പ്രതീകാത്മക ചിത്രം
നെടുമ്പാശേരി: മൂന്നു പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. 23 വയസിന് താഴെയുള്ളയാൾ നിയമവിരുദ്ധമായി മദ്യം വാങ്ങി കഴിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
വാഹനാപകട കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ സുഹൈലിനെ എക്സൈസ് ഓഫീസിൽ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അബ്കാരി ആക്ട് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചതിന് ഒരു ബാറിൽ നിന്ന് മാത്രം 4,500 രൂപയുടെ ബില്ല് സുഹൈലിന് വന്നിരുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്സൈസ് സംഘം ശേഖരിച്ചിരുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. 36 ദിവസങ്ങൾ ബോസ്റ്റൽ സ്കൂളിൽ റിമാൻഡിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ ആഴ്ചയാണ് സുഹൈൽ സജീവ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
Tags : Accident MiniCooper Excise SuhailSajeev Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash