ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍
കൊച്ചി: മദ്യനയത്തില്‍ ജനവിരുദ്ധമായവയുണ്ടെങ്കില് വിട്ടുവീഴ്ചയ്ക്കില്ലെന്നും ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും മുന്‍ഗണന നല്‍കണമെന്നും കെസിബിസി മദ്യവിരുദ്ധ കമ്മിഷന് ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന നിര്‍വാഹകസമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ മദ്യനയ സമീപനമാണു സഭയും സമിതിയും പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയോടു കൂറുപുലര്ത്തുമെന്നാണ് വിശ്വാസം.
പുറത്തുവരുന്ന പ്രതികരണങ്ങള്‍ ഊഹാപോഹങ്ങളായേ കാണുന്നുള്ളൂ. മദ്യനയത്തില്‍ ജനവിരുദ്ധതയുണ്ടായ കാലഘട്ടങ്ങളിലൊക്കെത്തന്നെ സര്‍ക്കാരുകളുടെ നിറം നോക്കാതെ സമിതി പ്രതികരിച്ചിട്ടുണ്ട്. അതു മനുഷ്യനന്മയെ കരുതിയാണെന്നും ബിഷപ് പറഞ്ഞു.
കമ്മിഷന് സെക്രട്ടറി ഫാ. തോമസ് സൈജു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ദേവസി പന്തല്ലൂക്കാരന്‍, വി.ഡി. രാജു, അന്തോണിക്കുട്ടി ചെതലന്‍, ആന്റണി ജേക്കബ്, എ.ജെ. ഡിക്രൂസ്, ദീപ്തി മേരി, റോയി മുരിക്കോലില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Liquor Policy Bishop Puthenveettil No Compromise Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash