x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2026 ഫി​ഡെ ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: ഡി. ​ഗു​കേ​ഷ് x ജാ​വോ​ഖി​ര്‍ സി​ന്‍​ഡ​റോ​വ് മത്സരം ജനീവയിൽ

വെബ് ഡെസ്ക്
Published: November 23, 2026 11:20 PM IST | Updated: November 23, 2026 11:20 PM IST

ജാ​വോ​ഖി​ര്‍ സി​ന്‍​ഡ​റോവ്, ഡി. ​ഗു​കേ​ഷ്

ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30നാ​ണ് എ​ല്ലാ മ​ത്സ​ര​ങ്ങ​ളും. ഇ​ന്നു ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സി​ന്‍​ഡ​റോ​വി​നു വെ​ള്ള ക​രു​ക്ക​ളും ഗു​കേ​ഷി​നു ക​റു​പ്പു​മാ​ണ്. ഗു​കേ​ഷ് വൈ​റ്റ് ക​രു​ക്ക​ളു​മാ​യി ക​ളി​ക്കു​മ്പോ​ള്‍ 1.e4, 1.d4, 1.Nf3 എ​ന്നീ നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​താ​ണ് ക​ണ്ടു​വ​രു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് Ruy Lopez, Sicilian ന്‍റെ വി​വി​ധ രൂ​പ​ങ്ങ​ള്‍, Queen's Gambit തു​ട​ങ്ങി​യ ഓ​പ്പ​ണിം​ഗു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ളി​ല്‍ കാ​ണാം. ബ്ലാ​ക്ക് ക​രു​ക്ക​ളു​മാ​യി 1.e4-നു ​മ​റു​പ​ടി​യാ​യി Sicilian Defence, 1.d4-ന് ​മ​റു​പ​ടി​യാ​യി വി​വി​ധ ഇ​ന്ത്യ​ന്‍ ഡി​ഫെ​ന്‍​സ് സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​യു​ധ​ങ്ങ​ള്‍. ആ​വ​ശ്യാ​നു​സ​ര​ണം Caro-Kann പോ​ലു​ള്ള പ്ര​തി​രോ​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. സി​ന്‍​ഡ​റോ​വും വൈ​വി​ധ്യ​മാ​ര്‍​ന്ന ഓ​പ്പ​ണിം​ഗ് ശേ​ഖ​ര​മു​ള്ള താ​ര​മാ​ണ്. വൈ​റ്റ് ക​രു​ക്ക​ളു​മാ​യി 1.e4നും 1.d4​നും പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. Closed Sicilian, Italian Game തു​ട​ങ്ങി​യ ഓ​പ്പ​ണിം​ഗു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ളി​ക​ളി​ല്‍ കാ​ണാം.ബ്ലാ​ക്ക് ക​രു​ക്ക​ളു​മാ​യി King's Indian Defence, Sicilian Defence, Pirc Defence, Ruy Lopez സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്നു.2026 ഫി​ഡെ ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പു​തി​യ വേ​രി​യേ​ഷ​നു​ക​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്ന​തി​നാ​ണ് ചെ​സ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.

ഫി​ഡെ ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ പു​തി​യൊ​രു അ​ധ്യാ​യ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കു​ന്നു. ഇ​ന്ത്യ​യു​ടെ ലോ​ക​ചാ​മ്പ്യ​ന്‍ കി​രീ​ടം നി​ല​നി​ര്‍​ത്തു​മോ? അ​തോ ഉ​സ്ബ​ക്കി​സ്ഥാ​ന്‍റെ താ​രോ​ദ​യം ചെ​സ് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തു​മോ? നി​ല​വി​ലെ കി​രീ​ടാ​വ​കാ​ശി​യാ​യ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷും ച​ല​ഞ്ച​റാ​യെ​ത്തി​യ ഉ​സ്‌​ബെ​ക്കി​സ്ഥാ​ന്‍റെ യു​വ ​ഗ്രാ​ന്‍​ഡ്മാ​സ്റ്റ​ര്‍ ജാ​വോ​ഖി​ര്‍ സി​ന്‍​ഡ​റോ​വും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ര​ണ്ടു ക​ളി​ക്കാ​ര്‍ ത​മ്മി​ലു​ള്ള മ​ത്സ​രം മാ​ത്ര​മ​ല്ല. ഏ​ഷ്യ​ന്‍ ചെ​സി​ന്‍റെ ര​ണ്ടു ശ​ക്തി​കേ​ന്ദ്ര​ങ്ങ​ള്‍ ത​മ്മി​ലു​ള്ള അ​ഭി​മാ​ന​പ്പോ​രാ​ട്ടം കൂ​ടി​യാ​ണി​ത്. ഇ​രു​വ​ര്‍​ക്കും പ്രാ​യം ഇ​രു​പ​ത്. ഫി​ഡെ ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പോ​രാ​ട്ട​മാ​ണി​തെ​ന്ന​തും മ​റ്റൊ​രു വാ​സ്ത​വം.

ഇ​ന്നു മു​ത​ല്‍ ഡി​സം​ബ​ര്‍ 12വ​രെ സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലെ ജ​നീ​വ​യ്ക്ക​ടു​ത്തു​ള്ള കൊ​ളോ​നി​യി​ലെ ഫൗ​ണ്ടേ​ഷ​ന്‍ മാ​ര്‍​ട്ടി​ന്‍ ബോ​ഡ്‌​മെ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ 14 ക്ലാ​സി​ക്ക​ല്‍ ഗെ​യി​മു​ക​ളാ​ണു​ള്ള​ത്. ആ​ദ്യം 7.5 പോ​യി​ന്‍റ് നേ​ടു​ന്ന​യാ​ള്‍ ലോ​ക​ചാ​മ്പ്യ​നാ​കും.

ഗു​കേ​ഷ്; ച​രി​ത്ര പ്ര​തി​ഭ

2006 മേ​യ് 29നു ​ജ​നി​ച്ച ഗു​കേ​ഷ് 12 വ​ര്‍​ഷ​വും ഏ​ഴു മാ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ള്‍ ഗ്രാ​ന്‍​ഡ്മാ​സ്റ്റ​റാ​യി. അ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ര​ണ്ടാ​മ​ത്തെ ഗ്രാ​ന്‍​ഡ്മാ​സ്റ്റ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. 2022ലെ​യും 2024ലെ​യും ചെ​സ് ഒ​ളി​മ്പ്യാ​ഡു​ക​ളി​ല്‍ വ്യ​ക്തി​ഗ​ത സ്വ​ര്‍​ണം നേ​ടി​യ ഗു​കേ​ഷ് 2024ല്‍ ​കാ​ന്‍​ഡി​ഡേ​റ്റ്‌​സ് ടൂ​ര്‍​ണ​മെ​ന്‍റും നേ​ടി.

അ​തേ വ​ര്‍​ഷം ഡി​സം​ബ​റി​ല്‍ സിം​ഗ​പ്പൂ​രി​ല്‍ ന​ട​ന്ന ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ചൈ​ന​യു​ടെ ഡി​ങ് ലി​റ​നെ അ​വ​സാ​ന ഗെ​യി​മി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി 18 വ​ര്‍​ഷ​വും ആ​റു മാ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ള്‍ ലോ​ക​ചാ​മ്പ്യ​നാ​യി. ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ണ്‍​ഡി​സ്പ്യൂ​ട്ട​ഡ് ലോ​ക​ചാ​മ്പ്യ​ന്‍ എ​ന്ന റി​ക്കാ​ര്‍​ഡും അ​തോ​ടെ സ്വ​ന്തം.

ലോ​ക​ചാ​മ്പ്യ​നാ​യ ശേ​ഷ​മു​ള്ള ര​ണ്ടു വ​ര്‍​ഷം ഗു​കേ​ഷി​ന് എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. 2025ലെ ​ടാ​റ്റ സ്റ്റീ​ല്‍ മാ​സ്റ്റേ​ഴ്‌​സി​ല്‍ പ്ര​ഗ്‌​നാ​ന​ന്ദ​യ്ക്കു പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​നം. നോ​ര്‍​വെ ചെ​സി​ല്‍ മൂ​ന്നാ​മ​ത്. യൂ​റോ​പ്യ​ന്‍ ക്ല​ബ് ക​പ്പി​ല്‍ സൂ​പ്പ​ര്‍ ചെ​സ് ടീ​മി​നു​വേ​ണ്ടി ക​ളി​ച്ച് ടീം ​കി​രീ​ട​വും ഒ​ന്നാം ബോ​ര്‍​ഡി​ല്‍ വ്യ​ക്തി​ഗ​ത സ്വ​ര്‍​ണ​വും. 2025 ലോ​ക​ക​പ്പി​ലും ഗ്രാ​ന്‍​ഡ് സ്വി​സി​ലും പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. 2026ലെ ​ടാ​റ്റ സ്റ്റീ​ല്‍, പ്രാ​ഗ് മാ​സ്റ്റേ​ഴ്‌​സ്, നോ​ര്‍​വെ ചെ​സ്, ചെ​ന്നൈ ഗ്രാ​ന്‍​ഡ് മാ​സ്റ്റേ​ഴ്‌​സ് തു​ട​ങ്ങി​യ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലും നി​റം മ​ങ്ങി.

എ​ന്നാ​ല്‍, 2026 സെ​പ്റ്റം​ബ​റി​ല്‍ സ​മ​ര്‍​ക​ന്ദി​ല്‍ ന​ട​ന്ന ചെ​സ് ഒ​ളി​മ്പ്യാ​ഡി​ല്‍ 11 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 8.5 പോ​യി​ന്‍റ് നേ​ടി ഗു​കേ​ഷ് മി​ക​ച്ച തി​രി​ച്ചു​വ​ര​വി​ന്‍റെ സൂ​ച​ന ന​ല്‍​കി. ഇ​ന്ത്യ വെ​ള്ളി നേ​ടി​യ ആ ​ഒ​ളി​മ്പ്യാ​ഡി​ല്‍ വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​വും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

ന​വം​ബ​ര്‍ 2026ലെ ​ഫി​ഡെ റേ​റ്റിം​ഗ് പ​ട്ടി​ക​യി​ല്‍ ഗു​കേ​ഷി​ന്‍റെ ക്ലാ​സി​ക്ക​ല്‍ റേ​റ്റിം​ഗ് 2710 ആ​ണ്. ലോ​ക റാ​ങ്കിം​ഗ് 26. ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന റേ​റ്റിം​ഗ് 2794.

സി​ന്‍​ഡ​റോ​വ്; ഉ​സ്ബ​ക്ക് ശ​ക്തി

2005 ഡി​സം​ബ​ര്‍ എ​ട്ടി​നു ജ​നി​ച്ച സി​ന്‍​ഡ​റോ​വ് 12 വ​ര്‍​ഷ​വും 10 മാ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ള്‍ ഗ്രാ​ന്‍​ഡ്മാ​സ്റ്റ​റാ​യി. 2022 ചെ​ന്നൈ ചെ​സ് ഒ​ളി​മ്പ്യാ​ഡി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍ ടീ​മി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യി​രു​ന്നു.

2025 ഗോ​വ​യി​ല്‍ ന​ട​ന്ന ഫി​ഡെ ലോ​ക​ക​പ്പി​ല്‍ 206 താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത നോ​ക്കൗ​ട്ട് പോ​രാ​ട്ട​ത്തി​ല്‍ ചൈ​ന​യു​ടെ വെ​യ് യി​യെ ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി കി​രീ​ടം സ്വ​ന്ത​മാ​ക്കി. 19 വ​ര്‍​ഷ​വും 11 മാ​സ​വും പ്രാ​യ​ത്തി​ല്‍ ലോ​ക​ക​പ്പ്. ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡി​ലും.

അ​തി​ലും വ​ലി​യ നേ​ട്ട​മാ​ണ് 2026-ലെ ​കാ​ന്‍​ഡി​ഡേ​റ്റ്‌​സ് ടൂ​ര്‍​ണ​മെ​ന്‍റി​ലെ വി​ജ​യം. 14 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 10 പോ​യി​ന്‍റ് നേ​ടി ഒ​രു റൗ​ണ്ട് ബാ​ക്കി​നി​ല്‍​ക്കെ ത​ന്നെ ചാ​മ്പ്യ​നാ​യി. തോ​ല്‍​വി​യ​റി​യാ​തെ​യാ​യി​രു​ന്നു ഈ ​നേ​ട്ടം. ഫാ​ബി​യാ​നോ ക​രു​വാ​ന, ഹി​കാ​രു ന​കാ​മു​റ, ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ തു​ട​ങ്ങി​യ ലോ​കോ​ത്ത​ര താ​ര​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു മു​ന്നേ​റ്റം.

2026ലെ ​ടാ​റ്റ സ്റ്റീ​ല്‍ മാ​സ്റ്റേ​ഴ്‌​സി​ല്‍ ര​ണ്ടാം സ്ഥാ​ന​വും ഡാ​നി​യ​ല്‍ ന​രോ​ഡി​റ്റ്‌​സ്‌​കി മെ​മ്മോ​റി​യ​ലി​ല്‍ റാ​പ്പി​ഡ്, ബ്ലി​റ്റ്‌​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ വി​ജ​യ​വും. 2026ലെ ​ചെ​സ് ഒ​ളി​മ്പ്യാ​ഡി​ല്‍ ഉ​സ്ബ​ക്കി​സ്ഥാ​ന്‍ സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍ ര​ണ്ടാം ബോ​ര്‍​ഡി​ല്‍ വ്യ​ക്തി​ഗ​ത വെ​ങ്ക​ലം.

2026 ന​വം​ബ​റി​ലെ ക്ലാ​സി​ക്ക​ല്‍ റേ​റ്റിം​ഗ് 2782. ക​രി​യ​റി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന റേ​റ്റിം​ഗും ഇ​തു​ത​ന്നെ. ലോ​ക റാ​ങ്കിം​ഗി​ല്‍ നാ​ലാ​മ​താ​ണ്.

ഗു​കേ​ഷ് x സി​ന്‍​ഡ​റോ​വ്: ക​ണ​ക്കു​കൂ​ട്ട​ലി​ന്‍റെ ആ​ഴ​വും പോ​രാ​ട്ട​വീ​ര്യ​വും

ഗു​കേ​ഷി​ന്‍റെ ക​ളി​യു​ടെ പ്ര​ത്യേ​ക​ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലി​ന്‍റെ ആ​ഴ​മാ​ണ്. സ​ങ്കീ​ര്‍​ണ​മാ​യ പൊ​സി​ഷ​നു​ക​ളി​ല്‍ വ​ള​രെ ദൂ​രെ​യു​ള്ള നീ​ക്ക​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി കാ​ണാ​നു​ള്ള ക​ഴി​വ് അ​ദ്ദേ​ഹ​ത്തി​നു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു​ള്ള അ​വ​സ​രം ല​ഭി​ച്ചാ​ല്‍ അ​തി​ന്‍റെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. അ​തേ​സ​മ​യം, പ്ര​തി​രോ​ധി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക്ഷ​മ​യും കാ​ണി​ക്കാ​റു​ണ്ട്.

അ​വ​സാ​ന നി​മി​ഷം​വ​രെ​യും വി​ജ​യ​ത്തി​നാ​യി പോ​രാ​ടാ​നു​ള്ള മ​നോ​ഭാ​വം. തോ​ല്‍​വി​യി​ലേ​ക്കു നീ​ങ്ങു​ന്നു​വെ​ന്നു തോ​ന്നു​ന്ന പൊ​സി​ഷ​നു​ക​ളി​ല്‍​പ്പോ​ലും എ​തി​രാ​ളി​ക്കു ചെ​റി​യൊ​രു പി​ഴ​വു സം​ഭ​വി​ച്ചാ​ല്‍ അ​തു മു​ത​ലെ​ടു​ക്കാ​നു​ള്ള ക​ഴി​വും ഗു​കേ​ഷി​ന്‍റെ ക​രു​ത്താ​ണ്.

ഈ ​ശൈ​ലി​യു​ടെ ഒ​രു ദൗ​ര്‍​ബ​ല്യം സ​മ​യ​നി​യ​ന്ത്ര​ണ​മാ​ണ്. ചി​ല പൊ​സി​ഷ​നു​ക​ളി​ല്‍ അ​മി​ത​മാ​യി ചി​ന്തി​ക്കു​ന്ന​തി​നാ​ല്‍ ക്ലോ​ക്കി​ല്‍ സ​മ​യം കു​റ​യാ​റു​ണ്ട്. ഗു​കേ​ഷി​ന്‍റെ ദീ​ര്‍​ഘ​കാ​ല പ​രി​ശീ​ല​ക​നാ​യ ഗ്രാ​ന്‍​ഡ്മാ​സ്റ്റ​ര്‍ ഗ്രെ​ഗോ​ര്‍​സ് ഗ​ജേ​വ്‌​സ്‌​കി ഈ ​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ചെ​സും മ​നഃ​ശാ​സ്ത്ര​വും ത​മ്മി​ലു​ള്ള ബ​ന്ധം ഉ​ള്‍​പ്പ​ടെ​യു​ള്ള പ​രി​ശീ​ല​ന​മാ​ണ് ഇ​രു​വ​രും ന​ട​ത്തു​ന്ന​ത്.

സി​ന്‍​ഡ​റോ​വി​ന്‍റെ ശ​ക്തി വേ​ഗ​ത്തി​ലു​ള്ള ക​ണ​ക്കു​കൂ​ട്ട​ലും അ​തി​ന്‍റെ കൃ​ത്യ​ത​യു​മാ​ണ്. ആ​ക്ര​മ​ണാ​ത്മ​ക​മാ​യ പൊ​സി​ഷ​നു​ക​ളി​ല്‍ മാ​ത്ര​മ​ല്ല, പ്ര​തി​രോ​ധി​ക്കേ​ണ്ടി​വ​രു​മ്പോ​ഴും വ​ള​രെ കൃ​ത്യ​മാ​യ നീ​ക്ക​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ അ​ദ്ദേ​ഹ​ത്തി​നു ക​ഴി​യും.

കാ​ന്‍​ഡി​ഡേ​റ്റ്‌​സ് ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ക​രു​വാ​ന​യെ​യും ന​കാ​മു​റ​യെ​യും പ്ര​ഗ്നാ​ന​ന്ദ​യെ​യും നേ​രി​ട്ട​പ്പോ​ള്‍ ഈ ​ക​ഴി​വ് വ്യ​ക്ത​മാ​യി​രു​ന്നു. എ​തി​രാ​ളി​ക​ള്‍​ക്കു ത​ങ്ങ​ളു​ടെ പൊ​സി​ഷ​ന്‍ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​തി​നു മു​മ്പു​ത​ന്നെ സി​ന്‍​ഡ​റോ​വ് നി​ര്‍​ണാ​യ​ക​മാ​യ നീ​ക്ക​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

സെ​ക്ക​ന്‍​ഡ്‌​സ്; ഒ​ളി​പ്പോ​ര്

ഫിഡെ ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ക​ളി​ക്കാ​രു​ടെ ക​ഴി​വി​നൊ​പ്പം അ​വ​രു​ടെ പി​ന്നി​ലു​ള്ള പ​രി​ശീ​ല​ക​സം​ഘ​ത്തി​നും പ്രാ​ധാ​ന്യ​മു​ണ്ട്. ഒ​രു മ​ത്സ​ര​ത്തി​നു​ശേ​ഷം അ​ടു​ത്ത മ​ത്സ​ര​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പ്, എ​തി​രാ​ളി​യു​ടെ ഓ​പ്പ​ണിം​ഗ് ശേ​ഖ​ര​ത്തി​ന്‍റെ വി​ശ​ക​ല​നം, പു​തി​യ നീ​ക്ക​ങ്ങ​ള്‍ ക​ണ്ടെ​ത്ത​ല്‍, മാ​ന​സി​ക​മാ​യ പി​ന്തു​ണ തു​ട​ങ്ങി​യ​വ​യെ​ല്ലാം സെ​ക്ക​ന്‍​ഡ്‌​സി​ന്‍റെ ചു​മ​ത​ല​യാ​ണ്.

ഗു​കേ​ഷി​ന്‍റെ പ​രി​ശീ​ല​ന​സം​ഘ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ്യ​ക്തി​യാ​ണ് പോ​ളി​ഷ് ഗ്രാ​ന്‍​ഡ്മാ​സ്റ്റ​ര്‍ ഗ്രെ​ഗോ​ര്‍​സ് ഗ​ജേ​വ്‌​സ്‌​കി. 2023 മു​ത​ല്‍ ഗു​കേ​ഷി​ന്‍റെ മു​ഴു​വ​ന്‍ സ​മ​യ പ​രി​ശീ​ല​ക​നാ​യ അ​ദ്ദേ​ഹം 2024ലെ ​കാ​ന്‍​ഡി​ഡേ​റ്റ്‌​സ് വി​ജ​യ​ത്തി​ലും ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പ് വി​ജ​യ​ത്തി​ലും നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

2024ലെ ​ഡി​ങ് ലി​റ​നു​മാ​യു​ള്ള ലോ​ക​ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഗു​കേ​ഷി​ന്‍റെ സം​ഘ​ത്തി​ല്‍ മു​ന്‍ ലോ​ക​ചാ​മ്പ്യ​ന്‍ വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദി​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തും പി​ന്തു​ണ​യാ​യി. ഗ​ജേ​വ്‌​സ്‌​കി​ക്കൊ​പ്പം റാ​ഡോ​സ്ലാ​വ് വോ​യ്റ്റാ​ഷെ​ക്, ജാ​ന്‍-​ക്രി​സ്റ്റോ​ഫ് ദൂ​ദ, പെ​ന്‍റ​ല ഹ​രി​കൃ​ഷ്ണ, വി​ന്‍​സെ​ന്‍റ് കെ​യ്മ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. കെ​യ്മ​ര്‍ സ്‌​പെ​യി​നി​ല്‍​നി​ന്നാ​യി​രു​ന്നു സ​ഹാ​യി​ച്ച​ത്.

ഇ​ത്ത​വ​ണ​യും ഗ​ജേ​വ്‌​സ്‌​കി, ഗു​കേ​ഷി​ന്‍റെ സം​ഘ​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍. പൂ​ര്‍​ണ സെ​ക്ക​ന്‍​ഡ്‌​സ് പ​ട്ടി​ക ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

സി​ന്‍​ഡ​റോ​വി​ന്‍റെ സം​ഘ​ത്തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട വ്യ​ക്തി യു​ക്രേ​നി​യ​ന്‍ പ​രി​ശീ​ല​ക​നാ​യ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​സ്റ്റ​ര്‍ റോ​മ​ന്‍ വി​ദോ​ന്യാ​ക്കാ​ണ്. 2025 ജ​നു​വ​രി മു​ത​ല്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ആ​ധു​നി​ക ചെ​സി​ല്‍ കം​പ്യൂ​ട്ട​ര്‍ എ​ന്‍​ജി​നു​ക​ളും അ​തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കു​ന്ന ഓ​പ്പ​ണിം​ഗ് വേ​രി​യേ​ഷ​നു​ക​ളു​മാ​ണ് സാ​ധാ​ര​ണ​യാ​യി മു​ന്‍​തൂ​ക്കം നേ​ടു​ന്ന​ത്.

എ​ന്നാ​ല്‍, വി​ദോ​ന്യാ​ക്കും സി​ന്‍​ഡ​റോ​വും അ​തി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​ണ്. ക​ഴി​ഞ്ഞ 16 മാ​സ​ത്തി​നി​ടെ ഒ​മ്പ​തോ​ളം തീ​വ്ര​പ​രി​ശീ​ല​ന ക്യാ​മ്പു​ക​ള്‍ അ​വ​ര്‍ ന​ട​ത്തി. ഒ​രു വ​ര്‍​ഷ​ത്തി​ല്‍ 80 മു​ത​ല്‍ 100 ദി​വ​സം വ​രെ പ​രി​ശീ​ല​ന​ത്തി​നാ​യി മാ​റ്റി​വ​ച്ച​താ​യും ദി​വ​സേ​ന ഏ​ഴു മു​ത​ല്‍ പ​ത്തു മ​ണി​ക്കൂ​ര്‍ വ​രെ പ​രി​ശീ​ലി​ച്ചി​രു​ന്ന​താ​യും സി​ന്‍​ഡ​റോ​വ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഈ ​പ​രി​ശീ​ല​ന​രീ​തി​യു​ടെ ഫ​ല​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ സി​ന്‍​ഡ​റോ​വി​ന്‍റെ ക​ളി​യി​ലു​ണ്ടാ​യ മാ​റ്റ​മെ​ന്നാ​ണു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. സി​ന്‍​ഡ​റോ​വി​ന്‍റെ സം​ഘ​ത്തി​ല്‍ പ​രി​ശീ​ല​ക​ന്‍ വി​ദോ​ന്യാ​ക്കി​നൊ​പ്പം മു​ഖി​ദ്ദീ​ന്‍ മ​ദാ​മി​നോ​വ്, നി​കി​ത വി​റ്റി​യൂ​ഗോ​വ്, നൊ​ദി​ര്‍​ബെ​ക് അ​ബ്ദു​സ​ത്തോ​റോ​വ് എ​ന്നി​വ​രും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. അ​ബ്ദു​സ​ത്തോ​റോ​വ് സി​ന്‍​ഡ​റോ​വി​ന്‍റെ സെ​ക്ക​ന്‍​ഡാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ര്യം നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags : Chess Javokhir Sindarov Geneva D. Gukesh

Recent News

Corehub Up