Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bail

അ​ർ​ജു​ൻ ആ​യ​ങ്കി​ക്ക് കോ​ത​മം​ഗ​ല​ത്ത് ഒ​രു കേ​സി​ൽ ജാ​മ്യം

കോ​​​​ത​​​​മം​​​​ഗ​​​​ലം: അ​​​​ർ​​​​ജു​​​​ൻ ആ​​​​യ​​​​ങ്കി​​​​ക്ക് കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്ത് ഒ​​​​രു കേ​​​​സി​​​​ൽ ജാ​​​​മ്യം ല​​​​ഭി​​​​ച്ചു.​​​​കോ​​​​ത​​​​മം​​​​ഗ​​​​ലം എ​​​​സ്എ​​​​ച്ച്ഒ​​​​യെ സ​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മം വ​​​​ഴി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ലാ​​​​ണ് കോ​​​​ത​​​​മം​​​​ഗ​​​​ലം കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ചേ​​​​ലാ​​​​ട് റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ​​​നി​​​​ന്നു പി​​​​ടി​​​​കൂ​​​​ടി​​​​യ കേ​​​​സി​​​​ൽ നേ​​​​ര​​​​ത്തേ ഇ​​​​യാ​​​​ളു​​​​ടെ ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ആ​​​​ദ്യം ഈ ​​​​കേ​​​​സി​​​​ൽ ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​ശേ​​​​ഷ​​​​മാ​​​​ണ് കോ​​​​ത​​​​മം​​​​ഗ​​​​ലം എ​​​​സ്എ​​​​ച്ച്ഒ​​​​യ്ക്കെ​​​​തി​​​​രേ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ ഭീ​​​​ഷ​​​​ണി​​​​യു​​​​മാ​​​​യി ഇ​​​​യാ​​​​ൾ രം​​​​ഗ​​​​ത്തു​​​ വ​​​​രു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഈ ​​​​കേ​​​​സ​​​​ന്വേ​​​​ഷി​​​​ച്ച ഊ​​​​ന്നു​​​​ക​​​​ൽ എ​​​​സ്എ​​​​ച്ച്ഒ​​​​യ്ക്കെ​​​​തി​​​​രേ ഭീ​​​​ഷ​​​​ണി​​​​യു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​വ​​​​രി​​​​ക​​​​യും ചെ​​​​യ്തു.

ത​​​​ല​​​​ശേ​​​​രി​​​​യി​​​​ൽ റി​​​​മാ​​​​ൻ​​​​ഡി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന അ​​​​ർ​​​​ജു​​​​ൻ ആ​​​​യ​​​​ങ്കി​​​​ക്കെ​​​​തി​​​​രേ ജി​​​​ല്ലാ​​​​ ഭ​​​​ര​​​​ണ​​​​കൂ​​​​ടം കാ​​​​പ്പ ചു​​​​മ​​​​ത്തു​​​​ക​​​കൂ​​​​ടി ചെ​​​​യ്ത​​​​തോ​​​​ടെ ജ​​​​യി​​​​ൽ​​​​വാ​​​​സം നീ​​​​ളു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണു നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്.

National

യുഎപിഎ പ്രതിക്കു ജാമ്യം 180 ദിവസത്തിനുശേഷം മാത്രം: ഡൽഹി ഹൈക്കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​യ​​​ൽ നി​​​യ​​​മ (യു​​​എ​​​പി​​​എ) പ്ര​​​കാ​​​ര​​​മു​​​ള്ള കേ​​​സു​​​ക​​​ളി​​​ൽ സ്വ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​ത്തി​​​നു​​​ള്ള പ​​​രി​​​ധി 90 ദി​​​വ​​​സ​​​മ​​​ല്ല 180 ദി​​​വ​​​സ​​​മാ​​​യി തു​​​ട​​​രു​​​ന്നു​​​വെ​​​ന്ന് ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി.

‌ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ന​​​വം​​​ബ​​​റി​​​ലെ ചെ​​​ങ്കോ​​​ട്ട ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ക്കേ​​​സി​​​ലെ പ്ര​​​തി ജ​​​സീ​​​ർ ബി​​​ലാ​​​ൽ വാ​​​നി സ​​​മ​​​ർ​​​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​ണു ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ പ്ര​​​തി​​​ഭ എം. ​​​സിം​​​ഗ്, വി​​​കാ​​​സ് മ​​​ഹാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

നി​​​ല​​​വി​​​ൽ വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ യു​​​എ​​​പി​​​എ നി​​​യ​​​മ​​​ത്തി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​ത്ത​​​തി​​​നാ​​​ൽ 90 ദി​​​വ​​​സ​​​ത്തി​​​ന​​​കം കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ജാ​​​മ്യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ദം.

Kerala

കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​തി​ഷേ​ധം; എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

കൊ​ച്ചി: കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ലാ​യി​രു​ന്ന എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചു. എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മെ​ബി​ൻ ജോ​സ്, ബേ​സി​ൽ, യ​ദു, വി​ജേ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

ഓ​ഗ​സ്റ്റ് 16ന് ​ആ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ലാ​യ​ത്. സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ചു​വെ​ന്നും കൈ​യേ​റ്റം ചെ​യ്തു​വെ​ന്നും കാ​ട്ടി വൈ​സ് ചാ​ൻ​സ​ല​ർ സി​സ തോ​മ​സ് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

‌‌‌‌ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ട് വ​രു​ത്തി​യെ​ന്നും ത​ന്നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളും പേ​ഴ്സ​ണ​ൽ സ്റ്റാ​ഫും ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Kerala

റി​സോ​ർ​ട്ടി​ൽ ഒ​ത്തു​ചേ​ർ​ന്നു​ള്ള ക്വ​ട്ടേ​ഷ​ൻ കേ​സി​ൽ ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചു, അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി

കൊ​ച്ചി: ക്വ​ട്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റി​സോ​ർ​ട്ടി​ൽ ഒ​ത്തു​ചേ​ർ​ന്ന കേ​സി​ൽ പ്ര​തി​യാ​യ അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി കോ​ട​തി. കോ​ത​മം​ഗ​ലം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്.

കേ​സി​ൽ ജാ​മ്യ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന അ​ർ​ജു​ൻ ആ​യ​ങ്കി വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​നി​ർ​ണാ​യ​ക ന​ട​പ​ടി. അ​തേ​സ​മ​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യെ അ​പ​മാ​നി​ച്ച കേ​സി​ൽ ത​ല​ശേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ആ​യ​ങ്കി​യെ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

ത​ല​ശേ​രി ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കെ​തി​രെ എ​ഫ് ബി ​പോ​സ്റ്റ്‌ ഇ​ട്ട മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ക്കാ​നാ​ണ് ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സ് അ​ർ​ജു​ൻ ആ​യ​ങ്കി​യെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

National

ലഖിംപുർ ഖേരി കേസ്: ആശിഷ് മിശ്രയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവില്ല

ന്യൂ​ഡ​ൽ​ഹി: ല​ഖിം​പുർ ഖേ​രി അ​ക്ര​മ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ആ​ശി​ഷ് മി​ശ്ര​യു​ടെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.

കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സ്ഥ​ക​ളു​ള്ള​തി​നാ​ൽ മ​ക​ളു​ടെ ജ​ന്മ​ദി​നാ​ഘോ​ഷം അ​ട​ക്ക​മു​ള്ള കു​ടും​ബ​ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ശി​ഷ് മി​ശ്ര കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ, ജാ​മ്യ​വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് ന​ല്കാ​ൻ ത​ക്ക​താ​യ കാ​ര​ണം നി​ല​വി​ൽ ഇ​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി.​മോ​ഹ​ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​യ​ത്.

കേ​സി​ന്‍റെ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​ണാ​യ​ക സാ​ക്ഷി​ക​ളെ കൂ​ട്ട​ത്തോ​ടെ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ ഇ​ന്ന​ലെ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ത്ത​രം പ​രാ​തി​ക​ൾ ആ​ദ്യം വി​ചാ​ര​ണ​ക്കോ​ട​തി​യി​ലാ​ണ് ഉ​ന്ന​യി​ക്കേ​ണ്ട​തെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

 

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം

കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വസതിക്ക് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ക്ക് കൂടി ജാമ്യം. ഷഹിന്‍, നിതിന്‍ രാജ് എന്നിവര്‍ക്കാണ് കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ കേസില്‍ ഇതുവരെ 15 പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു.

തിങ്കളാഴ്ച ഒൻപത് പ്രതികള്‍ക്കും ചൊവ്വാഴ്ച നാലു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സര്‍ക്കാരും ഇഡിയും പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണ്, തെളിവുകള്‍ പൂര്‍ണമായും കണ്ടെടുത്തിട്ടില്ല എന്നായിരുന്നു സര്‍ക്കാരിന്‍റെ വാദം.

ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായാണ് ആക്രണം നടന്നത്, ഉദ്യോഗസ്ഥരെ വധിക്കുക എന്നതായിരുന്നു ലക്ഷ്യം, അതുകൊണ്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു ഇഡിയുടെ വാദം. ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയുടെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു.

Kerala

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്: നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി ഹൈ​ക്കോ​ട​തി ജാ​മ്യം ന​ൽ​കി. രാ​ഹു​ൽ, വൈ​ശാ​ഖ് അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്. അ​മ​ൽ, ലെ​നി​ൻ രാ​ജ് എ​ന്നി​വ​ർ​ക്കും ജാ​മ്യം ല​ഭി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ഒ​മ്പ​ത് പേ​ർ​ക്ക് ജാ​മ്യം ന​ൽ​കി​യി​രു​ന്നു. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഗൗ​ര​വ​മേ​റി​യ കു​റ്റ​മാ​ണ് പ്ര​തി​ക​ൾ ചെ​യ്ത​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി വ​ധ​ശ്ര​മ കു​റ്റം നി​ല​നി​ൽ​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്നും നി​രീ​ക്ഷി​ച്ചു. പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്ന ഇ​ഡി എ​തി​ർ​പ്പ് ത​ള്ളി​യാ​ണ് ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്തി​ന്‍റെ ന​ട​പ​ടി.

പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മ​ട​ങ്ങി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് ഒ​മ്പ​ത് പ്ര​തി​ക​ൾ​ക്ക് 67 ദി​വ​സ​ത്തി​ന് ശേ​ഷം ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സി​പി​എം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ടി.​എ​സ് കി​ര​ൺ, ജീ​വ​ൻ, അ​നി​ൽ​കു​മാ​ർ, ശ്രീ​ജി​ത്ത്, നി​ഷാ​ദ്, സി​ദ്ധാ​ർ​ത്ഥ്, റ​ഫീ​ഖ്, ന​ന്ദു ജി ​രാ​ഹു​ൽ രാ​ജ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്കാ​ണ് ഇ​ന്ന് ജാ​മ്യം ന​ൽ​കി​യ​ത്.

ബു​ധ​നാ​ഴ്ച നാ​ല് പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ർ​ജി​കൂ​ടി പ​രി​ഗ​ണി​ക്കു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ൾ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ൾ ഉ​ണ്ട്. എ​ന്നാ​ൽ 67 ദി​വ​സ​മാ​യി പ്ര​തി​ക​ൾ ജ​യി​ലി​ലാ​ണ്, അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി, പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി ആ​വ​ശ്യ​വും നി​ല​നി​ൽ​ക്കു​ന്നി​ല്ല. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​മ്യം അ​നു​ദി​ക്കു​ക​യാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഏഴു പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഏഴു പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം. ഹൈക്കോടതി ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ജാമ്യം അനുവദിച്ചത്.

കിരണ്‍ പി.എസ്, ജീവന്‍, അനില്‍ കുമാര്‍, ശ്രീജിത്ത്, നിഷാദ്, സിദ്ധാര്‍ഥ് എസ്., ഷെഫീഖ് എന്നീ പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് അപ്പീലുമായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

കുറ്റകൃത്യം അങ്ങേയറ്റം ഗൗരവമാണെന്ന് വിലയിരുത്തിയ കോടതി കസ്റ്റഡി കാലാവധി കഴിഞ്ഞത് അടക്കം നിരീക്ഷിച്ചാണ് ജാമ്യം നല്‍കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുത് എന്നായിരുന്നു ഇഡിയുടെ വാദം.

11 പേരാണ് അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്, അതില്‍ ഏഴ് പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്. കേസില്‍ 67 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നടപടിക്രമം പാലിച്ചല്ല അറസ്റ്റ് എന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ വാദം. കേസില്‍ തങ്ങള്‍ക്കെതിരെ തെളിവുകളില്ല. അക്രമത്തിലോ പൊതുമുതല്‍ നശിപ്പിച്ചതിലോ നേരിട്ട് പങ്കില്ല. മാധ്യമ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയത് അനാവശ്യമാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

മേയ് 27ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയുടെ വീട്ടില്‍ ഇഡി നടത്തിയ പരിശോധനയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ 25 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റെല്ലാവരുടെയും ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തേ തള്ളിയിരുന്നു.

Kerala

കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് കേ​സ്: റി​ബേ​ഷിന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ല്‍ വി​ട്ടു

വ​​​ട​​​ക​​​ര: കാ​​​ഫി​​​ര്‍ സ്‌​​​ക്രീ​​​ന്‍​ഷോ​​​ട്ട് കേ​​​സി​​​ല്‍ പ്ര​​​തി​​ചേ​​​ര്‍​ക്ക​​​പ്പെ​​​ട്ട ഡി​​​വൈ​​​എ​​​ഫ്‌​​​ഐ നേ​​​താ​​​വ് റി​​​ബേ​​​ഷ് രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം ല​​​ഭി​​​ച്ച​​​തി​​​നാ​​​ല്‍ റി​​​ബേ​​​ഷി​​​നെ ചോ​​​ദ്യം ചെ​​​യ്തശേ​​​ഷം അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ജാ​​​മ്യ​​​ത്തി​​​ല്‍ വി​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു റി​​​ബേ​​​ഷ് വ​​​ട​​​ക​​​ര​​​യി​​​ലെ ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി ടി. ​​​മ​​​നോ​​​ഹ​​​ര​​​ന്‍ മു​​​മ്പാ​​​കെ ഹാ​​​ജ​​​രാ​​​യ​​​ത്. ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ച് അ​​​ന്വേ​​​ഷ​​​ണസം​​​ഘം റി​​​ബേ​​​ഷി​​​നു നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യി​​​രു​​​ന്നു.

കേ​​​സി​​​ല്‍ ഇതുവരെ മൂ​​​ന്നു​​​പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി. വി​​​വാ​​​ദ സ്‌​​​ക്രീ​​​ന്‍​ഷോ​​​ട്ട് ആ​​​ദ്യം വ്യാ​​​പ​​​ക​​​മാ​​​യി ഷെ​​​യ​​​ര്‍ ചെ​​​യ്ത വ്യ​​​ക്തി​​​ക​​​ളി​​​ല്‍ ഒ​​​രാ​​​ള്‍ റി​​​ബേ​​​ഷ് രാ​​​മ​​​കൃ​​​ഷ്ണ​​​നാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

റി​​​ബേ​​​ഷ് ഇ​​​ത് നി​​​ര​​​വ​​​ധി ഗ്രൂ​​​പ്പു​​​ക​​​ളി​​​ലേ​​​ക്ക് ഷെ​​​യ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ജി​​​തി​​​ന്‍ ഭാ​​​സ്‌​​​ക​​​ര്‍ നി​​​ര്‍​മി​​​ച്ച കാ​​​ഫി​​​ര്‍ സ്‌​​​ക്രീ​​​ന്‍​ഷോ​​​ട്ട് റി​​​ബേ​​​ഷി​​​നാ​​​ണ് ആ​​​ദ്യം അ​​​യ​​​ച്ച​​​ത്. റി​​​ബേ​​​ഷ് ഇ​​​ത് റെ​​​ഡ് എ​​​ന്‍​കൗ​​​ണ്ടേ​​​ഴ്‌​​​സ് എ​​​ന്ന ഗ്രൂ​​​പ്പി​​​ല്‍ പ​​​ങ്കു​​​വ​​​ച്ചു.

ഈ ​​​ഗ്രൂ​​​പ്പി​​​ല്‍നി​​​ന്ന് സി​​​പി​​​എം വ​​​ട​​​ക​​​ര ക​​​ണ്ണ​​​ങ്കു​​​ഴി ബ്രാ​​​ഞ്ച് അം​​​ഗം അ​​​മ​​​ല്‍ റെ​​​ഡ് ബ​​​റ്റാ​​​ലി​​​യ​​​നി​​​ലേ​​​ക്ക് ഷെ​​​യ​​​ര്‍ ചെ​​​യ്തു. ഈ ​​​മൂ​​​ന്നു​​​പേ​​​രു​​​ടെ​​​യും അ​​​റ​​​സ്റ്റ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇവ ഇ​​​പ്പോ​​​ള്‍ ജാ​​​മ്യ​​​ത്തി​​​ലാ​​​ണ്.

Kerala

ഡോ. ​റാ​മി​നു ജാ​മ്യം ലഭിച്ച സം​ഭ​വത്തിൽ‌ നിശിതവി​​​​മ​​​​ര്‍​ശനവുമായി ഹൈ​​​​ക്കോ​​​​ട​​​​തി

കൊ​​​​ച്ചി: അ​​​​ഞ്ച​​​​ര​​​​ക്ക​​​​ണ്ടി ദ​​​​ന്ത​​​​ല്‍ കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍​ഥി നി​​​​തി​​​​ന്‍ രാ​​​​ജി​​​​ന്‍റെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി ഡോ. ​​​​എം.​​​​കെ. റാ​​​​മി​​​​നു ജാ​​​​മ്യം ല​​​​ഭി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തെ രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ര്‍​ശി​​​​ച്ച് ഹൈ​​​​ക്കോ​​​​ട​​​​തി.

റാ​​​​മി​​​​നെ ര​​​​ക്ഷി​​​​ക്കാ​​​​ന്‍ പോ​​​​ലീ​​​​സ് ത​​​​ല​​​​പ്പ​​​​ത്ത് ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന ന​​​​ട​​​​ന്ന​​​​താ​​​​യി സം​​​​ശ​​​​യി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന​​​​തട​​​​ക്ക​​​മു​​​ള്ള വി​​​​മ​​​​ര്‍​ശ​​​​ന​​​​ങ്ങ​​​​ളാ​​​​ണു ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ ഉ​​​​ന്ന​​​​യി​​​​ച്ച​​​​ത്.

ഡോ. ​​​​റാ​​​​മി​​​​ന് ത​​​​ല​​​​ശേ​​​​രി എ​​​​സ്‌​​​​സി/​​​​എ​​​​സ്ടി പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​യി​​​​ല്‍നി​​​​ന്നു ജാ​​​​മ്യം ല​​​​ഭി​​​​ക്കാ​​​​നു​​​​ണ്ടാ​​​​യ സാ​​​​ഹ​​​​ച​​​​ര്യം പോ​​​​ലീ​​​​സ് വി​​​​ശ​​​​ദ​​​​മാ​​​​യി അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ല്‍ കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​മെ​​​​ന്ന് സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് പ​​​​റ​​​​ഞ്ഞു. പ്ര​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ കോ​​​​ള്‍ റെ​​​​ക്കോ​​​​ര്‍​ഡു​​​​ക​​​​ള​​​​ട​​​​ക്കം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

അ​​​​റ​​​​സ്റ്റി​​​​ന്‍റെ കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി മാ​​​​ന​​​​ദ​​​​ണ്ഡം പാ​​​​ലി​​​​ക്കാ​​​​തെ പ്ര​​​​തി​​​​യെ പ്ര​​​​ത്യേ​​​​ക സെ​​​​ഷ​​​​ന്‍​സ് കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ​​​​ത് ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു.

അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യ ഡി​​​​വൈ​​​​എ​​​​സ്പി പ്ര​​​​തി​​​​യി​​​​ല്‍നി​​​​ന്നു പാ​​​​രി​​​​തോ​​​​ഷി​​​​കം പ​​​​റ്റി​​​​യ​​​​താ​​​​യി സം​​​​ശ​​​​യി​​​​ക്ക​​​​ണം. പ​​​​ണ​​​​ത്തി​​​​നു മീ​​​​തെ പ​​​​രു​​​​ന്തും പ​​​​റ​​​​ക്കി​​​​ല്ലെ​​​​ന്ന സ്ഥി​​​​തി​​​​യാ​​​​ണി​​​​ത്. കാ​​​​ശു​​​​ള്ള​​​​വ​​​​ന് എ​​​​ന്തു​​​​മാ​​​​കാ​​​​മെ​​​​ന്ന ഹു​​​​ങ്കാ​​​​കാം. ക​​​​ഴി​​​​ഞ്ഞ 15 വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ ഇ​​​​ങ്ങ​​​നെ​​​​യൊ​​​​രു സം​​​​ഭ​​​​വ​​​​വും ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ഭ​​​​ര​​​​ണ​​​നി​​​​ര്‍​വ​​​​ഹ​​​​ണ​​​​ത്തി​​​​ലെ പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണി​​​​ത്.

ഡി​​​​വൈ​​​​എ​​​​സ്പി​​​​ക്കു തു​​​​ട​​​​രാ​​​​ന്‍ അ​​​​ര്‍​ഹ​​​​ത​​​​യി​​​​ല്ല

പ്ര​​​​തി പോ​​​​യി​​​​ട​​​​ത്തെ​​​​ല്ലാം പോ​​​​ലീ​​​​സ് പി​​​​ന്നാ​​​​ലെ പോ​​​​യി ഫു​​​​ഡ് അ​​​​ടി​​​​ച്ച് ആ​​​​ഘോ​​​​ഷ​​​​മാ​​​​ക്കി. അ​​​​യാ​​​​ള്‍ കീ​​​​ഴ​​​​ട​​​​ങ്ങാ​​​​ന്‍ വ​​​​ന്ന​​​​പ്പോ​​​​ള്‍ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​തെ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​ന്‍ പ​​​​ഴു​​​​തി​​​​ട്ട് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​രെ ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കാ​​​​നും പ​​​​ണ​​​​ക്കാ​​​​രെ ര​​​​ക്ഷി​​​​ക്കാ​​​​നു​​​​മാ​​​​ണോ ഇ​​​​വി​​​​ടെ പോ​​​​ലീ​​​​സ്? ഡി​​​​വൈ​​​​എ​​​​സ്പി​​​​ക്കു പ​​​​ദ​​​​വി​​​​യി​​​​ല്‍ തു​​​​ട​​​​രാ​​​​ന്‍ അ​​​​ര്‍​ഹ​​​​ത​​​​യി​​​​ല്ല. അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​മ്പോ​​​​ള്‍ കാ​​​​ര​​​​ണം അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​ത്ത​​​​ര​​​​മൊ​​​​രാ​​​​ള്‍​ക്ക് അ​​​​റി​​​​യാ​​​​ഞ്ഞി​​​​ട്ടാ​​​​ണോ? ആ​​​​ദ്യ​​​​മാ​​​​യി​​​​ട്ടാ​​​​ണോ ഒ​​​​രാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​ത്?

ഡി​​​​വൈ​​​​എ​​​​സ്പി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ട്ട ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ടെ ഫ​​​​ല​​​​മാ​​​​ണ്. ലോ​​​​ണ്‍ ആ​​​​പ്പി​​​​ലെ വാ​​​​യ്പ തി​​​​രി​​​​ച്ച​​​​ട​​​​യ്ക്കാ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത​​​​തു​​​കൊ​​​​ണ്ട് നി​​​​തി​​​​ന്‍ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്തു എ​​​​ന്നൊ​​​​ക്കെ​​​​യു​​​​ള്ള പോ​​​​ലീ​​​​സി​​​ന്‍റെ വാ​​​​ദം ജ​​​​നം വി​​​​ശ്വ​​​​സി​​​​ക്കി​​​​ല്ല. ലോ​​​​ണ്‍ കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​ക​​​​ളെ വേ​​​​ഗ​​​​ത്തി​​​​ല്‍ പി​​​​ടി​​​​കൂ​​​​ടി. മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ളും പാ​​​​ലി​​​​ച്ചു. പോ​​​​ലീ​​​​സ് ആ​​​​രു​​​​ടെ കൂ​​​​ടെ​​​​യാ​​​​ണു നി​​​​ല്‍​ക്കു​​​​ന്ന​​​​തെ​​​​ന്ന് ജ​​​​നം കാ​​​​ണു​​​​ന്നു​​​​ണ്ട്. ഇ​​​​തെ​​​​ല്ലാം ക​​​​ഴി​​​​ഞ്ഞി​​​​ട്ട് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തെ മാ​​​​റ്റി ത​​​​ല​​​​യൂ​​​​രാ​​​​നു​​​​ള്ള ശ്ര​​​​മം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞു.

പ്ര​​​​തി​​​​യെ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ​​​​പ്പോ​​​​ള്‍ കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ നാ​​​​ളെ ഹാ​​​​ജ​​​​രാ​​​​കാ​​​​ന്‍ കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു. സു​​​​പ്രീം​​​കോ​​​​ട​​​​തിയുടെ മാ​​​​ന​​​​ദ​​​​ണ്ഡം പാ​​​​ലി​​​​ക്കാ​​​​ന്‍ എ​​​​ന്തു ചെ​​​​യ്തു​​​​വെ​​​​ന്ന് വി​​​​വ​​​​രി​​​​ച്ച് സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​വും ന​​​​ല്‍​ക​​​​ണം. ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ പ​​​​ക​​​​ര്‍​പ്പ് ജാ​​​​മ്യക്കോ​​​​ട​​​​തി​​​​യും സ​​​​മ​​​​ര്‍​പ്പി​​​​ക്ക​​​​ണം. അ​​​​റ​​​​സ്റ്റി​​​​നു കാ​​​​ര​​​​ണം അ​​​​റി​​​​യി​​​​ക്കാ​​​​തെ പ്ര​​​​തി​​​​യെ ര​​​​ക്ഷി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത പ​​​​തി​​​​വാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ ജാ​​​​മ്യക്കോ​​​​ട​​​​തി​​​​ക​​​​ള്‍ ഇ​​​​തു കൃ​​​​ത്യ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി നേ​​​​ര​​​​ത്തേ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​ട്ടു​​​​ണ്ട്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ല്‍ സൂ​​​​ക്ഷ്മ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ന്നോ എ​​​​ന്ന​​​​തി​​​​ല്‍ പ്ര​​​​ത്യേ​​​​ക ജ​​​​ഡ്ജി റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

ഡോ. ​​​​റാ​​​​മി​​​​നെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​​ട്ട​​​​യ​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി നി​​​​തി​​​​ന്‍ രാ​​​​ജി​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളാ​​​​യ ല​​​​ത, രാ​​​​ജ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്. വി​​​​ഷ​​​​യം നാ​​​​ളെ വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

Kerala

ഡോ. ​റാ​മി​ന് ജാ​മ്യം ല​ഭി​ച്ച​തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് അ​തൃ​പ്തി; ര​മേ​ശ് ചെ​ന്നി​ത്ത​ല റി​പ്പോ​ർ​ട്ട് തേ​ടി

ക​ണ്ണൂ​ർ: ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഡോ.​റാ​മി​ന് ജാ​മ്യം ല​ഭി​ച്ച​തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് അ​തൃ​പ്തി. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഡി​ജി​പി​യോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി.

സം​ഭ​വ​ത്തി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് ജാ​ഗ്ര​ത​ക്കു​റ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​ൻ തീ​രു​മാ​നി​ച്ചു.

അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട മാ​ന​ദ​ണ്ഡ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഡോ. ​റാ​മി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റി​ന്‍റെ കാ​ര​ണം രേ​ഖാ​മൂ​ലം പ്ര​തി​യെ അ​റി​യി​ച്ചി​ല്ലെ​ന്നും വി​വ​ര​ങ്ങ​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ അ​റി​യി​ക്കാ​ൻ വൈ​കി​യ​തു​മാ​ണ് വീ​ഴ്ച​യാ​യ​ത്.

എ​ന്നാ​ൽ, കോ​ട​തി വി​ട്ട​യ​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ഡോ. ​റാ​മി​നെ കോ​ട​തി വ​ള​പ്പി​ൽ നി​ന്ന് ബ​ലം പ്ര​യോ​ഗി​ച്ച് ക്രൈം​ബ്രാ​ഞ്ച് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക്രൈം​ബ്രാ​ഞ്ചി​ന്റെ ഈ ​ന​ട​പ​ടി പൂ​ർ​ണ്ണ​മാ​യും നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ എം. ​കി​ഷോ​ർ കു​മാ​ർ പ​റ​ഞ്ഞു.

Kerala

എ​ട്ടു പ്ര​തി​ക​ൾ ജാ​മ്യ ഹ​ർ​ജി ന​ൽ​കി

തി​​​രു​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ വീ​​​ട്ടി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ത്തി​​​യ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ സി​​​പി​​​എം പാ​​​ള​​​യം ലോ​​​ക്ക​​​ൽ ക​​​മ്മ​​​റ്റി സെ​​​ക്ര​​​ട്ട​​​റി ഐ.​​​പി. ബി​​​നു അ​​​ട​​​ക്കം എ​​​ട്ട് പ്ര​​​തി​​​ക​​​ൾ ജാ​​​മ്യ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്തു.

കേ​​​സി​​​ലെ ഒ​​​ൻ​​​പ​​​താം പ്ര​​​തി ആ​​​ന​​​യ​​​റ സ്വ​​​ദേ​​​ശി ഹ​​​രീ​​​ഷ് കു​​​മാ​​​റി​​​ന് ജാ​​​മ്യം ല​​​ഭി​​​ച്ച​​​തി​​​ന് പി​​​ന്നാ​​​ലെ​​​യാ​​​ണ് എ​​​ട്ട് പ്ര​​​തി​​​ക​​​ൾ ജാ​​​മ്യ ഹ​​​ർ​​​ജി​​​യു​​​മാ​​​യി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. ഹ​​​രീ​​​ഷ് കു​​​മാ​​​റി​​​ന് ജാ​​​മ്യം ല​​​ഭി​​​ച്ച​​​തു ജി​​​ല്ലാ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി​​​രു​​​ന്ന ടി. ​​​ഗീ​​​നാ​​​കു​​​മാ​​​രി​​​യു​​​ടെ പി​​​ഴ​​​വു മൂ​​​ല​​​മാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ഇ​​​വ​​​രെ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ സ്ഥാ​​​ന​​​ത്തു നി​​​ന്നു നീ​​​ക്കി​​​യി​​​രു​​​ന്നു.

ജി​​​ല്ലാ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി എ​​​സ്. ന​​​സീ​​​റ​​​യാ​​​ണ് ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ നി​​​ല​​​പാ​​​ടി​​​നെ തു​​​ട​​​ർ​​​ന്ന് ഹ​​​രീ​​​ഷ്കു​​​മാ​​​റി​​​ന് ജാ​​​മ്യം ല​​​ഭി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ങ്ങ​​​ൾ​​​ക്കും ല​​​ഭി​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചാ​​​ണ് മ​​​റ്റു പ്ര​​​തി​​​ക​​​ളും ജാ​​​മ്യ ഹ​​​ർ​​​ജി​​​യു​​​മാ​​​യി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ഇ​​​വ​​​രു​​​ടെ​​​യെ​​​ല്ലാം ജാ​​​മ്യ ഹ​​​ർ​​​ജി​​​ക​​​ൾ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ ക​​​ർ​​​ക്ക​​​ശ നി​​​ല​​​പാ​​​ടി​​​നെ തു​​​ട​​​ർ​​​ന്ന് കോ​​​ട​​​തി നേരത്തേ ത​​​ള്ളി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പ്ര​​​തി​​​ക​​​ൾ ജി​​​ല്ലാ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​ന് വേ​​​ണ്ടി പു​​​തു​​​താ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ എ. ​​​സ​​​ന്തോ​​​ഷ്കു​​​മാ​​​ർ ഹാ​​​ജ​​​രാ​​​യി.

Kerala

ഇ​ഡി റെ​യ്‌​ഡി​നി​ടെ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സ്; എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ ഇ​ഡി ന​ട​ത്തി​യ റെ​യ്ഡി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ എ​സ്എ​ഫ്ഐ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ് വി​മ​ലി​ന് ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

‌ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ സി​പി​എം പ്ര​വ‍​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച പോ​ലീ​സു​കാ​രെ വി​ജ​യ് ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്. പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, മ​ർ​ദ്ദ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് വി​ജ​യ് വി​മ​ലി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്.

വി​ജ​യ് വി​മ​ല്‍ പോ​ലീ​സു​കാ​ർ​ക്കു​നേ​രെ ക​ല്ലെ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യം നി​ഷേ​ധി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ബേ​ക്ക​റി ജം​ഗ്ഷ​നി​ലെ പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ൽ നി​ന്ന് റെ​യ്ഡ് പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​മ്പോ​ഴാ​ണ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

Kerala

കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരായ ഭീഷണി: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പോലീസ്

കൊച്ചി: കോതമംഗലം എസ്എച്ച്ഒയ്‌ക്കെതിരായി വധഭീഷണി മുഴക്കിയ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ്. അര്‍ജുന്‍ ആയങ്കിക്ക് മുമ്പ് അനുവദിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാട്ടി കോതമംഗലം പോലീസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അര്‍ജുന്‍ ആയങ്കിയുടെ ഭീഷണി പോസ്റ്റില്‍ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.

ഇക്കഴിഞ്ഞ മേയ് മൂന്നിന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി അടക്കം അഞ്ചു പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് അര്‍ജുന്‍ ആയങ്കി സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെതിരെ രംഗത്തെത്തിയത്.

കോതമംഗലം സിഐ പ്രശാന്തിനെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പോസ്റ്റില്‍, പോലീസ് ഉദ്യോഗസ്ഥനെതിരെ കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കുകയായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ സിഐയെ അനുവദിക്കില്ലെന്ന് ആയങ്കി പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

തനിക്ക് നേരിടേണ്ടി വന്ന ഓരോ ദിവസത്തെയും ബുദ്ധിമുട്ടുകള്‍ക്ക് കൃത്യമായി കണക്കുചോദിക്കുമെന്നും പോസ്റ്റില്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പരസ്യമായി വധഭീഷണിക്ക് സമാനമായ പോസ്റ്റിട്ടത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പശ്ചാത്തലത്തില്‍ പ്രതിയുടെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നാണ് പോലീസിന്‍റെ ആവശ്യം. ഇതിനു പുറമെ പുതുതായി രജിസ്റ്റര്‍ ചെയ്ത ഐടി ആക്ട് പ്രകാരമുള്ള കേസിലും പോലീസ് നടപടികള്‍ വേഗത്തിലാക്കുമെന്നാണ് വിവരം.

District News

ന​വ​കേ​ര​ള യാ​ത്ര​യി​ലെ മ​ർ​ദ​നം; ജാമ്യാ​പേ​ക്ഷ​യി​ല്‍ വി​ധി 9ന്

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യി​ൽ പ്ര​തി​ഷേ​ധി​ച്ച യൂ​ത്ത്‌​ കോ​ണ്‍​ഗ്ര​സ്-​കെ​എ​സ്‌യു ​നേ​താ​ക്ക​ളെ മ​ര്‍​ദി​ച്ച കേ​സി​ല്‍ മു​ൻ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജ്യാ​മാ​പേ​ക്ഷ​യി​ല്‍ വി​ധി ചൊ​വ്വാ​ഴ്ച. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെയും വാ​ദം വി​ശ​ദ​മാ​യി കേ​ട്ട​ശേ​ഷ​മാ​ണ് വി​ധി ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജി​ല്ലാ സെ​ക‌്ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ര്‍​ഗീ​സ് അ​റി​യി​ച്ച​ത്.

പ്ര​തി​ക​ള്‍ മ​ര്‍​ദി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ആ​യു​ധം ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റില്‍ നി​ന്ന് ന​ൽ​കി​യ​ത​ല്ലെ​ന്ന് വാ​ദി​ഭാ​ഗം അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യെ പ്രീ​തി​പ്പെ​ടു​ത്താ​നാ​ണ് മ​ര്‍​ദ​ന​മെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് വാ​ദി​ഭാ​ഗം പ​റ​ഞ്ഞു. പ്ര​ത്യേ​ക ല​ക്ഷ്യം വ​ച്ച് ത​ന്നെ​യാ​ണ് ത​ല്ലി​ച്ച​ത​ച്ച​ത്. പോ​ലീ​സ് ഫോ ട്ടോ​ഗ്രഫ​ര്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ മ​ര്‍​ദ​ന​മി​ല്ലെന്ന് പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

എ​ന്നാ​ല്‍, പോ​ലീ​സ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ പ​ക​ര്‍​ത്തി​യി​ല്ലെ​ന്ന് ക​രു​തി മ​ര്‍​ദ​നം ന​ട​ന്നി​ട്ടി​ല്ല​ന്ന് പ​റ​യ​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. എ​സ്ഐ​ടി സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലെ വി​ശ​ദാം​ശ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ ന​ല്‍​കു​ന്ന​തി​ന് മു​മ്പ് മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന​തി​ല്‍ കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്നാ​ണ് വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​യ​ത്.

അ​തേസ​മ​യം, ക​ഴി​ഞ്ഞ​ദി​വ​സം വാ​ദം ന​ട​ക്കു​മ്പോ​ള്‍ കോ​ട​തി ഉ​ന്ന​യി​ച്ച സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കി​ക്കൊ​ണ്ടു​ള്ള പു​തി​യ റി​പ്പോ​ര്‍​ട്ട് എ​സ്ഐ​ടി ഇ​ന്ന​ലെ സ​മ​ര്‍​പ്പി​ച്ചു. മു​ന്‍​കൂ​ര്‍ ജാ​മ്യം പ​രി​ഗ​ണി​ക്കു​ന്ന​തി​ന് മു​മ്പാ​ണ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

Kerala

ശ​ബ​രി​മ​ല ത​ന്ത്രി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ല്‍: ഹ​ര്‍​ജി​യി​ല്‍ വി​ശ​ദവാ​ദം കേ​ള്‍​ക്കും

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ ത​​​​ന്ത്രി ക​​​​ണ്ഠ​​​​​ര് രാ​​​​ജീ​​​​വ​​​​​ര്‍​ക്ക് വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തു ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ശ​​​​ദ വാ​​​​ദം കേ​​​​ള്‍​ക്കും.

ശ​​​​ബ​​​​രി​​​​മ​​​​ല ശ്രീ​​​​കോ​​​​വി​​​​ലി​​​​ന്‍റെ ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി​​​​യി​​​​ല്‍നി​​​​ന്നു സ്വ​​​​ര്‍​ണം ക​​​​വ​​​​ര്‍​ന്ന കേ​​​​സി​​​​ല്‍ 13-ാം പ്ര​​​​തി​​​​യും ദ്വാ​​​​ര​​​​പാ​​​​ല​​​​ക​​​​ശി​​​​ല്പ കേ​​​​സി​​​​ല്‍ 16-ാം പ്ര​​​​തി​​​​യു​​​​മാ​​​​യ ത​​​​ന്ത്രി രാ​​​​ജീ​​​​വ​​​​​ര്‍​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ച ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്കാ​​​​നും കോ​​​​ട​​​​തി ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ര്‍​ശ​​​​ങ്ങ​​​​ള്‍ നീ​​​​ക്കം ചെ​​​​യ്യാ​​​​നും എ​​​​സ്‌​​​​ഐ​​​​ടി ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍ പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

പ​​​​രാ​​​​മ​​​​ര്‍​ശ​​​​ങ്ങ​​​​ള്‍ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത​​​​തും ഒ​​​​ഴി​​​​വാ​​​​ക്കേ​​​​ണ്ട​​​​തു​​​​മാ​​​​ണെ​​​​ന്ന് ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വെ കോ​​​​ട​​​​തി വാ​​​​ക്കാ​​​​ല്‍ പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ല്‍, ഇ​​​​തി​​​​നെ ഹ​​​​ര്‍​ജി​​​​ക്കാ​​​​ര​​​​ന്‍റെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ എ​​​​തി​​​​ര്‍​ത്തു. തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഹ​​​​ര്‍​ജി​​​​യി​​​​ല്‍ വി​​​​ശ​​​​ദ​​​വാ​​​​ദം കേ​​​​ള്‍​ക്കാ​​​​മെ​​​​ന്നു കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. തു​​​​ട​​​​ര്‍​ന്ന് ഹ​​​​ര്‍​ജി വീ​​​​ണ്ടും ഒ​​​​മ്പ​​​​തി​​​​ന് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

ത​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്‌​​​ട്യാ തെ​​​​ളി​​​​വി​​​​ന്‍റെ ക​​​​ണി​​​​ക​​​പോ​​​​ലു​​​​മി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ര്‍​ശം.

Kerala

ശു​ഹൈ​ബ് വ​ധ​ക്കേ​സ്; മു​ഴു​വ​ൻ പ്ര​തി​ക​ളു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്കി

ക​ണ്ണൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ശു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ ആ​കാ​ശ് തി​ല്ല​ങ്കേ​രി അ​ട​ക്കം മു​ഴു​വ​ൻ പ്ര​തി​ക​ളു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്കി. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ 17 പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്.

2018 ഫെ​ബ്രു​വ​രി 12ന് ​രാ​ത്രി ചാ​യ​ക്ക​ട​യി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഇ​രി​ക്കു​മ്പോ​ഴാ​ണ് ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ കീ​ഴൂ​ർ റി​യാ​സ് മ​ൻ​സി​ലി​ൽ റി​യാ​സ്, നൗ​ഷാ​ദ്, ഇ​സ്മ​യി​ൽ, മൊ​യ്തീ​ൻ എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. മൂ​ന്നു​ത​വ​ണ ബോം​ബെ​റി​ഞ്ഞാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്.

സി​പി​എം- ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ തി​ല്ല​ങ്കേ​രി ല​ക്ഷ്മി നി​ല​യ​ത്തി​ൽ എം.​വി. ആ​കാ​ശ്(​ആ​കാ​ശ് തി​ല്ല​ങ്കേ​രി-34), പ​ഴ​യ​പു​ര​യി​ൽ ര​ജി​ൽ രാ​ജ് (32), കൃ​ഷ്ണ നി​വാ​സി​ൽ ദീ​പ്ച​ന്ദ് (33), ത​യ്യു​ള്ള​തി​ൽ ടി.​കെ. അ​സ്ക​ർ (34), മു​ട്ടി​ൽ​വീ​ട്ടി​ൽ കെ. ​അ​ഖി​ൽ (30), പു​തി​യ​പു​ര​യി​ൽ പി.​പി. അ​ൻ​വ​ർ സാ​ദ​ത്ത് (30), നി​ലാ​വി​ൽ സി. ​നി​ജി​ൽ (30), പി.​കെ. അ​ഭി​നാ​ഷ് (32), എ. ​ജി​തി​ൻ (30), സാ​ജ് നി​വാ​സി​ൽ കെ. ​സ​ഞ്ജ​യ് (31), ര​ജ​ത് നി​വാ​സി​ൽ കെ. ​ര​ജ​ത്ത് (29), കെ.​വി. സം​ഗീ​ത് (29), കെ. ​ബൈ​ജു (43), കെ.​പി. പ്ര​ശാ​ന്ത് (52), എ.​പി. സ​നീ​ഷ് (35), മു​ട്ടി​ൽ എ.​കെ. സു​ബി​ൻ (34), കേ​ളോ​ത്ത് വി. ​പ്ര​ജി​ത്ത് (33) എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ.

National

ആ​സാം പോ​ലീ​സ് എ​ഫ്ഐ​ആ​ർ: പ​വ​ൻ ഖേ​ര​യു​ടെ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​ൻ മാ​റ്റി

ന്യൂ​ഡ​ൽ​ഹി: ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ​ക്കെ​തി​രേ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച​തി​ന് ആ​സാം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ​വ​ക്താ​വ് പ​വ​ൻ ഖേ​ര ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ സു​പ്രീം​കോ​ട​തി പി​ന്നീ​ട് വി​ധി പ​റ​യും.

പ​വ​ൻ ഖേ​ര​യു​ടെ​യും ആ​സാം പോ​ലീ​സി​ന്‍റെ​യും അ​ഭി​ഭാ​ഷ​ക​ർ ന​ട​ത്തി​യ വാ​ദ​മു​ഖ​ങ്ങ​ൾ അ​വ​സാ​നി​ച്ച​ശേ​ഷ​മാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ലെ വി​ധി കോ​ട​തി റി​സ​ർ​വ് ചെ​യ്ത​ത്.

വാ​ദ​ങ്ങ​ൾ അ​വ​സാ​നി​ച്ച​തോ​ടെ എ​ഐ​സി​സി​യു​ടെ മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​ൻ​കൂ​ടി​യാ​യ പ​വ​ൻ ഖേ​ര​യ്ക്ക് അ​റ​സ്റ്റി​ൽ​നി​ന്നു സം​ര​ക്ഷ​ണം ന​ൽ​ക​ണോ ഖേ​ര​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ചോ​ദ്യം ചെ​യ്യാ​ൻ ആ​സാം പോ​ലീ​സി​ന് അ​നു​വാ​ദം ന​ൽ​ക​ണോ​യെ​ന്ന​ത് കേ​സ് ഇ​നി പ​രി​ഗ​ണി​ക്കു​ന്പോ​ൾ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ടും.

ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത​യു​ടെ ഭാ​ര്യ​യാ​യ റി​ങ്കി ഭൂ​യാ​ൻ ശ​ർ​മ ഒ​ന്നി​ല​ധി​കം വി​ദേ​ശ പാ​സ്പോ​ർ​ട്ടു​ക​ളും അ​മേ​രി​ക്ക​യി​ലും യു​എ​ഇ​യി​ലും ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത സ്വ​ത്തു​ക​ളും കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​വ​ൻ ഖേ​ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ച​തോ​ടെ​യാ​ണു വി​വാ​ദ​മു​ണ്ടാ​യ​ത്.

ഇ​തി​നെ​തി​രേ റി​ങ്കി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ആ​സാം പോ​ലീ​സ് ഖേ​ര​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. എ​ന്നാ​ൽ കേ​സ് രാഷ്‌ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്ന് പ​വ​ൻ ഖേ​ര​യ്ക്കു​വേ​ണ്ടി സു​പ്രീംകോ​ട​തി​യി​ൽ ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ഭി​ഷേ​ക് മ​നു സിം​ഗ്വി വാ​ദി​ച്ചു.

ആ​സാം മു​ഖ്യ​മ​ന്ത്രി മു​ൻ അ​വ​സ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യി​ട്ടു​ള്ള ചി​ല പ്ര​സ്താ​വ​ന​ക​ളെ​പ്പ​റ്റി സൂ​ചി​പ്പി​ച്ച അ​ഭി​ഷേ​ക് മ​നു സിം​ഗ്വി, പ​വ​ൻ ഖേ​ര ത​ന്‍റെ ശേ​ഷി​ക്കു​ന്ന ജീ​വി​തം ത​ട​വ​റ​യി​ൽ ചെ​ല​വ​ഴി​ക്കു​മെ​ന്ന് ഹി​മ​ന്ത ന​ട​ത്തി​യ ഭീ​ഷ​ണി​യും പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ മു​ന്പാ​കെ വാ​ദ​മാ​യി ഉ​യ​ർ​ത്തി.

അ​പ​കീ​ർ​ത്തി കേ​സ് മാ​ത്ര​മേ നി​ല​നി​ൽ​ക്കു​ക​യു​ള്ളൂ​വെ​ന്നും വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന വ​കു​പ്പു​ക​ള​ട​ക്കം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും മ​നു സിം​ഗ്വി വ്യക്തമാക്കി. വാ​ദ​മു​ഖ​ങ്ങ​ൾ​ക്കു​ശേ​ഷം കേ​സ് വി​ധി പ​റ​യാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു.

 

 

 

National

ഹ​ണി​മൂ​ൺ യാ​ത്ര​ക്കി​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​ക്ക് ജാ​മ്യം

ഗു​വാ​ഹ​ത്തി: ഹ​ണി​മൂ​ൺ യാ​ത്ര​ക്കി​ടെ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​ക്ക് ജാ​മ്യം. ഭ​ർ​ത്താ​വ് രാ​ജ ര​ഘു​വം​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി​യാ​യ സോ​നം ര​ഘു​വം​ശി​ക്കാ​ണ് ഷി​ല്ലോം​ഗ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 10 മാ​സ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന സോ​ന​ത്തി​ന് മൂ​ന്ന് ത​വ​ണ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​ന് ശേ​ഷ​മാ​ണ് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്.

സോ​ഹ്‌​റ​യി​ൽ​നി​ന്ന് ദ​മ്പ​തി​ക​ളെ കാ​ണാ​താ​യ​തി​ന് പി​ന്നാ​ലെ രാ​ജ​യു​ടെ മൃ​ത​ദേ​ഹം കൊ​ക്ക​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന് പി​ടി​യി​ലാ​യ സോ​നം ത​ന്‍റെ കാ​മു​ക​ൻ രാ​ജ് കു​ശ്വാ​ഹ​യു​മാ​യും മ​റ്റ് മൂ​ന്ന് പേ​രു​മാ​യും ചേ​ർ​ന്ന് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​താ​യി മൊ​ഴി ന​ൽ​കി​യി​രു​ന്നു. കു​ശ്വാ​ഹ​യും മ​റ്റ് മൂ​ന്ന് പേ​രും ഇ​പ്പോ​ഴും ക​സ്റ്റ​ഡി​യി​ലാ​ണ്. സോ​നം മാ​ത്ര​മാ​ണ് ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

രാ​ജ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പ്ര​തി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി 790 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യ​തും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഈ​സ്റ്റ് ഖാ​സി ഹി​ൽ​സ് ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് കോ​ട​തി​യി​ലെ ലീ​ഗ​ൽ എ​യ്ഡ് സെ​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. താ​ൻ അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ച്ചു​വെ​ന്നും ഭാ​വി​യി​ലും അ​ത് തു​ട​രു​മെ​ന്നും സോ​നം കോ​ട​തി​യെ അ​റി​യി​ച്ചു. പ​ത്ത് മാ​സ​ത്തെ ജ​യി​ൽ​വാ​സ​ത്തി​ന് ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന സോ​ന​ത്തി​ന് ജാ​മ്യ​ത്തു​ക കെ​ട്ടി​വ​യ്‌​ക്കു​ന്ന​തി​നാ​യി പി​താ​വും ബ​ന്ധു​വും ഷി​ല്ലോം​ഗി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ഷി​ല്ലോം​ഗി​ൽ എ​ത്തി​യ ശേ​ഷം സോ​ഹ്‌​റ​യി​ലേ​ക്ക് പോ​യ ദ​മ്പ​തി​ക​ളെ 2025 മേ​യ് 26നാ​ണ് കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വ്യാ​പ​ക​മാ​യ തി​ര​ച്ചി​ൽ ന​ട​ത്തി. ജൂ​ൺ ര​ണ്ടി​ന് ഒ​രു വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്തെ ആ​ഴ​ത്തി​ലു​ള്ള കൊ​ക്ക​യി​ൽ​നി​ന്ന് രാ​ജ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് കേ​സി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​യ​തും അ​റ​സ്റ്റു​ക​ളു​ണ്ടാ​യ​തും.

National

ഹ​ണി​മൂ​ൺ കൊ​ല​പാ​ത​കം; സോ​നം ര​ഘു​വം​ശി​ക്ക് ജാ​മ്യം

ഷി​ല്ലോം​ഗ്: ഹ​ണി​മൂ​ണി​നി​ടെ കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം ചേ​ർ​ന്ന് ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സോ​നം ര​ഘു​വം​ശി​ക്ക് ജാ​മ്യം.

പ​ത്ത് മാ​സ​ങ്ങ​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന സോ​ന​ത്തി​ന് ഷി​ല്ലോം​ഗ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. നേ​ര​ത്തെ മൂ​ന്ന് പ്രാ​വ​ശ്യം ഇ​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു.

2025 മേ​യി​ൽ മേ​ഘാ​ല​യ​യി​ലെ ഈ​സ്റ്റ് ഖാ​സി കു​ന്നി​ൽ വ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഹ​ണി​മൂ​ണി​നാ​യി ഇ​വി​ടെ​യെ​ത്തി​യ ദാ​മ്പ​തി​ക​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സോ​ന​ത്തി​ന്‍റെ ഭ​ർ​ത്താ​വ് രാ​ജ​യു​ടെ മൃ​ത​ദേ​ഹം മ​ല​യി​ടു​ക്കി​ൽ നി​ന്നും ക​ണ്ടെ​ത്തി.

പി​ന്നീ​ട് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ച്ചാ​ണ് സോ​നം അ​റ​സ്റ്റി​ലാ​യ​ത്. കാ​മു​ക​ൻ രാ​ജ് കു​ശ്വാ​ഹ​യു​മാ​യും മ​റ്റ് മൂ​ന്ന് പേ​രു​മാ​യി ചേ​ർ​ന്ന് കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യി അ​വ​ർ സ​മ്മ​തി​ച്ചു. കു​ശ്വാ​ഹ​യും മ​റ്റ് മൂ​ന്ന് പേ​രും ഇ​പ്പോ​ഴും ക​സ്റ്റ​ഡി​യി​ലാ​ണ്.

രാ​ജ​യും സോ​ന​വും സൊ​ഹ്‌​റ​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​മ്പ് ഷി​ല്ലോം​ഗി​ലെ​ത്തി​യി​രു​ന്നു. മേ​യ് 26നാ​ണ് ദ​മ്പ​തി​ക​ളെ കാ​ണാ​താ​യ​ത്. തു​ട​ർ​ന്ന് വ​ലി​യ തോ​തി​ൽ തി​ര​ച്ചി​ൽ ന​ട​ന്നു. ജൂ​ൺ ര​ണ്ടി​ന് ഒ​രു വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പ​ത്ത് നി​ന്നു​മാ​ണ് രാ​ജ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ് സോനം. 

National

പ​വ​ൻ ഖേ​ര​യ്ക്കൊ​പ്പം ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കും: കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഗോഹട്ടി ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നൊരു​ങ്ങി കോ​ണ്‍​ഗ്ര​സ്. പ​വ​ൻ ഖേ​ര​യ്ക്കൊ​പ്പം ഒ​റ്റ​ക്കെ​ട്ടാ​യി ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് നി​ൽ​ക്കു​മെ​ന്ന് ഐ​എ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലി​ന്‍റെ രാ​ഷ്‌​ട്രീ​യ​ത്തിന്മേ​ൽ നീ​തി ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു.ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ റി​നി​കി ഭു​യാ​ന് വി​ദേ​ശ​ത്ത് വെ​ളി​പ്പെ​ടു​ത്താ​ത്ത സ്വ​ത്തു​ക്ക​ളു​ണ്ടെ​ന്നും ഒ​ന്നി​ല​ധി​കം പാ​സ്പോ​ർ​ട്ടു​ക​ൾ കൈ​വ​ശ​മു​ണ്ടെ​ന്നു​മു​ള്ള ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഖേ​ര​യ്ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

റി​നി​കി ഭു​യാ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. വി​ഷ​യ​ത്തി​ൽ തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി പ​വ​ർ ഖേ​ര​യ്ക്ക് ഏ​ഴ് ദി​വ​സ​ത്തെ ട്രാ​ൻ​സി​റ്റ് ജാ​മ്യം അ​നു​വ​ദി​ച്ചെ​ങ്കി​ലും സു​പ്രീം​കോ​ട​തി അ​ത് സ്റ്റേ ​ചെ​യ്യു​ക​യും ജാ​മ്യ​ത്തി​നാ​യി ഗോഹട്ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ജാ​മ്യം നി​ഷേ​ധി​ച്ചു.

ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ആ​ധാ​ര​മാ​യ രേ​ഖ​ക​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും ഖേ​ര​യെ ക​സ്റ്റ​ഡി​യി​ലെടു​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് നി​രീ​ക്ഷി​ച്ചാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ന​ട​പ​ടി.

Kerala

എ​ട​ക്ക​ര മാ​വോ​യി​സ്റ്റ് കേ​സ്; മൂ​ന്നു​പേ​ർ​ക്ക് ജാ​മ്യം

മ​ല​പ്പു​റം: എ​ട​ക്ക​ര മാ​വോ​യി​സ്റ്റ് കേ​സി​ൽ മൂ​ന്ന് പേ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. തൃ​ശൂ​ർ സ്വ​ദേ​ശി സി.​ജി. രാ​ജ​ൻ, ത​മി​ഴ്നാ​ട് സ്വ​ദേ​ശി ആ​ർ. രാ​ഘ​വേ​ന്ദ്ര​ൻ, ച​ത്തീ​സ്ഗ​ഢ് സ്വ​ദേ​ശി ദീ​പ​ക് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

നി​ല​മ്പൂ​ർ കാ​ടു​ക​ളി​ല​ട​ക്കം ആ​യു​ധ​പ​രി​ശീ​ല​നം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​യി​രു​ന്നു എ​ൻ​ഐ​എ​യു​ടെ അ​ന്വേ​ഷ​ണം. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ത​ന്നെ തു​ട​ര​ണ​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മു​ന്നി​ൽ സ്ഥി​ര​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്നും ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ളോ​ടെ​യാ​ണ് ജാ​മ്യം.

2016ൽ ​എ​ട​ക്ക​ര​യി​ൽ സാ​യു​ധ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചെ​ന്നാ​ണ് കു​റ്റ​പ​ത്രം. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​പി​ഐ മാ​വോ​യി​സ്റ്റി​ന്‍റെ പ​ശ്ചി​മ​ഘ​ട്ട സ്‌​പെ​ഷ​ൽ സോ​ണ​ൽ ക​മ്മി​റ്റി ചേ​ർ​ന്നു​വെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

Kerala

എറണാകുളം ജില്ല വിട്ടു പോകരുത്, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം: സംവിധായകന്‍ രഞ്ജിത്ത് പുറത്തിറങ്ങി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ജാമ്യം ലഭിച്ച സംവിധായകന്‍ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ നിന്നും പുറത്തിറങ്ങി. അറസ്റ്റിലായി പത്തു ദിവത്തിന് ശേഷമാണ് രഞ്ജിത്തിന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.

എറണാകുളം ജില്ല വിട്ടു പോകരുത്, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്നീ ഉപാധികളോടെയാണ് രഞ്ജിത്തിന് ജാമ്യം നല്‍കിയത്.

മാര്‍ച്ച് 31ന് ആണ് രഞ്ജിത്ത് അറസ്റ്റിലായത്. തുടര്‍ന്ന് 14 ദിവസത്തേക്ക് രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. നടിയുടെ അഭിനയത്തെ സംവിധായകന്‍ എന്ന നിലയില്‍ വിമര്‍ശിച്ചതിന്‍റെ വൈരാഗ്യത്തെ തുടര്‍ന്നുള്ള വ്യാജ പരാതി എന്നായിരുന്നു രഞ്ജിത്തിന്‍റെ വാദം.

രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജനുവരി 30ന് നടന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ വൈകിയതില്‍ അസ്വാഭാവികയുണ്ട് എന്നും വാദിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമാണെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുകയും കാരവാനില്‍ അടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. വോട്ട് ചെയ്യാനുള്ള മൗലികാവകാശം ഉപയോഗപ്പെടുത്തണം, ആരോഗ്യസ്ഥിതി മോശമാണ് എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ ഇടക്കാല ജാമ്യത്തിന് വേണ്ടി രഞ്ജിത്ത് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ രഞ്ജിത്തിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല.

ഫോര്‍ട്ട് കൊച്ചിയിലെ സിനിമ ലൊക്കേഷനിലെ കാരവാനില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്‍റെ പുതിയ സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. നടന്‍ ബോബി കുര്യന്‍റെ കാറില്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കവെ ആയിരുന്നു പോലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.

Kerala

ലൈം​ഗികാതിക്രമക്കേ​സ്: ര​ഞ്ജി​ത്തി​ന് ജാ​മ്യം

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​ന് ജാ​മ്യം. എ​റ​ണാ​കു​ളം ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജാ​മ്യം ന​ൽ​കി​യാ​ൽ പ്ര​തി സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം.

പ്ര​തി​യു​ടെ സി​നി​മ​യി​ൽ ഉ​ള്ള​വ​രാ​ണ് പ്ര​ധാ​ന സാ​ക്ഷി​ക​ൾ. ഇ​വ​രെ പ്ര​തി സ്വാ​ധീ​നി​ച്ച് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. എ​ന്നാ​ല്‍ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കി​ല്ലെ​ന്നും സാ​ക്ഷി​ക​ളു​ള്ള പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്കി​ല്ലെ​ന്നും ര​ഞ്ജി​ത് കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

ത​ന്‍റെ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്നു​ണ്ട്. കു​റ്റം സ​മ്മ​തി​ച്ചി​ല്ലെ​ന്ന് ക​രു​തി അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ച്ചി​ല്ലെ​ന്ന് പ​റ​യാ​നാ​വി​ല്ല. ഏ​ത് അ​ന്വേ​ഷ​ണ​ത്തോ​ടും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് മു​ന്നി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഹാ​ജ​രാ​കു​മെ​ന്നും ര​ഞ്ജി​ത് കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ജ​നു​വ​രി ഒ​മ്പ​തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യ​മു​ള്ള റോ​ള്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് കാ​ര​വാ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ര​ഞ്ജി​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.

Kerala

ഗീ​ത ഗോ​പി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സ്; സി.​സി. മു​കു​ന്ദ​ന്‍റെ പ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നു ജാ​മ്യം

തൃ​ശൂ​ർ: നാ​ട്ടി​ക​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഗീ​ത ഗോ​പി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​സി. മു​കു​ന്ദ​ന്‍റെ പ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അ​സ്ഹ​ർ മ​ജീ​ദി​നു ജാ​മ്യം. തൃ​ശൂ​ർ ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ​ൽ എ​സ്‌​സി, എ​സ്ടി ​ജ​ഡ്ജി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വ്യ​വ​സ്ഥ​ക​ൾ​ക്കു വി​ധേ​യ​മാ​യാ​ണു ന​ട​പ​ടി.

ഗീ​ത ഗോ​പി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വാ​ട്സ്ആ​പ്പി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മ​പ്ര​കാ​ര​വും എ​സ്‌​സി, എ​സ്ടി വ​കു​പ്പു​പ്ര​കാ​ര​വു​മാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​യാ​ളു​ടെ ഫോ​ണി​ൽ​നി​ന്നു വാ​ട്സ്ആപ്പ് സ​ന്ദേ​ശം പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

ഗീ​ത ഗോ​പി​ക്കെ​തി​രേ അ​സ്ഹ​ർ പു​റ​ത്തി​റ​ക്കി​യ ചോ​ദ്യാ​വ​ലി​യി​ൽ ജാ​തീ​യ​മാ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. കെ. ​ജ​യ​ച​ന്ദ്ര​ൻ, എം. ​അ​ര​വി​ന്ദ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Kerala

വോട്ട് ചെയ്യാൻ ജാമ്യമില്ല, രഞ്ജിത്ത് ജയിലിൽ തുടരും; വിധി മറ്റന്നാൾ

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും. രഞ്ജിത്തിന്‍റെ ജാമ്യാപേക്ഷയിൽ ഏപ്രിൽ 10നാണ് വിധി പറയുക. രഞ്ജിത്തിന് വോട്ട് ചെയ്യണമെന്നും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും പറഞ്ഞ് ഇടക്കാല ജാമ്യത്തിനായി ശ്രമം നടത്തിയിരുന്നു. സ്വാഭാവിക ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലാണ് ഇടക്കാല ജാമ്യം തടഞ്ഞത്.

ഒരു പ്രതിയെ സംബന്ധിച്ച് വോട്ട് ചെയ്യുക എന്നത് മൗലികാവകാശമല്ല. ജയിലിലുള്ള പ്രതിക്ക് വോട്ട് ചെയ്യാൻ അധികാരമില്ല. രഞ്ജിത്തിന് കോടതി നിർദേശ പ്രകാരം പോലീസ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. അതിനാൽ ഈ രണ്ടു കാര്യങ്ങൾ പറഞ്ഞ് ഇടക്കാല ജാമ്യം അനുവദിക്കുന്നത് പ്രോസിക്യൂഷൻ എതിർത്തു. ഈ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യാപേക്ഷ തന്നെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.

ഉദ്യോഗസ്ഥൻ നിലവിൽ തെരഞ്ഞെടുപ്പിന്‍റെ തിരക്കിൽ ആയതിനാൽ കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. തനിക്ക് എതിരെ എത്തിയത് വ്യാജ പരാതിയാണെന്നും അഭിനയത്തെ വിമർശിച്ചതിനെ തുടർന്നുള്ള വ്യക്തി വൈരാഗ്യമാണ് പിന്നിലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.

Kerala

ലൈംഗികാതിക്രമ പരാതി: മു​ൻ​കൂ​ർ ജാ​മ്യം തേ​ടി പ്ര​ശോ​ഭ് സി. ​വ​ത്സ​ൻ

പാ​ല​ക്കാ​ട്: ലൈം​ഗീ​ക പീ​ഡ​ന പ​രാ​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി പാ​ല​ക്കാ​ട്ടെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ പ്ര​ശോ​ഭ് സി. ​വ​ത്സ​ൻ. കോ​ട​തി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് എ​സ്‌​സി-​എ​സ്‌​റ്റി പ്ര​ത്യേ​ക കോ​ട​തി​യെ​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം തേ​ടി പ്ര​ശോ​ഭ് സ​മീ​പി​ച്ച​ത്.

പാ​ല​ക്കാ​ട്ടെ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. നി​ര​പ​രാ​ധി​യാ​ണെ​ന്നും ക​ള്ള​ക്കേ​സാ​ണെ​ന്നും ആ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദം.

ത​നി​ക്കെ​തി​രെ ന​ട​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം വ​ച്ചു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്നും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണെ​ന്നും പ്ര​ശോ​ഭ്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും പ്ര​ശോ​ഭ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

ജാ​മ്യാ​പേ​ക്ഷ ശ​നി​യാ​ഴ്ച മ​ണ്ണാ​ർ​ക്കാ​ട് എ​സ്‍​സി എ​സ്‍​റ്റി പ്ര​ത്യേ​ക കോ​ട​തി പ​രി​ഗ​ണി​ക്കും. ദ​ളി​ത് യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പോ​ലീ​സാ​ണ് പ്ര​ശോ​ഭി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ പ്ര​ശോ​ഭി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Kerala

വ്യാജ പരാതിയെന്ന് ജാമ്യാപേക്ഷയില്‍ രഞ്ജിത്ത്

കൊച്ചി: തനിക്കെതിരായ പീഡന പരാതി വ്യാജമാണെന്ന് ജാമ്യാപേക്ഷയില്‍ സംവിധായകൻ രഞ്ജിത്ത്. സംഭവം നടന്നുവെന്ന് പറയുന്നത് ജനുവരിയിലാണെന്നും എന്നാല്‍ പരാതി നല്‍കിയത് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ രഞ്ജിത്തിന്‍റെ ആരോഗ്യസ്ഥിതിയും കോടതിയെ അറിയിക്കും. ഇന്ന് 12 മണിക്കാണ് ജാമ്യഹര്‍ജി പരിഗണിക്കുക. അറസ്റ്റിന്‍റെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്നും പ്രതിഭാഗം കോടതിയില്‍ അറിയിക്കും.

അതേസമയം രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് അന്വേഷണസംഘം അറിയിച്ചിരിക്കുന്നത്.

Kerala

  യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇർഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

ആലപ്പുഴ: കായംകുളം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭ എംഎൽഎക്കെതിരേ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പരാതിയിൽ കേസെടുത്ത കായംകുളം പോലീസാണ് ഇർഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.

സ്ത്രീത്വത്തെ അപമാനിക്കൽ, നവമാധ്യമങ്ങള്‍ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്: ഗോ​വ​ര്‍​ധ​ന്‍, പ​ങ്ക​ജ് ഭ​ണ്ഡാ​രി എ​ന്നി​വ​ർ​ക്കു സ്വാ​ഭാ​വി​ക​ജാ​മ്യം

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ ര​ണ്ടു പ്ര​തി​ക​ള്‍ കൂ​ടി സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി. ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ര്‍​ധ​നും ചെ​ന്നൈ സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ന്‍​സ് ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി​യു​മാ​ണ് ഇ​ന്ന​ലെ കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍​നി​ന്നു സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി ജ​യി​ലി​നു പു​റ​ത്തി​റ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഡി​സം​ബ​ര്‍ 19നാ​ണ് ഗോ​വ​ര്‍​ധ​നെ​യും പ​ങ്ക​ജ് ഭ​ണ്ഡാ​രി​യെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) അ​റ​സ്റ്റു ചെ​യ്യു​ന്ന​ത്. അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം പൂ​ര്‍​ത്തി​യാ​യി​ട്ടും കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​രു​വ​ര്‍​ക്കും ജാ​മ്യം ല​ഭി​ച്ച​ത്. ഇ​തോ​ടെ 12 പ്ര​തി​ക​ളു​ള്ള സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തോ​ടെ പ​ത്തു പ്ര​തി​ക​ള്‍ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി.

ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു, മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി. ​സു​ധീ​ഷ് കു​മാ​ര്‍, മു​ന്‍ പ്ര​സി​ഡ​ന്‍റും ക​മ്മീ​ഷ​ണ​റു​മാ​യ എ​ന്‍. വാ​സു, മു​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​കു​മാ​ര്‍, മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പ​ത്മ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കു സ്വാ​ഭാ​വി​ക ജാ​മ്യ​വും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്, മു​ന്‍ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. ബൈ​ജു എ​ന്നി​വ​ര്‍​ക്കു സാ​ധാ​ര​ണ ജാ​മ്യ​വു​മാ​ണ് കോ​ട​തി അ​നു​വ​ദി​ച്ച​ത്. ഇ​നി ജാ​മ്യം ല​ഭി​ക്കേ​ണ്ട​തു മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ എ​ന്‍. വി​ജ​യ​കു​മാ​റി​നും കെ.​പി. ശ​ങ്ക​ര​ദാ​സി​നു​മാ​ണ്.

അ​ടു​ത്ത ആ​ഴ്ച​യോ​ടെ റി​മാ​ന്‍​ഡി​ല്‍ വി​ജ​യ​കു​മാ​ര്‍ 90 ദി​വ​സം പൂ​ര്‍​ത്തി​യാ​ക്കും. ഇ​തോ​ടെ സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധ്യ​ത​യേ​റി. അ​തി​നി​ടെ പ്ര​തി​ക​ള്‍ ഓ​രോ​രു​ത്ത​രാ​യി പു​റ​ത്തു​വ​രു​ന്ന​തു പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വ​ലി​യ തി​രി​ച്ച​ടി​യാ​യി മാ​റി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന നി​ല​പാ​ട് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​മ്പോ​ഴും പ്രാ​ഥ​മി​ക കു​റ്റ​പ​ത്രം പോ​ലും കേ​ട​തി​യി​ല്‍ ന​ല്‍​കി​യി​ട്ടി​ല്ല. ഈ ​മാ​സം 31ന​കം കു​റ്റ​മ​റ്റ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് എ​സ്ഐ​ടി​ക്കു ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.

Kerala

ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം: വ​ധ​ശ്ര​മ​ക്കേ​സി​ൽ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം

ക​ണ്ണൂ​ർ: ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക​ളാ​യ കെ​എ​സ്‌​യു നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചു. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. അ​തു​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ൾ​ക്കാ​ണ് ത​ല​ശ്ശേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദാ​ണ് ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25-നാ​ണ് ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വെ​ച്ച് ആ​രോ​ഗ്യ മ​ന്ത്രി​ക്കെ​തി​രെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​ന്ത്രി​യു​ടെ ക​ഴു​ത്തി​ന് ക്ഷ​ത​മു​ണ്ടാ​യെ​ന്നും വ​ധ​ശ്ര​മം ന​ട​ന്നു​വെ​ന്നു​മാ​ണ് പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സ്. ക​ണ്ണൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കാ​ൻ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ന​ട​ന്നു വ​രു​മ്പോ​ഴാ​ണ് മ​ന്ത്രി​ക്ക് നേ​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

മ​ന്ത്രി​യെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ചു എ​ന്ന വാ​ദ​ത്തി​ന് തെ​ളി​വാ​യി വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ല. ഇ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. മ​ന്ത്രി​ക്കെ​തി​രെ ശാ​രീ​രി​ക​മാ​യ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ലി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​തോ​ടെ​യാ​ണ് ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Kerala

നടപടിക്രമങ്ങളില്‍ പോലീസിന് വീഴ്ച; ലഹരിക്കേസ് പ്രതിക്കു ജാമ്യം

കൊ​​​ച്ചി: അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ള്‍ പാ​​​ലി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ല്‍ പോ​​​ലീ​​​സ് വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ല​​​ഹ​​​രി​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

പ​​​ള്ളു​​​രു​​​ത്തി പോ​​​ലീ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത എം​​​ഡി​​​എം​​​എ കേ​​​സി​​​ല്‍ ആ​​​റാം പ്ര​​​തി​​​യാ​​​യ കൊ​​​ണ്ടോ​​​ട്ടി ചി​​​റ​​​യി​​​ല്‍ ആ​​​ഷി​​​ഖി​​​നാ​​​ണു ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് ജാ​​​മ്യം ന​​​ല്‍കി​​​യ​​​ത്. അ​​​റ​​​സ്റ്റ് വി​​​വ​​​രം പ്ര​​​തി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളെ​​​യോ സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​യോ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​ല്‍ പോ​​​ലീ​​​സി​​​നു വീ​​​ഴ്ച പ​​​റ്റി​​​യെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണി​​​ത്.

മ​​​റ്റൊ​​​രു കേ​​​സി​​​ല്‍ ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​യു​​​ടെ അ​​​റ​​​സ്റ്റ് പ്രൊ​​​ഡ​​​ക്‌​​​ഷ​​​ന്‍ വാ​​​റ​​​ന്‍റ് മു​​​ഖേ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ള്‍ അ​​​റ​​​സ്റ്റ് വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ത്യേ​​​ക​​​മാ​​​യി അ​​​റി​​​യി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​റും പു​റ​ത്തേ​ക്ക്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ സി​പി​എം നേ​താ​വും ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​പ​ത്മ​കു​മാ​റി​ന് ര​ണ്ടാ​മ​ത്തെ കേ​സി​ലും ജാ​മ്യം. ദ്വാ​ര​പാ​ല​ക ശി​ൽ​പ കേ​സി​ലാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​ത്മ​കു​മാ​റി​ന് സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ആ​ദ്യം അ​റ​സ്റ്റി​ലാ​യ ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ നേ​ര​ത്തെ സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. കേ​സി​ൽ ജാ​മ്യം ല​ഭി​ക്കു​ന്ന എ​ട്ടാ​മ​ത്തെ പ്ര​തി​യാ​ണ് പ​ത്മ​കു​മാ​ർ. 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് ദ്വാ​ര​പാ​ല​ക കേ​സി​ലും ജാ​മ്യ ഹ​ർ​ജി ന​ൽ​കി​യ​ത്.

എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​ത് കൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ജാ​മ്യാ​പേ​ക്ഷ. ര​ണ്ടാ​മ​ത്തെ കേ​സു​ക​ളും ജാ​മ്യം ല​ഭി​ച്ച പ​ത്മ​കു​മാ​ർ ഇ​ന്ന് ജ​യി​ൽ മോ​ചി​ത​നാ​കും.

ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി, മു​ന്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു, മു​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ഡി. ​സു​ധീ​ഷ് കു​മാ​ര്‍, മു​ന്‍ പ്ര​സി​ഡ​ന്‍റും ക​മ്മീ​ഷ​ണ​റു​മാ​യ എ​ന്‍. വാ​സു, മു​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യ​വും ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്, മു​ന്‍ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ര്‍ കെ.​എ​സ്. ബൈ​ജു എ​ന്നി​വ​ര്‍​ക്ക് സാ​ധാ​ര​ണ ജാ​മ്യ​വു​മാ​ണ് കോ​ട​തി അ​നു​വ​ദി​ച്ച​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

കൊല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ അം​ഗം കെ.​പി. ശ​ങ്ക​ര​ദാ​സി​ന് ജാ​മ്യം വി​ജി​ല​ൻ​സ് കോ​ട​തി നി​ഷേ​ധി​ച്ചു. കെ.​പി. ശ​ങ്ക​ര​ദാ​സി​ന്‍റെ ര​ണ്ട് ജാ​മ്യ​ഹ​ർ​ജി​ക​ളും കോ​ട​തി ത​ള്ളി.

ക​ട്ടി​ള​പ്പാ​ളി, ദ്വാ​ര​പാ​ല​ക കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ശ​ങ്ക​ര​ദാ​സ്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ജാ​മ്യ​ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. ശ​ങ്ക​ര​ദാ​സി​ന്‍റെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ അ​ട​ക്കം കോ​ട​തി പ​രി​ശോ​ധി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

എ.​പ​ത്മ​കു​മാ​ർ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബോ​ർ​ഡി​ൽ അം​ഗ​മാ​യി​രു​ന്നു ശ​ങ്ക​ര​ദാ​സ്. മ​റ്റൊ​രു ബോ​ർ​ഡ് അം​ഗ​മാ​യ എ​ൻ. വി​ജ​യ​കു​മാ​റും റി​മാ​ൻ​ഡി​ൽ തു​ട​രു​ക​യാ​ണ്.

Kerala

എ​ല്‍​ടി​ടി​ഇ പ്ര​വ​ര്‍​ത്ത​ക​ന് ജാ​മ്യം

കൊ​ച്ചി: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ എ​ല്‍​ടി​ടി​ഇ​യു​ടെ പ്ര​വ​ര്‍​ത്ത​ക​ന് ജാ​മ്യം അ​നു​വ​ദി​ച്ചു ഹൈ​ക്കോ​ട​തി. ശ്രീ​ല​ങ്ക​ന്‍ സ്വ​ദേ​ശി സ​ദ് കു​ന​ത്തി​നാ​ണ് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഭീ​ക​ര​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന എ​ന്‍​ഐ​എ കേ​സി​ല്‍ നാ​ലു വ​ര്‍​ഷ​മാ​യി വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി​രു​ന്നു.

വി​ചാ​ര​ണ അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ സു​സൃ​ത് അ​ര​വി​ന്ദ് ധ​ര്‍​മ്മാ​ധി​കാ​രി, പി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബ​ഞ്ച് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യു​ടെ ഏ​പ്രി​ല്‍ 22ലെ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യാ​ണു കോ​ട​തി ന​ട​പ​ടി. ചെ​ന്നൈ​യി​ല്‍ അ​ഭ​യാ​ര്‍​ഥി​യാ​യി ക​ഴി​യു​ന്ന സ​ദ് കു​ന എ​ല്‍​ടി​ടി​ഇ ത​ല​വ​ന്‍ വി. ​പ്ര​ഭാ​ക​ര​ന്‍റെ സു​ര​ക്ഷാ​വി​ഭാ​ഗ​ത്തി​ല്‍ അം​ഗ​മാ​യി​രു​ന്നു.

സം​ഘ​ട​ന​യെ സ​ജീ​വ​മാ​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് എ​ന്‍​ഐ​എ​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​തി​നാ​യി 300 കി​ലോ ഹെ​റോ​യി​നും അ​ഞ്ച് ടൈ​പ്പ് 56 റൈ​ഫി​ളു​ക​ളും 1,000 റൗ​ണ്ട് വെ​ടി​യു​ണ്ട​ക​ളും ക​ട​ത്തി​യ​താ​യും ല​ഹ​രി​മ​രു​ന്ന് വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ച്ച പ​ണം ഹ​വാ​ല വ​ഴി വ​സ്തു​വ​ക​ക​ളി​ല്‍ നി​ക്ഷേ​പി​ച്ച​താ​യും കു​റ്റ​പ​ത്ര​ത്തി​ല്‍ പ​റ​യു​ന്നു.

2021 ഒ​ക്ടോ​ബ​ര്‍ അ​ഞ്ച് മു​ത​ല്‍ നാ​ലു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി പ്ര​തി ത​ട​വി​ലാ​ണ്. കേ​സി​ല്‍ 209 സാ​ക്ഷി​ക​ളും 446 രേ​ഖ​ക​ളു​മു​ള്ള​തി​നാ​ല്‍ വി​ചാ​ര​ണ 2027ല്‍ ​മാ​ത്ര​മേ പൂ​ര്‍​ത്തി​യാ​കൂ​വെ​ന്ന് വി​ചാ​ര​ണ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

വി​ചാ​ര​ണ​യി​ല്ലാ​തെ ഒ​രാ​ളെ ദീ​ര്‍​ഘ​കാ​ലം ത​ട​വി​ല്‍ വ​യ്ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 21-ാം അ​നു​ച്ഛേ​ദം ഉ​റ​പ്പു​ന​ല്‍​കു​ന്ന വേ​ഗ​ത്തി​ലു​ള്ള വി​ചാ​ര​ണ​യെ​ന്ന അ​വ​കാ​ശ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ച്ചാ​ല്‍ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ എ​ന്‍​ഐ​എ​യ്ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

International

മണ്ടേൽസൺ ജാമ്യത്തിലിറങ്ങി

ല​​​ണ്ട​​​ൻ: ​​​അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​യി​​​ലി​​​ൽ മ​​​രി​​​ച്ച ലൈം​​​ഗി​​​ക കു​​​റ്റ​​​വാ​​​ളി ജെ​​​ഫ്രി എ​​​പ്സീ​​​റ്റു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ​​​ൻ പീ​​​റ്റ​​​ർ മ​​​ണ്ടേ​​​ൽ​​​സ​​​ണി​​​നെ ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. അ​​​ധി​​​കാ​​​ര ദു​​​ർ​​​വി​​​നി​​​യോ​​​ഗ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ബ്രി​​​ട്ടീ​​​ഷ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി​​​രു​​​ന്ന മ​​​ണ്ടേ​​​ൽ​​​സ​​​ണി​​​നെ ആ ​​​പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നു സെ​​​പ്റ്റം​​​ബ​​​റി​​​ൽ പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. അ​​​ടു​​​ത്തി​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തു​​​വി​​​ട്ട എ​​​പ്സ്റ്റീ​​​ൻ കേ​​​സ് രേ​​​ഖ​​​ക​​​ളി​​​ൽ മ​​​ണ്ടേൽ​​​സ​​​ണും എ​​​പ്സ്റ്റീ​​​നും ത​​​മ്മി​​​ൽ പു​​​റ​​​ത്ത​​​റി​​​യു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി. ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കീ​​​യ​​​ർ സ്റ്റാ​​​ർ​​​മ​​​റു​​​ടെ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി​​​യി​​​ലെ അം​​​ഗ​​​ത്വം മ​​​ണ്ടേ​​​ൽ​​​സ​​​ൺ ജ​​​നു​​​വ​​​രി​​​യി​​​ൽ രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു.

ബ്രി​​​ട്ട​​​നി​​​ലെ രാ​​​ജാ​​​വ് ചാ​​​ൾ​​​സി​​​ന്‍റെ അ​​​നു​​​ജ​​​ൻ ആ​​​ൻ​​​ഡ്രൂ​​​വി​​​നെ​​​യും എ​​​പ്സ്റ്റീ​​​ൻ ബ​​​ന്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും പി​​​ന്നീ​​​ട് ക​​​സ്റ്റ​​​ഡി​​​യി​​​ൽ​​​നി​​​ന്നു വി​​​ട്ട​​​യ​​യ്​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ആ​​​ൻ​​​ഡ്രൂ ബ്രി​​​ട്ടീ​​​ഷ് വാ​​​ണി​​​ജ്യ​​​കാ​​​ര്യ പ്ര​​​തി​​​നി​​​ധി​​​യാ​​​യി​​​രി​​​ക്കേ ര​​​ഹ​​​സ്യ സ​​​ർ​​​ക്കാ​​​ർ രേ​​​ഖ​​​ക​​​ൾ എ​​​പ്സ്റ്റീ​​​ന് കൈ​​​മാ​​​റി​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ശ​ങ്ക​ര​ദാ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി മാ​ര്‍​ച്ച് ര​ണ്ടി​ന്

കൊ​​​​ല്ലം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് മു​​​​ന്‍ അം​​​​ഗം കെ.​​​​പി.​​​​ ശ​​​​ങ്ക​​​​ര​​​​ദാ​​​​സി​​​​ന്‍റെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ല്‍ മാ​​​​ര്‍​ച്ച് ര​​​​ണ്ടി​​​​ന് കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി വി​​​​ധി പ​​​​റ​​​​യും. ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി, ദ്വാ​​​​ര​​​​പാ​​​​ല​​​​ക കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​തി​​​​യാ​​​​യ ശ​​​​ങ്ക​​​​ര​​​​ദാ​​​​സ് ആ​​​​രോ​​​​ഗ്യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ജാ​​​​മ്യാ​​​​പേ​​​​ക്ഷ ന​​​​ല്‍​കി​​​​യ​​​​ത്.

പ്ര​​​​തി​​​​ക്കു ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്ന് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ല്‍ കോ​​​​ട​​​​തി തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന എ​​​​ന്ത് ഉ​​​​പാ​​​​ധി​​​​ക​​​​ളും അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ന്‍ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും ആ​​​​രോ​​​​ഗ്യ പ്ര​​​​ശ്‌​​​​ന​​​​മു​​​​ള്ള​​​​തി​​​​നാ​​​​ല്‍ ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​തി​​​​ഭാ​​​​ഗം വാ​​​​ദി​​​​ച്ചു.

ഇ​​​​രു വാ​​​​ദ​​​​ങ്ങ​​​​ള്‍​ക്കും ശേ​​​​ഷം പ്ര​​​​തി​​​​യു​​​​ടെ മെ​​​​ഡി​​​​ക്ക​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ടു​​​​ക​​​​ള്‍ കോ​​​​ട​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. തു​​​​ട​​​​ര്‍​ന്ന് മാ​​​​ര്‍​ച്ച് ര​​​​ണ്ടി​​​​ന് വി​​​​ധി പ​​​​റ​​​​യാ​​​​ന്‍ മാ​​​​റ്റി.

ജ​​​​നു​​​​വ​​​​രി 14നാ​​​​ണ് ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ തു​​​​ട​​​​ര്‍​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ശ​​​​ങ്ക​​​​ര​​​​ദാ​​​​സി​​​​നെ ര​​​​ണ്ട് കേ​​​​സു​​​​ക​​​​ളി​​​​ലും അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ര്‍​ന്ന് മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജി​​​​ലേ​​​​ക്ക് മാ​​​​റ്റി​​​​യെ​​​​ങ്കി​​​​ലും വീ​​​​ണ്ടും ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട​​​​ലി​​​​നെ തു​​​​ട​​​​ര്‍​ന്നു ജ​​​​യി​​​​ലി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

എ.​​​​ പ​​​​ത്മ​​​​കു​​​​മാ​​​​ര്‍ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന ബോ​​​​ര്‍​ഡി​​​​ല്‍ സി​​​​പി​​​​ഐ പ്ര​​​​തി​​​​നി​​​​ധി​​​​യാ​​​​യി​​​​രു​​​​ന്നു ശ​​​​ങ്ക​​​​ര​​​​ദാ​​​​സ്. മ​​​​റ്റൊ​​​​രു ബോ​​​​ര്‍​ഡ് അം​​​​ഗ​​​​മാ​​​​യ എ​​​​ന്‍.​​​​ വി​​​​ജ​​​​യ​​​​കു​​​​മാ​​​​റും റി​​​​മാ​​​​ന്‍​ഡി​​​​ല്‍ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

Kerala

വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ വിഷയത്തിൽ നടത്തിയ പ്രതിഷേധ സമരത്തിൽ റിമാൻഡ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിവാദത്തെപ്പറ്റി വിശദീകരിക്കാനായി ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധം നടത്തിയ ഒന്പത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് റിമാൻഡ് ചെയ്തത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ പ്രസിഡന്‍റ് ഡോ. എം.പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇരുന്ന ഡയസിനു മുകളിലിരുന്നായിരുന്നു പ്രതിഷേധം. ഇവരെ ബലം പ്രയോഗിച്ചാണ് പോലീസ് പിടിച്ചുമാറ്റിയത്.

രണ്ടാം നിലയിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയ പ്രവ‌ർത്തകർ പടിക്കെട്ടിൽ ഇരുന്ന് പ്രതിഷേധം തുടർന്നതോടെ രോഗികൾക്കും ജീവനക്കാർക്കും മുകളിലേക്കോ താഴേക്കോ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. പ്രവർത്തകരെ ഇവിടുന്ന് ബലം പ്രയോഗിച്ച് താഴെ ഇറക്കി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് മുന്നിൽ ഇവർ വീണ്ടും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവിടുന്ന് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയെങ്കിലും പ്രവ‌ർത്തകർ ജീപ്പ് തടഞ്ഞുവച്ചു.

വാഹനത്തിന് മുന്നിൽ കയറിനിന്ന യൂത്ത് കോൺഗ്രസ് പുത്തനങ്ങാടി നിയോജകമണ്ഡലം പ്രസിഡന്‍റ് നീനു, ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി പ്രതീക്ഷ എന്നിവർക്ക് പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ പരിക്കേറ്റു. വാഹനം തട്ടി യൂത്ത് കോൺഗ്രസ് ആര്യാട് നിയോജക മണ്ഡലം പ്രസിഡന്‍റ് മനോജിനും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ കാലിലും ജീപ്പ് കയറി.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്‍റ് എം.പി. പ്രവീൺ, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ വൈസ് പ്രസിഡന്‍റ് അനന്തനാരായണൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാഹുൽ പുതിയപറമ്പിൽ, കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് വിഷ്ണു പ്രസാദ്, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറിമാരായ റിനോ ബൂട്ടോ, ടി. തനീഷ് , അൻസിൽ പുന്നപ്ര എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; ത​ന്ത്രി​ക്ക് ജാ​മ്യം

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്ക് ജാ​മ്യം. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ക​ട്ടി​ള​പ്പാ​ളി കേ​സി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് വി​ധി.

ജാ​മ്യ ഹ​ർ​ജി​യി​ലെ വാ​ദ​ത്തി​നി​ടെ ത​ന്ത്രി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും സ്വ​ത്ത് സ​മ്പാ​ദ​നം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക തെ​ളി​വു​ക​ൾ എ​സ്ഐ​ടി ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും പേ​രി​ൽ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത വ​ൻ നി​ക്ഷേ​പം ഉ​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

പ്ര​തി​യു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സ് ദു​രൂ​ഹ​മാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ആ​ചാ​ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ മാ​ത്രം ഇ​ട​പെ​ട്ട​യാ​ളാ​ണ് താ​നെ​ന്നും സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കി​ല്ലെ​ന്നു​മാ​ണ് ത​ന്ത്രി​യു​ടെ വാ​ദം.

Kerala

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദ്ദി​ച്ച കേ​സ്: എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ത്രി വൈ​കി ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്തെ മാ​ളി​ൽ വെ​ച്ച് സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദ്ദി​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് രാ​ത്രി വൈ​കി ജാ​മ്യം . വ​ഞ്ചി​യൂ​രി​ലു​ള്ള മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ വീ​ട്ടി​ലെ​ത്തി​ച്ചാ​ണ് രാ​ത്രി വൈ​കി പ്ര​തി​ക​ളു​ടെ ജാ​മ്യ ന​ട​പ​ടി​ക​ൾ പോ​ലീ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​റ​സ്റ്റി​ലാ​യ വി​ന​യ് പ്ര​ക​രാ​ശ്, സു​ർ​ജി​ത് എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശം​ഖു​മു​ഖം ബീ​ച്ചി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പോ​ലീ​സി​ന്‍റെ മ​ർ​ദ്ദ​ന​മേ​റ്റി​രു​ന്നു. ഇ​തി​ലു​ള്ള പ്ര​തി​കാ​ര ന​ട​പ​ടി​യെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു മാ​ളി​ൽ വെ​ച്ചു​ണ്ടാ​യ ആ​ക്ര​മ​ണം. ശം​ഖു​മു​ഖ​ത്തെ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ മാ​ളി​ൽ വെ​ച്ച് ക​ണ്ടു​മു​ട്ടി​യ​പ്പോ​ൾ എ​സ്എ​ഫ് ഐ ​പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

National

ലംബോർഗിനി അപകടം: ശിവം മിശ്രയ്ക്ക് ജാമ്യം

കാ​​​​ൺ​​​​പു​​​​ർ: കാ​​​​ൺ​​​​പു​​​​ർ ടൗ​​​​ണി​​​​ലെ വി​​​​ഐ​​​​പി റോ​​​​ഡി​​​​ൽ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ലം​​​​ബോ​​​​ർ​​​​ഗി​​​​നി കാ​​​​ർ ഇ​​​​ടി​​​​ച്ച് നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ കാ​​​​റു​​​​ട​​​​മ​​​​യും വ്യ​​​​വ​​​​സാ​​​​യി​​​​യു​​​​മാ​​​​യ ശി​​​​വം മി​​​​ശ്ര​​​​യ്ക്ക് കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.

മി​​​​ശ്ര​​​​യെ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി 14 ദി​​​​വ​​​​സം ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടി​​​​രു​​​​ന്നു. 20,000 രൂ​​​​പ​​​​യു​​​​ടെ ആ​​​​ൾ​​​​ജാ​​​​മ്യ​​​​ത്തി​​​​ലാ​​​​ണ് കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

Kerala

ദീപക്കിന്‍റെ ആത്മഹത്യ: പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  ജാമ്യം അനുവദിച്ചത്.

അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളുമുണ്ട്.

നേരത്തേ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഷിംജിത പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഷിംജിതയുടെ ലാപ്‌ടോപ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ, 21 ദിവസമായി ജയിലിലാണെന്നും ഫോറൻസിക് ഫലം വരുന്നതുവരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നും പ്രതിഭാഗവും കോടതിയിൽ പറഞ്ഞു.

ദീപക്കിന്‍റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റുചെയ്തത്. ദീപക് ജീവനൊടുക്കാൻകാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾസഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്‍റെ പരാതി. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ അഡ്വ. ശ്രീജയും പ്രതിക്കുവേണ്ടി അഡ്വ. എം. സുഷമയും ഹാജരായി.

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എൻ. വാസുവും പുറത്തേക്ക്, സ്വാഭാവിക ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ. വാസുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ഉപാധികളോടെ സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ, കട്ടിളപ്പാളി കേസിലെ മൂന്നാംപ്രതിയായ വാസു ജയിൽമോചിതനാകും.

എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് എൻ. വാസുവും ജാമ്യം നേടുന്നത്. പ്രതി സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം ലഭിച്ചത്.

ഇതോടെ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്.

അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി.

Kerala

വാ​സു​വി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ല്‍ വി​ധി ഇ​ന്ന്

കൊ​​​ല്ലം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് മു​​​ന്‍ ക​​​മ്മീ​​​ഷ​​​ണ​​​റും പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ എ​​​ന്‍. വാ​​​സു​​​വി​​​ന്‍റെ ജാ​​​മ്യ ഹ​​​ർ​​​ജി​​​യി​​​ല്‍ ഇ​​​ന്ന് കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി വി​​​ധി പ​​​റ​​​യും.

റി​​​മാ​​​ന്‍​ഡ് കാ​​​ലാ​​​വ​​​ധി 90 ദി​​​വ​​​സം പി​​​ന്നി​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് സ്വ​​​ാഭാ​​​വി​​​ക ജാ​​​മ്യം തേ​​​ടി കേ​​​സി​​​ലെ മൂ​​​ന്നാം പ്ര​​​തി​​​യാ​​​യ വാ​​​സു കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. 90 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത​​​തി​​​നാ​​​ല്‍ സ്വ​​​ഭാ​​​വി​​​ക ജാ​​​മ്യ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ണ്ടെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ജാ​​​മ്യ ഹ​​​ർ​​​ജി ന​​​ല്‍​കി​​​യ​​​ത്.

എ​​​സ്ഐ​​​ടി കേ​​​സി​​​ല്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കാ​​​ത്ത​​​തും പ്ര​​​തി​​​ഭാ​​​ഗം ഇ​​​ന്ന​​​ലെ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​ന്ന​​​ലെ ത​​​ന്നെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​ഭാ​​​ഗം കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദി​​​ച്ചു. തു​​​ട​​​ര്‍​ന്ന് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വി​​​വേ​​​ച​​​നം കാ​​​ണി​​​ക്കാ​​​ന്‍ പ​​​റ്റി​​​ല്ലെ​​​ന്നും ഇ​​​ന്നു ജാ​​​മ്യ​​​ഹ​​​ര്‍​ജി​​​യി​​​ല്‍ വി​​​ധി പ​​​റ​​​യു​​​മെ​​​ന്നും കൊ​​​ല്ലം വി​​​ജി​​​ല​​​ന്‍​സ് കോ​​​ട​​​തി ജ​​​ഡ്ജി ഡോ. ​​​സി.​​​എ​​​സ്. മോ​​​ഹി​​​ത് വ്യ​​​ക്ത​​​മാ​​​ക്കി. എ​​​ന്നാ​​​ല്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ മ​​​റ്റു പ്ര​​​തി​​​ക​​​ള്‍​ക്കു സ്വാ​​​ഭാ​​​വി​​​ക ജാ​​​മ്യം ന​​​ല്‍​കി​​​യ ക​​​ര്‍​ശ​​​ന ഉ​​​പാ​​​ധി​​​ക​​​ള്‍ വേ​​​ണ​​​മെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ഷ​​​നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, കേ​​​സി​​​ല്‍ ദേ​​​വ​​​സ്വം മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റും സി​​​പി​​​എം നേ​​​താ​​​വു​​​മാ​​​യ എ.​​​പ​​​ത്മ​​​കു​​​മാ​​​റി​​​നെ വീ​​​ണ്ടും റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. 14 ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​ണ് കോ​​​ട​​​തി റി​​​മാ​​​ന്‍​ഡ് ചെ​​​യ്ത​​​ത്. അ​​​തി​​​നി​​​ടെ ത​​​ന്ത്രി ക​​​ട്ടി​​​ള​​​പ്പാ​​​ളി, ദ്വാ​​​ര​​​പാ​​​ല​​​ക കേ​​​സു​​​ക​​​ളി​​​ല്‍ പ്ര​​​തി​​​യാ​​​യി റി​​​മാ​​​ന്‍​ഡി​​​ല്‍ ക​​​ഴി​​​യു​​​ന്ന ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​രു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ ഇ​​​ന്ന​​​ലെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ വാ​​​ദം ന​​​ട​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ദം പൂ​​​ര്‍​ത്തി​​​യാ​​​യി​​​രു​​​ന്നു. ജാ​​​മ്യ ഹ​​​ർ​​​ജി​​​യി​​​ല്‍ വി​​​ധി 18ലേ​​​ക്കു മാ​​​റ്റി.

ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​ര്‍​ക്ക് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നും കൂ​​​ടു​​​ത​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ത​​​ന്ത്രി​​​ക്ക് ഇ​​​പ്പോ​​​ള്‍ ജാ​​​മ്യം ന​​​ല്‍​കി​​​യാ​​​ല്‍ തെ​​​ളി​​​വു​​​ക​​​ള്‍ ന​​​ശി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ വാ​​​ദി​​​ച്ചു. ആ​​​ചാ​​​ര​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ മാ​​​ത്രം ഇ​​​ട​​​പെ​​​ടു​​​ന്ന​​​യാ​​​ളാ​​​ണ് ത​​​ന്ത്രി​​​യെ​​​ന്നും സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ പ​​​ങ്കി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വാ​​​ദം. വാ​​​ദ​​​ങ്ങ​​​ള്‍ കേ​​​ട്ട കോ​​​ട​​​തി എ​​​സ്ഐ​​​ടി റി​​​പ്പോ​​​ര്‍​ട്ട് കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​കും വി​​​ധി പ​​​റ​​​യു​​​ക.

Kerala

ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല​പാ​ത​കം; പ്ര​തി ഋ​തു ജ​യ​ന് ജാ​മ്യം

കൊ​ച്ചി: എ​റ​ണാ​കു​ളം ചേ​ന്ദ​മം​ഗ​ലം കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി ഋ​തു ജ​യ​ന് ജാ​മ്യം. അ​യ​ല്‍ വാ​സി​ക​ളാ​യ വേ​ണു, ഭാ​ര്യ ഉ​ഷ, മ​ക​ളാ​യ വി​നി​ഷ എ​ന്നി​വ​രെ വീ​ട്ടി​ല്‍ ക​യ​റി ഇ​രു​മ്പ് വ​ടി​കൊ​ണ്ട് അ​ടി​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​ണ് ഋ​തു ജ​യ​ന്‍. ഹൈ​ക്കോ​ട​തി​യാ​ണ് പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

2025 ജ​നു​വ​രി 16നാ​ണ് ചേ​ന്ദ​മം​ഗ​ലം പേ​രേ​പ്പാ​ടം കാ​ട്ടി​പ്പ​റ​മ്പി​ല്‍ വേ​ണു (69), ഭാ​ര്യ ഉ​ഷ (62), മ​ക​ള്‍ വി​നീ​ഷ (32) എ​ന്നി​വ​രെ എ​ന്നി​വ​രെ ഋ​തു ജ​യ​ന്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വി​നി​ഷ​യു​ടെ ഭ​ര്‍​ത്താ​വ് ജി​തി​നെ ല​ക്ഷ്യ​മി​ട്ടാ​ണ് പ്ര​തി ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

ആ​ദ്യം പു​റ​ത്തു​വ​ന്ന വി​നീ​ഷ​യെ അ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ വ​ന്ന ജി​തി​നെ ത​ല​യ്ക്ക​ടി​ച്ച ശേ​ഷം ക​ത്തി​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു. ശ​ബ്ദം കേ​ട്ട് വ​ന്ന വേ​ണു​വി​നെ​യും ഉ​ഷ​യെ​യും ത​ല​യ്ക്ക​ടി​ച്ചു​വീ​ഴ്ത്തി. 11ന്നും ​ആ​റും വ​യ​സു​ള്ള മ​ക്ക​ളു​ടെ മു​ന്നി​ല്‍ വ​ച്ചാ​യി​രു​ന്നു വി​നി​ഷ​യു​ടെ കൊ​ല​പാ​ത​കം. ജി​തി​ന്‍ മാ​ത്ര​മാ​ണ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്.

ത​ന്‍റെ കു​ടും​ബ​ത്തെ നി​ര​ന്ത​രം ആ​ക്ഷേ​പി​ച്ച​തും സ​ഹോ​ദ​രി​യെ​പ്പ​റ്റി ജി​തി​ന്‍ മോ​ശ​മാ​യി സം​സാ​രി​ച്ച​തു​മാ​ണ് കൂ​ട്ട​ക്കൊ​ല ന​ട​ത്താ​നു​ള്ള കാ​ര​ണ​മെ​ന്നാ​യി​രു​ന്നു ഋ​തു ജ​യ​ന്‍റെ വാ​ദം. എ​ന്നാ​ല്‍ ല​ഹ​രി​ക്ക​ടി​മാ​യാ​യ ഋ​തു ജ​യ​ന്‍ പ​ര​സ്യ​മാ​യി ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​ത​ട​ക്കം ചോ​ദ്യം ചെ​യ്ത​താ​ണ് കൂ​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്: ര​ണ്ടാ​മ​ത്തെ കേ​സി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം, പു​റ​ത്തി​റ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ര​ണ്ടാ​മ​ത്തെ കേ​സി​ലും ജാ​മ്യം.

ശ്രീ​കോ​വി​ലി​നു മു​ന്നി​ലെ ക​ട്ടി​ള​പ്പാ​ളി കേ​സി​ലാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. കേ​സി​ല്‍ പോ​റ്റി​യു​ടെ ജാ​മ്യ ഹ​ർ​ജി​യി​ലെ വാ​ദം ബു​ധ​നാ​ഴ്ച പൂ​ർ​ത്തി​യാ​യി​രു​ന്നു.

അ​റ​സ്റ്റ് ചെ​യ്ത് 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കോ​ട​തി സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ, ദ്വാ​ര​പാ​ല​ക പാ​ളി കേ​സി​ലും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ര​ണ്ട് കേ​സി​ലും ജാ​മ്യം ല​ഭി​ച്ച പോ​റ്റി പു​റ​ത്തി​റ​ങ്ങും.

Kerala

ജാ​മ്യം നേ​ടി​യാ​ൽ പോ​റ്റി​യെ കാ​ത്തി​രി​ക്കു​ന്ന​ത് ഇ​ഡി; ഇ​ന്ന് ത​ന്നെ സ​മ​ൻ‌​സ് അ​യ​യ്ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കെ​തി​രെ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ പോ​റ്റി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക. 90 ദി​വ​സ​ത്തെ റി​മാ​ൻ​ഡ് കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പോ​റ്റി​ക്ക് കോ​ട​തി ജാ​മ്യം ന​ൽ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ. എ​ന്നാ​ൽ ജാ​മ്യം നേ​ടി പോ​റ്റി പു​റ​ത്തി​റ​ങ്ങി​യാ​ൽ ചോ​ദ്യം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​ഡി.

കേ​സി​ൽ എ​സ്ഐ​ടി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​റ്റി​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് പോ​റ്റി​ക്ക് ജാ​മ്യം ല​ഭി​ച്ചാ​ൽ ഇ​ന്ന് ത​ന്നെ ഇ​ഡി സ​മ​ൻ‌​സ് അ​യ​യ്ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​ച്ചു വ​രു​ത്താ​നു​ള്ള സ​മ​ൻ​സ് ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ദ്വാ​ര​പാ​ല​ക കേ​സി​ൽ പോ​റ്റി നേ​ര​ത്തെ സ്വാ​ഭാ​വി​ക ജാ​മ്യം നേ​ടി​യി​രു​ന്നു.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ ഇ​തോ​ട​കം ജാ​മ്യം നേ​ടി​യി​ട്ടു​ണ്ട്. മു​ൻ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു​വി​നും മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​റി​നും സ്വാ​ഭാ​വി​ക ജാ​മ്യ​മാ​ണ് ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം ദേ​വ​സ്വം മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്.​ശ്രീ​കു​മാ​റി​ന് തെ​ളി​വു​ക​ളു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ട്ടി 43ാം ദി​വ​സം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. 

 

Kerala

രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തു മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ സ​മൂ​ഹ മാ​ധ്യ​മ ഇ​ൻ​ഫ്ളു​വ​ൻ​സ​റാ​യ രാ​ഹു​ൽ ഈ​ശ്വ​റി​നു ന​ൽ​കി​യ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്രോ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് കോ​ട​തി ഫെബ്രുവരി ഒ​ന്പ​തി​ലേ​ക്കു മാ​റ്റി.

പ്ര​തി​ഭാ​ഗ​ത്തി​നു പ്രോ​സി​ക്യൂ​ഷ​ൻ മു​ഴു​വ​ൻ രേ​ഖ​ക​ളും കൈ​മാ​റി​യി​ല്ല എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി വാ​ദം പ​റ​യു​ന്ന​തു ര​ണ്ടു ത​വ​ണ മാ​റ്റി​ച്ചു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ പ്രോ​സി​ക്യൂ​ഷ​ൻ വി​ചാ​ര​ണ ന​ട​ക്കു​ന്ന ഒ​രു കേ​സ് ഉ​ള്ള​തി​നാ​ൽ സ​മ​യ​മി​ല്ല എ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഹ​ർ​ജി മാ​റ്റി​വ​ച്ച​ത്.

ജാ​മ്യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​തു വ​ള​രെ ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്നു നേ​ര​ത്തെ കോ​ട​തി വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; സു​ധീ​ഷ് കു​മാ​റി​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ പ്ര​തി​യാ​യ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​റി​ന് ജാ​മ്യം. 90 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ര​ണ്ട് കേ​സു​ക​ളി​ലും സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ച്ച​തോ​ടെ സു​ധീ​ഷ് കു​മാ​റി​ന് ജാ​മ്യം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ദേ​വ​സ്വം മു​ൻ ക​മ്മീ​ഷ്ണ​ർ എ​ൻ. വാ​സു​വി​നെ 14 ദി​വ​സ​ത്തേ​ക്ക് വീ​ണ്ടും റി​മാ​ൻ​ഡ് ചെ​യ്തു. റി​മാ​ൻ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

National

സുബീൻ ഗാർഗ് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ചു

ഗോ​​​​ഹ​​​​ട്ടി: ഗാ​​​​യ​​​​ക​​​​ൻ സു​​​​ബീ​​​​ൻ ഗാ​​​​ർ​​​​ഗി​​​​ന്‍റെ ദു​​​​രൂ​​​​ഹ​​​​മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​രാ​​​​യ മൂ​​​​ന്നു പ്ര​​​​തി​​​​ക​​​​ളു​​​​ടെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ കോ​​​​ട​​​​തി ത​​​​ള്ളി.

കേ​​​​സി​​​​ൽ കാം​​​​രൂ​​​​പ് മെ​​​​ട്രോ​​​​പോ​​​​ളി​​​​റ്റ​​​​ൻ കോ​​​​ട​​​​തി അ​​​​ടു​​​​ത്ത 13ന് ​​​​വാ​​​​ദം​​​​കേ​​​​ൾ​​​​ക്കു​​​​മെ​​​​ന്ന് സ്പെ​​​​ഷ​​​​ൽ പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ വ്യ​​​​ക്ത​​​​മാ​​​ക്കി.

സു​​​ബി​​​ൻ ഗാ​​​ർ​​​ഗി​​​ന്‍റെ ഗാ​​​യ​​​കസം​​​ഘ​​​ത്തി​​​ലെ മൂ​​​ന്നു​​​പേ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു​​​പേ​​​രാ​​​ണ് കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന​​​ത്.

Kerala

രാഹുലിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം

പത്തനംതിട്ട: ബ​ലാ​ത്സം​ഗ കേ​സി​ൽ ജ​യി​ലി​ൽ തു​ട​രു​ന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം. മൂന്നാം ബലാത്സംഗക്കേസിൽ രാഹുലിന് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.

ബ​ലാ​ത്സം​ഗ കേ​സി​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് വി​ധി പ​റ​യു​ന്ന​ത് ഇ​ന്ന​ത്തേ​ക്ക് മാ​റ്റി​വ​ച്ച​ത്. ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് പ​രാ​തി​ക്കാ​രി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ശ്ര​മം.

നിലവില്‍ രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുകയാണ് രാഹുല്‍. കേസിൽ അറസ്റ്റിലായി 18-ാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാഹുൽ ഇന്നുതന്നെ പുറത്തിറങ്ങിയേക്കും.

വിവാഹവാഗ്ദാനം നൽകി ഹോട്ടലിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ ജനുവരി 14നാണ് രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പിന്നാലെ രാഹുലിനെ റിമാൻഡിൽ വിടുകയും ശേഷം പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.

ദേഹോപദ്രവം, സാമ്പത്തിക ചൂഷണം, നിർബന്ധിത ഗർഭച്ഛിദ്രം അടക്കമുള്ള ആരോപണങ്ങളാണ് രാഹുലിനെതിരായ പരാതിയിലുള്ളത്. എന്നാൽ, ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് യുവതിയുമായി ഉണ്ടായതെന്നായിരുന്നു രാഹുൽ ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്.

മറ്റ് രണ്ട് പീഡനക്കേസുകളിലും അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിരുന്നു. പിന്നാലെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതേ തുടർന്ന് മൂന്നാമത്തെ കേസിൽ പോലീസ് അതീവ രഹസ്യ നീക്കത്തിലൂടെ പാലക്കാട്ടെ ഹോട്ടൽ മുറിയിൽവെച്ച് അർധരാത്രിയിലായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്.

Kerala

രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തു മാ​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ജീ​​​വി​​​ത​​​യെ സ​​​മൂ​​​ഹമാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ക്ഷേ​​​പി​​​ച്ച കേ​​​സി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ഇ​​​ൻ​​​ഫ്ളു​​​വ​​​ൻ​​​സ​​​റാ​​​യ രാ​​​ഹു​​​ൽ ഈ​​​ശ്വ​​​റിനു കോ​​​ട​​​തി ന​​​ൽ​​​കി​​​യ ജാ​​​മ്യം റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​തു കോ​​​ട​​​തി മാ​​​റ്റി.

പ​​​രാ​​​തി​​​ക്കാ​​​രി പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ ര​​​ണ്ടാ​​​മ​​​ത്തെ പ​​​രാ​​​തി​​​യു​​​ടെ പ​​​ക​​​ർ​​​പ്പു പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന് ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്നു പ്ര​​​തി​​​ഭാ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വാ​​​ദം പ​​​റ​​​യു​​​ന്ന​​​തു കോ​​​ട​​​തി മാ​​​റ്റി​​​യ​​​ത്.

അ​​​തി​​​ജീ​​​വി​​​ത​​​യെ സ​​​മൂ​​​ഹമാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ വീ​​​ണ്ടും അ​​​ധി​​​ക്ഷേ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു എ​​​ന്നും ഇ​​​ത് അ​​​തി​​​ജീ​​​വി​​​ത​​​യെ ഭ​​​യ​​​പ്പെ​​​ടു​​​ത്ത​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്നു​​​മാ​​​ണ് പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

Kerala

ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.

കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് പോലീസിന്‍റെ തീരുമാനം.

പ്രതിയ്ക്ക് ജാമ്യം നൽകരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് യാത്രക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഷിംജിത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്.

പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ച് ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തു എന്നാണ് പോലീസ് റിപ്പോർട്ട്. സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

Kerala

രാ​ഹു​ലി​ന്‍റെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ടും, കേ​സി​ല്‍ 28ന് ​വി​ധി പ​റ​യു​മെ​ന്ന് കോ​ട​തി

പ​ത്ത​നം​തി​ട്ട: മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ജ​നു​വ​രി 28ന് ​വി​ധി പ​റ​യും. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ റി​മാ​ന്‍​ഡ് നീ​ട്ട​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം തി​രു​വ​ല്ല ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. പ്ര​തി​ഭാ​ഗം ഹാ​ജ​രാ​ക്കി​യ ശ​ബ്ദ​രേ​ഖ ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും അ​പേ​ക്ഷ ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി കേ​സി​ല്‍ വി​ധി പ​റ​യു​ന്ന​ത് 28ലേ​ക്ക് നീ​ട്ടി​യ​ത്.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ആ​ദ്യ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നാ​ളെ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റി​മാ​ന്‍​ഡ് കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​സ്‌​ഐ​ടി അ​പേ​ക്ഷ ന​ല്‍​കി​യ​ത്. ശ​ബ്ദ​രേ​ഖ​യു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ത്തി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ റി​മാ​ന്‍​ഡ് കാ​ലാ​ധി നീ​ട്ടി​യാ​ല്‍ രാ​ഹു​ല്‍ വീ​ണ്ടും മാ​വേ​ലി​ക്ക​ര ജ​യി​ലി​ല്‍ തു​ട​രേ​ണ്ടി വ​രും. 14 ദി​വ​സ​ത്തേ​ക്കാ​യി​രു​ന്നു രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ആ​ദ്യ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; മു​രാ​രി ബാ​ബു​വി​ന് ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ മു​ൻ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ മു​രാ​രി ബാ​ബു​വി​ന് ജാ​മ്യം.

ദ്വാ​ര​പാ​ല​ക കേ​സി​ലും ക​ട്ടി​ള​പ്പാ​ളി കേ​സി​ലും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. അ​റ​സ്റ്റി​ലാ​യി 90 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ര​ണ്ട് കേ​സു​ക​ളി​ലും മു​രാ​രി ബാ​ബു സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി​യി​രു​ന്നു. ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ ഇ​ന്ന​ലെ വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു.

സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങു​ന്ന ആ​ദ്യ പ്ര​തി​യാ​ണ് മു​രാ​രി ബാ​ബു. നേ​ര​ത്തെ ഒ​ന്നാം പ്ര​തി ഉ​ണ്ണി കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ദ്വാ​ര​പാ​ല​ക കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ 90 ദി​വ​സം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ക​യാ​ണ്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ 14 ദി​വ​സ റി​മാ​ൻ​ഡ് കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. പ്ര​തി​യു​ടെ റി​മാ​ൻ​ഡ് നീ​ട്ടി വാ​ങ്ങും. ജ​നു​വ​രി 28 നാ​ണ് ത​ന്ത്രി​യു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Kerala

മൂന്നാം പീഡനക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി

പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ മൂന്നാമത്തെ പീഡനക്കേസിലെ ജാമ്യാപേക്ഷയില്‍ പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ വിധി പറയുന്നത് കോടതി ശനിയാഴ്ചത്തേക്ക് മാറ്റി.

തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. സെഷന്‍സ് ജഡ്ജി എന്‍. ഹരികുമാര്‍ വ്യാഴാഴ്ച വിശദമായ വാദം കേട്ടു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ശേഖര്‍ ജി. തമ്പിയും അഡ്വ. അഭിലാഷ് ചന്ദ്രനും ഹാജരായി.

പരാതിക്കാരിയുമായുള്ള ബന്ധം പരസ്പര സമ്മതപ്രകാരമുള്ളതായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നുമാണ് രാഹുലിന്റെ വാദം. പരാതിക്കാരി വിവാഹിതയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് അവര്‍ തന്നെയാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. പീഡനത്തെത്തുടര്‍ന്ന് യുവതി ഗര്‍ഭിണിയായെന്നും പിന്നീട് ഗര്‍ഭഛിദ്രം നടന്നുവെന്നും ആരോപണമുണ്ട്. പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു.

ജനുവരി 11ന് പാലക്കാട്ടെ ഹോട്ടലില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് രാഹുലിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ അദ്ദേഹം റിമാന്‍ഡില്‍ കഴിയുകയാണ്. മറ്റു രണ്ട് പീഡനക്കേസുകള്‍ കൂടി ഇദ്ദേഹത്തിനെതിരെ നിലവിലുണ്ട്. ഈ കേസില്‍ ശനിയാഴ്ച വരുന്ന വിധി രാഹുല്‍ മാങ്കൂട്ടത്തിലിന് നിര്‍ണ്ണായകമാകും. ജാമ്യം ലഭിച്ചില്ലെങ്കില്‍ രാഹുിലിന് ജയിലില്‍ തന്നെ തുടരേണ്ടി വരും

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ. ​പ​ത്മ​കു​മാ​ർ, മു​രാ​രി ബാ​ബു, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​ർ​ക്ക് ജാ​മ്യ​മി​ല്ല

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​ര്‍ ഉ​ള്‍​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളു​ടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

എ. ​പ​ത്മ​കു​മാ​ര്‍, മു​രാ​രി ബാ​ബു, ബെ​ല്ലാ​രി​യി​ലെ സ്വ​ര്‍​ണ വ്യാ​പാ​രി ഗോ​വ​ര്‍​ധ​ന്‍ എ​ന്നി​വ​രു​ടെ ജാ​മ്യ​ഹ​ര്‍​ജി​ക​ളാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റൂ​ദ്ദീ​ന്‍റെ ബെ​ഞ്ച് ത​ള്ളി​യ​ത്.

പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ പ്രോ​സി​ക്യൂ​ഷ​നും അ​ന്വേ​ഷ​ണ സം​ഘ​വും എ​തി​ര്‍​ത്തു. പ്ര​തി​ക​ള്‍​ക്കെ​തി​രെ ഗൗ​ര​വ​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നു​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ വാ​ദം.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ എ. ​പ​ത്മ​കു​മാ​റി​നെ ന​വം​ബ​ര്‍ 20 നാ​ണ് എ​സ്ഐ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണം ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​ക്ക് കൈ​മാ​റി​യ​തി​ല്‍ പ​ത്മ​കു​മാ​ര്‍ അ​ട​ങ്ങു​ന്ന ബോ​ര്‍​ഡി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്.

അ​തേ​സ​മ​യം, ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലെ സ്വ​ർ​ണ​പാ​ളി​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി സ്വാ​ഭാ​വി​ക ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

അ​റ​സ്റ്റി​ലാ​യി 90 ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​സം​ഘം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. എ​ന്നാ​ൽ സ്വ​ർ​ണ​ക്ക​ട്ടി​ള​പാ​ളി കേ​സി​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് നി​ല​വി​ൽ ജ​യി​ൽ മോ​ചി​ത​നാ​കാ​ൻ ക​ഴി​യി​ല്ല

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം, ജ​യി​ലി​ൽ തു​ട​രും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് ജാ​മ്യം. ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ​പാ​ളി​ക​ളു​ടെ കേ​സി​ലാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​റ​സ്റ്റ് ചെ​യ്ത് 90 ദി​വ​സ​ത്തി​നു ശേ​ഷ​വും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യി​ല്ല. ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ജ​യി​ലി​ൽ തു​ട​രും.

Kerala

ബ​ലാ​ത്സം​ഗക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് തി​രി​ച്ച​ടി; ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോ​ട​തി

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് തി​രി​ച്ച​ടി. രാ​ഹു​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ഇ​തോ​ടെ രാ​ഹു​ൽ ജ​യി​ലി​ൽ തു​ട​രും. പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. രാ​ഹു​ലി​നെ​തി​രാ​യ മൂ​ന്നാ​മ​ത്തെ കേ​സി​ലാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്.

ജാ​മ്യ​ത്തി​നാ​യി സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് രാ​ഹു​ൽ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ഹ​ർ​ജി ന​ൽ​കും. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട ശ​ക്ത​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് പ്രോ​സി​ക്യൂ​ഷ​നും പ്ര​തി​ഭാ​ഗ​വും വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ​ത്.

എം​എ​ൽ​എ​യ്ക്കെ​തി​രെ നി​ര​ന്ത​രം പ​രാ​തി​ക​ൾ ആ​ണെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നും ആ​യി​രു​ന്നു എ​സ്ഐ​ടി​യു​ടെ വാ​ദം. പ​രാ​തി​ക്കാ​രി​യു​ടെ ചാ​റ്റ് വി​വ​ര​ങ്ങ​ൾ പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​ല്ലാം പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ എ​ന്ന വാ​ദി​ച്ച പ്ര​തി​ഭാ​ഗം, ച​ട്ട​വി​രു​ദ്ധ​മാ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Kerala

രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും ജയിലിൽ; ജാമ്യാപേക്ഷ ഇന്ന് പ​രി​ഗ​ണി​ക്കും

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ വീ​ണ്ടും മാ​വേ​ലി​ക്ക​ര സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി.

മൂ​ന്നു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​ക്കു​ശേ​ഷം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ രാ​ഹു​ലി​നെ പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ ഹാ​ജ​രാ​ക്കി. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് രാ​ഹു​ലി​നെ മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ ഹാ​ജ​രാ​ക്കി​യ​ത്.

ലൈം​ഗി​ക പീ​ഡ​ന​ക്കേ​സി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നു​വേ​ണ്ടി തി​രു​വ​ല്ല ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള ജാ​മ്യ ഹ​ർ​ജി ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും.

ഇ​തി​നി​ടെ രാ​ഹു​ലി​ന്‍റെ പ​ക്ക​ൽ നി​ന്ന് എ​സ്ഐ​ടി പി​ടി​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ പാ​സ് വേ​ഡ് ല​ഭി​ക്കാ​ത്ത സാ​ഹ​ര്യ​ത്തി​ൽ ഇ​തി​ലെ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

Latest News

Corehub Up