Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approver

എ​ല്‍​ടി​ടി​ഇ​ക്കാ​യി ഗൂ​ഢാ​ലോ​ച​ന: മാ​പ്പു​സാ​ക്ഷി​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

കൊ​​​​ച്ചി: നി​​​​രോ​​​​ധി​​​​ത സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എ​​​​ല്‍​ടി​​​​ടി​​​​ഇ​​​​ക്കു​​​വേ​​​​ണ്ടി പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ​​​​യ​​​​ട​​​​ക്കം ല​​​​ഹ​​​​രി​​​മാ​​​​ഫി​​​​യ​​​​യു​​​​മാ​​​​യി ചേ​​​​ര്‍​ന്നു ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി​​​​യെ​​​​ന്ന കേ​​​​സി​​​​ലെ മാ​​​​പ്പു​​​​സാ​​​​ക്ഷി​​​​യും ശ്രീ​​​​ല​​​​ങ്ക​​​​ന്‍ സ്വ​​​​ദേ​​​​ശി​​​​യു​​​​മാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​സ്മി​​​​ന് ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടെ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

എ​​​​ന്‍​ഐ​​​​എ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് അ​​​​സ്മി​​​​ന്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ. വി. ​​​​രാ​​​​ജ വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍, കെ.​​​​വി. ജ​​​​യ​​​​കു​​​​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

നാ​​​​ലു വ​​​​ര്‍​ഷം മു​​​​മ്പ് ല​​​​ഹ​​​​രി, ആ​​​​യു​​​​ധ​​​​ക്ക​​​​ട​​​​ത്തി​​​​ലൂ​​​​ടെ എ​​​​ല്‍​ടി​​​​ടി​​​​ഇ​​​​യെ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി സ​​​​ഹാ​​​​യി​​​​ക്കാ​​​​ന്‍ രാ​​​​ജ്യാ​​​​ന്ത​​​​ര ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ത്തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് വ്യാ​​​​ജ​​​​രേ​​​​ഖ​​​​ക​​​​ളു​​​​ണ്ടാ​​​​ക്കി ഇ​​​​ന്ത്യ​​​​യി​​​​ല്‍ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന അ​​​​സ്മി​​​​നെ എ​​​​ന്‍​ഐ​​​​എ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

നാ​​​​ലു വ​​​​ര്‍​ഷ​​​​മാ​​​​യി വി​​​​ചാ​​​​ര​​​​ണ​​​​ത്ത​​​​ട​​​​വു​​​​കാ​​​​ര​​​​നാ​​​​യി ക​​​​ഴി​​​​യു​​​​ന്ന മു​​​​ഹ​​​​മ്മ​​​​ദ് അ​​​​സ്മി​​​​നെ കേ​​​​സി​​​​ല്‍ മാ​​​​പ്പു​​​​സാ​​​​ക്ഷി​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഇ​​​​നി​​​​യും ത​​​​ട​​​​വി​​​​ല്‍ വ​​​​യ്ക്കു​​​​ന്ന​​​​തു നീ​​​​തി​​​​യ​​​​ല്ലെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണു ജാ​​​​മ്യ​​​​ത്തി​​​​ല്‍ വി​​​​ട്ട​​​​ത്.

Latest News

Corehub Up