എ.എ. അസീസ്
തിരുവനന്തപുരം: ആർഎസ്പിയുടെ തല മുതിർന്ന നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ എ.എ. അസീസിന് കാബിനറ്റ് റാങ്കോടെ കൂടിയ പദവി നൽകണമെന്ന് ആവശ്യപ്പെട്ടു ആർഎസ്പി, യുഡിഎഫ് നേതൃത്വത്തിനു കത്തു നൽകി.
യുഡിഎഫ് സർക്കാരിൽ കൂടുതൽ കാബിനറ്റ് പദവികൾ അനുവദിക്കുന്ന കാര്യത്തിൽ നയപരമായ വിയോജിപ്പുണ്ടെങ്കിലും മറ്റു ഘടക കക്ഷികൾക്ക് കാബിനറ്റ് പദവി അനുവദിക്കുന്ന സാഹചര്യത്തിൽ ആർഎസ്പിക്കും അതിനർഹതയുണ്ട്.
അതിനാൽ യുഡിഎഫിലെ മുതിർന്ന നേതാക്കളിലൊരാളും മൂന്നു തവണ എംഎൽഎയും യുടിയുസി അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. അസീസിന് കാബിനറ്റ് റാങ്കോടു കൂടിയ പദവി വേണമെന്നാണ് ആവശ്യം.
ആർഎസ്പി സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായ ഷിബു ബേബിജോണ്‍, യുഡിഎഫ് ചെയർമാനും മുഖ്യമന്ത്രിയുമായ വി.ഡി സതീശൻ, കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് എംപി എന്നിവർക്കാണ് ഈ ആവശ്യം ഉന്നയിച്ചു കത്തു നൽകിയത്.
Tags : Politics RSP CabinetRank AAAzeez UDF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash