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.
കോളജ് യൂണിയന് ചെയര്‍പേഴ്സണ്‍ ത്രേസ്യാമ്മ ടെസിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ പുതിയ യൂണിയന് ഭാരവാഹികള്‍ സ്ഥാനമേറ്റെടുത്തു.വിദ്യാര്‍ഥികളുടെ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ജനാധിപത്യപരമായ നേതൃഗുണങ്ങള്ക്കും പ്രാധാന്യം നല്കുന്ന ചടങ്ങില്‍ അധ്യാപകരും വിദ്യാര്‍ഥിനികളും പങ്കെടുത്തു.
Tags : Inauguration of the College Union Nattuvishesham DistrictNews