കേരള ഹൈക്കോടതി
കൊച്ചി: നിരോധിത സംഘടനയായ എല്ടിടിഇക്കുവേണ്ടി പാക്കിസ്ഥാനിലെയടക്കം ലഹരിമാഫിയയുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന കേസിലെ മാപ്പുസാക്ഷിയും ശ്രീലങ്കന്‍ സ്വദേശിയുമായ മുഹമ്മദ് അസ്മിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
എന്‍ഐഎ പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്ന് അസ്മിന് നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസുമാരാ. വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
നാലു വര്‍ഷം മുമ്പ് ലഹരി, ആയുധക്കടത്തിലൂടെ എല്‍ടിടിഇയെ സാമ്പത്തികമായി സഹായിക്കാന്‍ രാജ്യാന്തര ഗൂഢാലോചന നടത്തി നടപ്പാക്കിയ പദ്ധതികളുടെ ഭാഗമായിരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വ്യാജരേഖകളുണ്ടാക്കി ഇന്ത്യയില്‍ താമസിച്ചിരുന്ന അസ്മിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
നാലു വര്‍ഷമായി വിചാരണത്തടവുകാരനായി കഴിയുന്ന മുഹമ്മദ് അസ്മിനെ കേസില്‍ മാപ്പുസാക്ഷിയായ സാഹചര്യത്തില്‍ ഇനിയും തടവില്‍ വയ്ക്കുന്നതു നീതിയല്ലെന്ന് വിലയിരുത്തിയാണു ജാമ്യത്തില്‍ വിട്ടത്.
Tags : Conspiracy LTTE Conditional bail approver Kerala High Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash