കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പ്രതിഭകളെ ആദരിച്ച് സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിക്ടറി റാലി പ്രഫ. റോണി കെ. ബേബി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സബ്ജില്ലാ സ്കൂൾ കായികമേള, കലാമേള, ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, കെസിഎസ്എൽ എന്നിവയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ നേടിയ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ പ്രതിഭകളെ ആദരിച്ച് സ്കൂൾ പിടിഎയുടെ ആഭിമുഖ്യത്തിൽ വിക്ടറി റാലി നടത്തി.
പ്രഫ. റോണി കെ. ബേബി എംഎൽഎ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല, ഹെഡ്മിസ്ട്രസ് നിസാമോൾ ജോൺ, പിടിഎ പ്രസിഡന്റ് രഞ്ചു തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : St. Mary’s Victory Rally Nattuvishesham DistrictNews