x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മടങ്ങാൻ തീയതി കുറിച്ച് ഹസീന; കാലുകുത്തിയാൽ ജയിലിൽ അടയ്ക്കുമെന്ന് ബംഗ്ലാദേശ്

വെബ് ഡെസ്ക്
Published: November 24, 2026 10:36 PM IST | Updated: November 24, 2026 10:36 PM IST

ഷെ​​​​യ്ഖ് ഹ​​​​സീ​​​​ന

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ൽ പ്ര​​​​വാ​​​​സ​​​​ജീ​​​​വി​​​​തം ന​​​​യി​​​​ക്കു​​​​ന്ന ഷെ​​​​യ്ഖ് ഹ​​​​സീ​​​​ന ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ന്നു. വി​​​​ദ്യാ​​​​ർ​​​​ഥിപ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത ബം​​​​ഗ്ലാ​​​​ദേ​​​​ശ് മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ടു​​​​ത്ത മാ​​​​സം നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്ന​​​​താ​​​​യി അ​​​​വ​​​​രു​​​​ടെ വ​​​​ക്താ​​​​വ് സ​​​​യ്യി​​​​ദ് മൊ​​​​സ​​​​മ്മ​​​​ൽ അ​​​​ലി അ​​​​റി​​​​യി​​​​ച്ചു.

1971ലെ ​​​​ബം​​​​ഗ്ലാ വി​​​​മോ​​​​ച​​​​ന യു​​​​ദ്ധം ജ​​​​യി​​​​ച്ച​​​​തി​​​​ന്‍റെ വാ​​​​ർ​​​​ഷി​​​​കദി​​​​ന​​​​മാ​​​​യ ഡി​​​​സം​​​​ബ​​​​ർ 16ന് ​​​​ഹ​​​​സീ​​​​ന ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തു​​​​മെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​മാ​​​​ന​​​​ക്ക​​​​മ്പ​​​​നി​​​​യാ​​​​യ ബി​​​​മാ​​​​ൻ ബം​​​​ഗ്ലാ​​​​ദേ​​​​ശ് എ​​​​യ​​​​ർ​​​​ലൈ​​​​ൻ​​​​സി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നു ധാ​​​​ക്ക​​​​യി​​​​ലേ​​​​ക്കു യാ​​​​ത്ര​​​​യ്ക്കു​​​​ള്ള സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹ​​​​സീ​​​​ന ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​റി​​​​യി​​​​ച്ചു.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ലം​​​​ഘി​​​​ച്ചാ​​​​ണ് ഹ​​​​സീ​​​​ന​​​​യെ നാ​​​​ടു​​​​ക​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും അ​​​​വ​​​​രു​​​​ടെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വി​​​​ന് സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കേ​​​​ണ്ട ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ണ്ടെ​​​​ന്നും സ​​​​യ്യി​​​​ദ് മൊ​​​​സ​​​​മ്മ​​​​ൽ അ​​​​ലി പ​​​​റ​​​​ഞ്ഞു. 2024ലെ ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്തി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ഹ​​​​സീ​​​​ന​​​​യെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ചി​​​​രു​​​​ന്നു.

ത​​​​നി​​​​ക്കെ​​​​തി​​​​രാ​​​​യ കു​​​​റ്റ​​​​ങ്ങ​​​​ളെ​​​​ല്ലാം നി​​​​ഷേ​​​​ധി​​​​ച്ച ഹ​​​​സീ​​​​ന രാ​​​​ജ്യ​​​​ത്തേ​​​​ക്ക് മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി കോ​​​​ട​​​​തി​​​​യി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങാ​​​​നാ​​​​ണ് ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​റി​​​​യി​​​​ച്ചു. പു​​​​തി​​​​യ പാ​​​​സ്പോ​​​​ർ​​​​ട്ടി​​​​നും ദേ​​​​ശീ​​​​യ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ൽ കാ​​​​ർ​​​​ഡി​​​​നു​​​​മാ​​​​യി ഹ​​​​സീ​​​​ന​​​​യു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഹൈ​​​​ക്ക​​​​മ്മീ​​​​ഷ​​​​നെ സ​​​​മീ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ യാ​​​​ത്രാ​​​​രേ​​​​ഖ​​​​ക​​​​ൾ ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ബം​​​​ഗ്ലാ​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ നി​​​​ര​​​​സി​​​​ച്ചു. ഇ​​​​ത് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ വീ​​​​ണ്ടും ക​​​​ലാ​​​​പ​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ ഇ​​​​ട​​​​യാ​​​​ക്കി. ജ​​​​യി​​​​ലി​​​​ല​​​​ട​​​​യ്ക്കു​​​​ക​​​​യോ വ​​​​ധ​​​​ശി​​​​ക്ഷ ന​​​​ട​​​​പ്പാ​​​​ക്കു​​​​ക​​​​യോ ചെ​​​​യ്താ​​​​ലും ത​​​​നി​​​​ക്ക് നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​പ്പോ​​​​യേ മ​​​​തി​​​​യാ​​​​കൂ​​​​വെ​​​​ന്ന് നേ​​​​ര​​​​ത്തേ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ഒ​​​​രു പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്ക​​​​വേ ഹ​​​​സീ​​​​ന പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

അ​​​​ധി​​​​കാ​​​​രം ന​​​​ഷ്ട​​​​പ്പെ​​​​ട്ട് പ​​​​ലാ​​​​യ​​​​നം ചെ​​​​യ്ത ഹ​​​​സീ​​​​ന ര​​​​ണ്ട് വ​​​​ർ​​​​ഷ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​ഭ​​​​യാ​​​​ർ​​​​ഥി​​​​യാ​​​​യി ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ്. ബം​​​​ഗ്ലാ​​​​ദേ​​​​ശ് നി​​​​ര​​​​ന്ത​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ഹ​​​​സീ​​​​ന​​​​യെ വി​​​​ട്ടു​​​​ന​​​​ൽ​​​​കാ​​​​ൻ ഇ​​​​ന്ത്യ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല.

ഹ​​​​സീ​​​​ന​​​​യെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത് കൈ​​​​വി​​​​ല​​​​ങ്ങു​​​​ക​​​​ളോ​​​​ടെ​​​​യോ ക​​​​ർ​​​​ശ​​​​ന​​​​ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ​​​​യോ മാ​​​​ത്ര​​​​മേ സാ​​​​ധ്യ​​​​മാ​​​​കൂ​​​​വെ​​​​ന്ന് ബം​​​​ഗ്ലാ​​​​ദേ​​​​ശ് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ഹു​​​​മ​​​​യൂ​​​​ൺ കോ​​​​ബി​​​​ർ പ​​​​റ​​​​ഞ്ഞു. വി​​​​ദേ​​​​ശ​​​​ത്ത് ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ​​​​ക്കു ബാ​​​​ധ​​​​ക​​​​മാ​​​​യ എ​​​​ല്ലാ നി​​​​യ​​​​മ​​​​ങ്ങ​​​​ളും അ​​​​വ​​​​ർ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

അ​​​​വാ​​​​മി ലീ​​​​ഗ് ഹ​​​​സീ​​​​ന​​​​യെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് രാ​​​​ജ്യ​​​​ത്ത് പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ പ​​​​ല​​​​ഭാ​​​​ഗ​​​​ത്തും അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളും തീ​​​​വ​​​​യ്പും ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്.

Tags : Sheikh Hasina Bangladesh Syed Mosammal Ali spokesperson Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up