Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Liquor Policy

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ്; ആ​ശ​ങ്ക​ക​ൾ ദു​രീ​ക​രി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം സ​ർ​ക്കാ​രി​നു​ണ്ടെ​ന്ന് കെ​സി

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്ന ആ​ശ​ങ്ക സ​ർ​ക്കാ​ർ ദു​രീ​ക​രി​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് കെ​സി പ്ര​തി​ക​രി​ച്ചു.

സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും പ്ര​യാ​സം ഉ​ണ്ടെ​ങ്കി​ല്‍ പാ​ര്‍​ട്ടി ത​ല​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യു​മെ​ന്നും വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​രാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും കെ​സി പ​റ​ഞ്ഞു. സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ട് ഒ​രു​മാ​സം ആ​യ​തേ​യു​ള്ളൂ. സ​ര്‍​ക്കാ​രി​ന്റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ന്നാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​തെ​ങ്കി​ലും ചി​ല ആ​ശ​ങ്ക​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ അ​തു ദൂ​രീ​ക​രി​ച്ചു പോ​കു​ക എ​ന്ന​തു​മാ​ത്ര​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ മു​ന്നി​ലു​ള്ള കാ​ര്യം. ‌‌‌ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ല്ലാം പാ​ര്‍​ട്ടി ത​ല​ത്തി​ലും ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് കെ​സി വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

Kerala

സംസ്ഥാനത്തെ മദ്യനയം തിരുത്തണം: കെസിബിസി മദ്യവിരുദ്ധ സമിതി

കൊ​​​ച്ചി: ഇ​​​ട​​​തു​​​ സ​​​ര്‍ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ മ​​​ദ്യ​​​ന​​​യം യു​​​ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​ര്‍ പൂ​​​ർ​​​ണ​​​മാ​​​യും തി​​​രു​​​ത്തി​​​യെ​​​ഴു​​​ത​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി. ത​​​മി​​​ഴ്‌​​​നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി ജോ​​​സ​​​ഫ് വി​​​ജ​​​യ്‌​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ൽ ഭ​​​ര​​​ണ​​​ത്തി​​​ലേ​​​റു​​​ന്ന പു​​​തി​​​യ സ​​​ര്‍ക്കാ​​​ര്‍ മാ​​​തൃ​​​ക​​​യാ​​​ക്ക​​​ണം.

വി​​​ദ്യാ​​​ഭ്യാ​​​സ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍, ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ള്‍, ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ പൊ​​​തു​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ 500 മീ​​​റ്റ​​​ര്‍ പ​​​രി​​​ധി​​​യി​​​ലു​​​ള്ള മു​​​ഴു​​​വ​​​ന്‍ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളും അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ണ​​​മെ​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് പൊ​​​തു​​​ജ​​​ന​​​ന​​​ന്മ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണ്.

2016ല്‍ ​​​ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍ക്കാ​​​ര്‍ സ​​​മ്പൂ​​​ര്‍ണ മ​​​ദ്യ​​​നി​​​രോ​​​ധ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബെ​​​വ്‌​​​കോ-​​​ക​​​ണ്‍സ്യൂ​​​മ​​​ര്‍ ഫെ​​​ഡ് ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ള്‍ ഓ​​​രോ വ​​​ര്‍ഷ​​​വും പ​​​ത്തു ശ​​​ത​​​മാ​​​നം വീ​​​തം അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​ന്‍ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് 29 ബാ​​​റു​​​ക​​​ള്‍ ഒ​​​ഴി​​​കെ മു​​​ഴു​​​വ​​​ന്‍ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളും അ​​​ട​​​ച്ചു​​​പൂ​​​ട്ടി. ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍ക്കാ​​​രി​​​ന്‍റെ പാ​​​ത പു​​​തി​​​യ സ​​​ര്‍ക്കാ​​​ര്‍ പി​​​ന്തു​​​ട​​​ര​​​ണം. അ​​​ഞ്ചു വ​​​ര്‍ഷം കൊ​​​ണ്ട് സം​​​സ്ഥാ​​​ന​​​ത്ത് സ​​​മ്പൂ​​​ര്‍ണ മ​​​ദ്യ​​​നി​​​രോ​​​ധ​​​നം ന​​​ട​​​പ്പി​​​ല്‍ വ​​​രു​​​ത്ത​​​ണം.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഉ​​​റ​​​വി​​​ട​​​ത്തെ പു​​​തി​​​യ സ​​​ര്‍ക്കാ​​​ര്‍ ഇ​​​ല്ലാ​​​താ​​​ക്ക​​​ണം. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ക​​​ര്‍ണാ​​​ട​​​ക, ത​​​മി​​​ഴ്‌​​​നാ​​​ട്, കേ​​​ര​​​ള സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ യോ​​​ജി​​​ച്ചു പ്ര​​​വ​​​ര്‍ത്തി​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ​​​സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം 16ന് ​​​ചെ​​​യ​​​ര്‍മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍വീ​​​ട്ടി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഓ​​​ണ്‍ലൈ​​​നാ​​​യി ന​​​ട​​​ക്കും.

National

മദ്യനയ അഴിമതിക്കേസ് ; ഹൈക്കോടതി നടപടിക്കെതിരേ കേജരിവാൾ സുപ്രീംകോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​യുമാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി സ്വ​ർ​ണ ​കാ​ന്ത ശ​ർ​മ​യു​ടെ ബെ​ഞ്ചി​ൽ​നി​ന്നു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം നി​ഷേ​ധി​ച്ച​തോ​ടെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് ആം ​ആ​ദ്മി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.

മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ കേ​ജ​രി​വാ​ളി​നെ വെ​റു​തേ​വി​ട്ടു​കൊ​ണ്ടു​ള്ള വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സി​ബി​ഐ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത് ജ​സ്റ്റീ​സ് സ്വ​ർ​ണ കാ​ന്ത​യു​ടെ ബെ​ഞ്ചാ​ണ്.

വി​ഷ​യം പ​രി​ഗ​ണി​ച്ച ബെ​ഞ്ച് വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം സ്റ്റേ ​ചെ​യ്യു​ക​യും കേ​ജ​രി​വാ​ളി​നെ​യും മ​റ്റ് 22 പേ​രെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ചി​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്നു പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ ക​ണ്ടെ​ത്തി​യ​താ​യും നി​രീ​ക്ഷി​ച്ചു.

തു​ട​ർ​ന്ന് ബെ​ഞ്ച് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദേ​വേ​ന്ദ്ര കു​മാ​ർ ഉ​പാ​ധ്യാ​യ​യെ സ​മീ​പി​ച്ചെ​ങ്കി​ലും ആ​വ​ശ്യം നി​ര​സി​ച്ചു. ഇ​തോ​ടെ​യാ​ണ് കേ​ജ​രി​വാ​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ജ​സ്റ്റീ​സ് സ്വ​ർ​ണ കാ​ന്ത​യു​ടെ ബെ​ഞ്ചാ​ണു വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​തെ​ങ്കി​ൽ നി​ഷ്പ​ക്ഷ​മാ​യ വാ​ദം കേ​ൾ​ക്ക​ൽ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ വാ​ദം.

Kerala

കേരളത്തിലെ ഇപ്പോഴത്തെ മദ്യനയം യുഡിഎഫ് അധികാരത്തിൽ എത്തിയാൽ തിരുത്തും: വി.ഡി. സതീശൻ

ആലപ്പുഴ: കേരളത്തിലെ ഇപ്പോഴത്തെ പുതിയ മദ്യനയം മദ്യപിയ്ക്കാത്തവരെയും കുടിയാന്മാരാക്കുന്ന നയമാണെന്നും യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പിണറായി സർക്കാരിന്‍റെ മദ്യനയം തിരുത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

മദ്യാധികാര വാഴ്ചയ്ക്കെതിരെ ജനാധികാര മുന്നേറ്റം എന്ന മുദ്രാവാക്യവുമായും ഇടതു സർക്കാരിന്‍റെ പുതിയ മദ്യനയം തിരുത്തണമെന്നും ആവശ്യപ്പെട്ട് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ 2024 ഓഗസ്റ്റ് 15 ന് തുടങ്ങി 561 ദിവസമായി തുടരുന്ന അനശ്ചിത കാല സത്യാഗ്രഹത്തിന്‍റെ താത്കാലിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശൻ.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ബാറുകളുടെ എണ്ണവും മദ്യത്തിന്‍റെ ലഭ്യതയും കുറച്ചത് പോലെ മദ്യനയം തിരുത്തുമെന്നും സതീശൻ പറഞ്ഞു. മദ്യവിരുദ്ധ ജനകീയ മുന്നണി ജനറൽ കൺവീനർ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സമ്മേളനത്തിൽ വച്ച് മുഖ്യ സത്വാഗ്രഹികളായ ബി.ആർ. കൈമൾ കരുമാടി, ലത കൈമൾ കരുമാടി, ജി. രാധാകൃഷ്ണൻ, ഉമ്മൻ ജെ.മേടാരം എന്നിവരെ സതീശനും ബിഷപ്പ് ഡോ. ജോഷ്യാ മാർ ഇഗ്നാത്തിയോസും ചേർന്ന് ആദരിച്ചു.

Kerala

ബാറുകൾ കൂടുതൽ തുറക്കുന്നത് രണ്ടു മണിക്കൂറല്ല, അഞ്ചു മണിക്കൂർ!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കെ സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം അപ്രഖ്യാപിതമായി കൂട്ടിയ നടപടി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും.
സാധാരണ ബാറുകളുടെ സമയം രാവിലെ ഒരു മണിക്കൂർ നേരത്തെയും രാത്രി 11 എന്നുള്ളത് 12 വരെയും ആക്കിയാണ് വർധിച്ചിരിക്കുന്നത് . ബിയർ, വൈൻ പാർലുകൾക്കും ഇതാണ് സമയ ക്രമം.

ലോക്കൽ കൗണ്ടറുകളും

എന്നാൽ, ഫൈവ് സ്റ്റാർ മുതലുള്ള ബാറുകൾ രാവിലെ 10ന് തുറന്നു രാത്രി മൂന്നു വരെ പ്രവർത്തിക്കും. ഇത്തരം ബാറുകൾക്കും ലോക്കൽ എന്നു വിളിപ്പേരുള്ള സാധാരണ കൗണ്ടറുകൾ ഉണ്ട്. ഫൈവ് സ്റ്റാർ സമയക്രമത്തിന്‍റെ മറവിൽ ഇവയും പുലർച്ചെ മൂന്നു വരെ പ്രവർത്തിച്ചേക്കാം. ചുരുക്കത്തിൽ സാധാരണ ബാറുകൾക്ക് രണ്ടു മണിക്കൂർ കൂട്ടിക്കിട്ടിയപ്പോൾ ഫൈസ്റ്റാർ ബാറുകൾക്ക് അഞ്ചു മണിക്കൂറാണ് കൂട്ടിക്കിട്ടിയിരിക്കുന്നത്

ഇന്നുമുതൽതന്നെ ഈ രണ്ടു വിഭാഗം ബാറുകളുടെയും സമയത്തിൽ മാറ്റം നടപ്പിലായി തുടങ്ങും .മലയാളിയുടെ രാത്രി ജീവിതത്തെ പൂർണമായും മാറ്റാൻ സാധ്യതയുള്ള ഒരു സാമൂഹ്യനടപടി കൂടിയായി ഇതു മാറും. ഇപ്പോൾ തന്നെ നഗരങ്ങളിൽ നിശാജീവിതം സജീവമാണ് .

11- 12 മണിയോടെ അവസാനിച്ചിരുന്ന രാത്രി കൂട്ടായ്മകളും ഭക്ഷണ- വിരുന്നുകളും ഇനി യൂറോപ്യൻ നഗരങ്ങൾക്കു സമാനമായി പുലർച്ചെ മൂന്നുവരെ നീളാം. ഇതുണ്ടാക്കുന്ന സാമൂഹ്യ സാംസ്കാരിക മാറ്റങ്ങൾ ഇപ്പോൾ വിലയിരുത്താൻ ആകില്ല. ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടങ്ങളും പെരുകും. രാത്രികാല ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും ക്രമസമാധാനപാലകരും കൂടുതൽ വിയർപ്പൊഴുക്കേണ്ടിവരും

രാവിലെ ഒരു മണിക്കൂർ നേരത്തെ

രാവിലെ ഒരു മണിക്കൂർ നേരത്തെ ബാറുകളുടെ പ്രവർത്തന സമയം ആക്കിയതോടുകൂടി മദ്യപിച്ചിട്ട് ദിവസം തുടങ്ങുക, ഓഫീസിൽ പോവുക തുടങ്ങിയ കാര്യങ്ങളിൽ തെറ്റായ ഒരുപാട് പ്രവണതകൾക്കു ആക്കംകൂട്ടാൻ വഴിയുണ്ടെന്ന് ആ രംഗത്തെ നിരീക്ഷകർ ചൂണ്ടിക്കാണുന്നു.

രാത്രി 12ന് സാധാരണ ബാറുകൾ അടയ്ക്കുമെങ്കിലും ഫൈവ് സ്റ്റാർ ബാറുകളുടെ ചുവടൊപ്പിച്ച്, ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ചും അവയും പ്രവർത്തന സമയം ദീർഘിപ്പിക്കാനാണ് സാധ്യത. മാത്രമല്ല ഫൈവ് സ്റ്റാർ ബാറുകൾക്കു മാത്രമാക്കിയ മൂന്നു മണിക്കൂർ അധികം തങ്ങൾക്കും വേണമെന്ന് ഇവർക്കു ന്യായമായും ആവശ്യപ്പെടാം. അതിനു കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ഡീൽ ആരോപണം

സംസ്ഥാന സർക്കാരിനോ ഖജനാവിനോ പുതിയ നടപടികൊണ്ട് പെട്ടെന്നു പ്രയോജനം ഒന്നും കിട്ടില്ല. ഫൈവ് സ്റ്റാർ ബാറുകളുടെ രാത്രി സമയം കൂട്ടിയതിനു മാത്രമാണ് അധിക ഫീസ് അടക്കേണ്ടത്. എന്നാൽ, ഏതോ ഒരു സംഘടന ആവശ്യപ്പെട്ടതനുസരിച്ച് ബാറുകളുടെ പ്രവർത്തന സമയം പെട്ടെന്നു കൂട്ടിയ നടപടിക്കു പിന്നിൽ കോടിക്കണക്കിനു രൂപയുടെ അഴിമതിയും സ്വാധീനവും ഉണ്ടാവുമെന്ന ആരോപണം ഉയർന്നുകഴിഞ്ഞു.

പഴയ ബാർകോഴ കേസിന്‍റെ മാതൃകയിലുള്ള നിരവധി ആക്ഷേപങ്ങൾക്കും സമരങ്ങൾക്കും കോടതി നടപടികൾക്കും ഇതു വഴിവച്ചേക്കാം. നിരവധി സംഘടനകൾ ഇന്നു തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പ്രതിപക്ഷവും സമരത്തിന് ഒരുങ്ങുകയാണ്.

Latest News

Corehub Up