കേരള ഹൈക്കോടതി
കൊച്ചി: ഗോത്രബന്ധു പദ്ധതിയിലെ മെന്റര്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി.
നിലവിലുള്ള മെന്റര്‍ അധ്യാപകര്‍ക്കു തുടരാന്‍ അവകാശമില്ലെന്നും പുതിയ പദ്ധതിപ്രകാരമുള്ള സെലക്ഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റീസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ. പ്രീത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. കൊച്ചി: ഗോത്രബന്ധു പദ്ധതിയിലെ മെന്റര്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. നിലവിലുള്ള മെന്റര്‍ അധ്യാപകര്‍ക്കു തുടരാന്‍ അവകാശമില്ലെന്നും പുതിയ പദ്ധതിപ്രകാരമുള്ള സെലക്ഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും ജസ്റ്റീസുമാരായ ഡോ. എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, എ.കെ. പ്രീത എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ട് അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. പുതിയ സെലക്ഷന് പ്രക്രിയയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച റിട്ട് അപ്പീലും ഇതോടൊപ്പം തീര്‍പ്പാക്കി. മെന്റര്‍ അധ്യാപകര്‍ക്കു തുടരാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു നേരത്തേ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരേയാണു സര്‍ക്കാരും പുതിയ സെലക്ഷന് നടപടികളില്‍ പങ്കെടുത്തവരും ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
2016-17ല്‍ ആരംഭിച്ച പഴയ പദ്ധതി അവസാനിച്ചതായും 2026 ജൂണ്‍ 16 മുതല്‍ പുതിയ പരിഷ്കരിച്ച പദ്ധതി നിലവില്‍ വന്നതായും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. പഴയ പദ്ധതിയില്‍ ബ്ലോക്കുതല സമിതി വഴിയായിരുന്നു തെരഞ്ഞെടുപ്പെങ്കില്‍ പുതിയ പദ്ധതിപ്രകാരം ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സെലക്ഷന് കമ്മിറ്റി മുഖേന എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണു നിയമനം. ആദിയന്, പണിയന്, ഊരാളി, കാട്ടുനായ്ക്കന്‍ എന്നീ നാലു വിഭാഗങ്ങളെയാണു പഴയ പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
പുതിയ പദ്ധതിയുടെ വ്യാപ്തി വിപുലീകരിച്ചിട്ടുണ്ട്. പ്രൈമറി ക്ലാസുകളിലെ ഭൂരിപക്ഷം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ഗോത്രവിഭാഗത്തില്പ്പെട്ടവരെതന്നെയായിരിക്കും അതത് സ്കൂളുകളില്‍ മെന്റര്‍ അധ്യാപകരായി നിയമിക്കുക. കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയും പിടിഎ യോഗങ്ങളില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കല്‍ ഉള്‍പ്പടെയുള്ള പുതിയ ചുമതലകളും നിശ്ചയിച്ചിട്ടുണ്ട്.ഹര്‍ജിക്കാരായ മെന്റര്‍ അധ്യാപകരുടെ നിയമന കാലാവധി 2025 ജൂണ്‍ മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള ഒരു അക്കാദമിക് വര്‍ഷത്തേക്കു മാത്രമായിരുന്നുവെന്നും ആ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ തുടരാന്‍ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
പഴയ പദ്ധതിയില്‍നിന്നു ഘടനാപരമായും പ്രവര്‍ത്തനപരമായും വ്യത്യസ്തമായ പുതിയ പദ്ധതി സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. പുതിയ വിജ്ഞാപനപ്രകാരം നടന്ന സെലക്ഷന് നടപടികള്‍ നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കോടതിവിധി സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിനുള്ള അംഗീകാരമാണെന്ന് മന്ത്രി കെ.എ. തുളസി പ്രതികരിച്ചു. ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി കൂടുതല്‍ സുതാര്യമായ രീതിയിലാണു പുതിയ പദ്ധതി ആവിഷ്കരിച്ചതെന്നും പുതിയ സെലക്ഷന് പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags : Gothrabandhu Scheme Mentor Teachers Kerala High Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash