x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം തു​​​ട​​​ര​​​ണം’ മുഖ്യമന്ത്രിക്ക് കെസിബിസി മദ്യവിരുദ്ധസമിതിയുടെ തുറന്ന കത്ത്


Published: June 17, 2026 04:02 AM IST | Updated: June 17, 2026 04:02 AM IST

കൊ​​​ച്ചി: ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി സ​​​ര്‍ക്കാ​​​രി​​​ന്‍റെ 2016ലെ ​​​മ​​​ദ്യ​​​ന​​​യം ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യെ​​​ങ്കി​​​ലും പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ര​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി മ​​​ദ്യ-​​​ല​​​ഹ​​​രി വി​​​രു​​​ദ്ധ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മാ​​​ര​​​ക ല​​​ഹ​​​രി​​​ക​​​ള്‍ക്കും മാ​​​ഫി​​​യ​​​ക​​​ള്‍ക്കു​​​മെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​സ​​​ര്‍ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന ധീ​​​ര​​​മാ​​​യ നി​​​ല​​​പാ​​​ടി​​​ന് സ​​​മ്പൂ​​​ര്‍ണ പി​​​ന്തു​​​ണ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​വും അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നു​​​ള്ള തു​​​റ​​​ന്ന ക​​​ത്തി​​​ൽ സ​​​മി​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​ദ്യ​​​ന​​​യം സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ലേ​​​ക്കുള്ള വി​​​വി​​​ധ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണ് ക​​​ത്തി​​​ന്‍റെ ഉ​​​ള്ള​​​ട​​​ക്കം. മ​​​ദ്യ​​​വും ല​​​ഹ​​​രി​​​യും മ​​​നു​​​ഷ്യ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു.

ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പു​​​തി​​​യ മ​​​ദ്യ​​​ശാ​​​ല​​​ക​​​ളൊ​​​ന്നും തു​​​ട​​​ങ്ങ​​​രു​​​ത്. ഓ​​​രോ വ​​​ര്‍ഷ​​​വും ബെ​​​വ്‌​​​കോ-​​​ക​​​ണ്‍സ്യൂ​​​മ​​​ര്‍ഫെ​​​ഡ് ഔ​​​ട്ട്‌​​​ല​​​റ്റു​​​ക​​​ള്‍ പ​​​ത്തു ശ​​​ത​​​മാ​​​നം വീ​​​തം നി​​​ര്‍ത്ത​​​ലാ​​​ക്ക​​​ണം.

നി​​​ല​​​വി​​​ലു​​​ള്ള മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​മ​​​യം രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം ഏ​​​ഴു വ​​​രെ​​​യാ​​​ക്കി ചു​​​രു​​​ക്ക​​​ണം. ക​​​ള്ളു​​​ഷാ​​​പ്പു​​​ക​​​ള്‍, വി​​​ദേ​​​ശ​​​മ​​​ദ്യ ഷോ​​​പ്പു​​​ക​​​ള്‍, ബാ​​​ര്‍, ബി​​​യ​​​ര്‍, വൈ​​​ന്‍ പാ​​​ര്‍ല​​​റു​​​ക​​​ള്‍ എ​​​ന്നി​​​വ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നും അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​നു​​​മു​​​ള്ള ദൂ​​​ര​​​പ​​​രി​​​ധിച്ചട്ടം പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണം.

മ​​​ദ്യ​​​ശാ​​​ല​​​ക​​​ളു​​​ടെ​​​മേ​​​ല്‍ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ക്കു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​യ​​​ന്ത്ര​​​ണാ​​​ധി​​​കാ​​​രം 232, 447 വ​​​കു​​​പ്പു​​​ക​​​ള്‍ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണം. ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന് ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍റെ മ​​​ദ്യ​​​വ​​​രു​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് നി​​​ര്‍ത്ത​​​ലാ​​​ക്ക​​​ണം. ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ കാ​​​ര്യ​​​ങ്ങ​​​ള്‍ക്ക് മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സി​​​എ​​​സ്ആ​​​ര്‍ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.

പി​​​ണ​​​റാ​​​യി സ​​​ര്‍ക്കാ​​​ര്‍ രൂ​​​പീ​​​ക​​​രി​​​ച്ച വി​​​മു​​​ക്തി മി​​​ഷ​​​ന്‍ പ​​​രാ​​​ജ​​​യ​​​മാ​​​യ​​​തി​​​നാ​​​ൽ അ​​​തു പി​​​രി​​​ച്ചു​​​വി​​​ട്ട് ആ​​​ന്‍റി നാ​​​ര്‍ക്കോ​​​ട്ടി​​​ക് കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം.

ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ല്‍ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ത്തു​​​ള്ള കെ​​​സി​​​ബി​​​സി​​​യു​​​ടെ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ വി​​​ഭാ​​​ഗ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ന​​​ല്‍ക​​​ണം എ​​​ന്നി​​​വ​​​യു​​​ൾ​​​പ്പെടെ 31 നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണു ക​​​ത്തി​​​ൽ ഉ​​​ൾ‌​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് സ​​​മി​​​തി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യും വ​​​ക്താ​​​വു​​​മാ​​​യ പ്ര​​​സാ​​​ദ് കു​​​രു​​​വി​​​ള അ​​​റി​​​യി​​​ച്ചു.

Tags : KCBC Anti-Liquor Committee liquor policy Omman Chandy VD Satheesan

Recent News

Corehub Up