നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-സ്പോർട്ടിംഗ് ഡൽഹി മത്സരത്തിലെ ദൃശ്യം
ഇംഫാൽ: ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സമനിലയിൽ തളച്ച് സ്പോർട്ടിംഗ് ക്ലബ് ഡൽഹി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
സ്പോർട്ടിംഗിന് വേണ്ടി മുഹമ്മദ് അയ്മൻ ആണ് ഗോൾ സ്കോർ ചെയ്തത്. അന്റോണിയോ മൊയാനോയാണ് നോർത്ത് ഈസ്റ്റിന് വേണ്ടി ഗോൾ നേടിയത്.
മത്സരം സമനിലയായതോടെ നോർത്ത് ഈസ്റ്റിന് 12 പോയിന്റും സ്പോർട്ടിംഗിന് ഒമ്പത് പോയിന്റുമായി. നിലവിൽ ലീഗ് ടേബിളിൽ നോർത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്തും സ്പോർട്ടിംഗ് നാലാം സ്ഥാനത്തുമാണുള്ളത്.
Tags : indian super league Football Match NorthEast United FC Sporting Club Delhi Drawn