x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോധ്ര ട്രെയിൻ തീവയ്പ് കേസ്: പ്രതിക്ക് ജാമ്യം

വെബ് ഡെസ്ക്
Published: November 23, 2026 11:48 PM IST | Updated: November 23, 2026 11:48 PM IST

സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​ലേ​ക്ക് ന​യി​ച്ച ഗോധ്ര ട്രെ​യി​ൻ തീ​വ​യ്പ് കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ ശി​ക്ഷ സു​പ്രീം​കോ​ട​തി മ​ര​വി​പ്പി​ച്ചു. ആ​രാ​ഗ്യ​കാ​ര​ണ​ങ്ങ​ളും 17 വ​ർ​ഷ​മാ​യു​ള്ള ത​ട​വും ക​ണ​ക്കി​ലെ​ടു​ത്ത് അ​ക്ര​മ സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ ഇ​ർ​ഫാ​ൻ സി​റാ​ജ് പ​ദ​യ്ക്കാ​ണ് സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഹൃ​ദ​യസം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളാ​ൽ പ്ര​തി ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി ആ​രോ​ഗ്യ​സ്ഥി​തി​യെ സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​തി​ർ​ത്തി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. ശി​ക്ഷാ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന അ​പേ​ക്ഷ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി 2025ൽ ​ഇ​ർ​ഫാ​ന് ഇ​ട​ക്കാ​ല പ​രോ​ൾ അ​നു​വ​ദി​ച്ചി​രു​ന്നു.

2002 ഫെ​ബ്രു​വ​രി 27ന് ​അ​യോ​ധ്യ​യി​ൽ​നി​ന്ന് ക​ർ​സേ​വ​ക​രു​മാ​യി വ​രി​ക​യാ​യി​രു​ന്ന സ​ബ​ർ​മ​തി എ​ക്സ്പ്ര​സി​ന്‍റെ എ​സ്-6 കോ​ച്ചി​ന് തീ​യി​ട്ട സം​ഭ​വ​ത്തി​ൽ 58 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ർ​ന്നാ​ണ് നി​ര​വ​ധി​പ്പേ​രു​ടെ കൂ​ട്ട​ക്കു​രു​തി​യി​ലേ​ക്ക് ന​യി​ച്ച ഗു​ജ​റാ​ത്ത് ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ടു​ന്ന​ത്.

Tags : Bail accused Burning case Godhra train

Recent News

Corehub Up