എൻ.കെ.സന്തോഷ്
കണ്ണൂർ: മാതാമംഗലം കെ.കെ.രാധാകൃഷ്ണൻ വധക്കേസിലെ മൂന്നാം പ്രതി എൻ.കെ.സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പടവ് അടുക്കം സ്വദേശി നെല്ലൂർ കോരച്ചം വീട്ടിൽ സന്തോഷ് (40) നെയാണ് പുനിയംകോട് മണിയറ റോഡിന് സമീപത്തെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
2025 മാർച്ച് 20നാണ് കൈതപ്രത്ത് നിർമാണത്തിലിരുന്ന വീട്ടിൽവച്ച് കെ.കെ. രാധാകൃഷ്ണൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സന്തോഷിനെ പൊലിസ് സ്ഥലത്തുനിന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെയും കൊലപാതകത്തിന് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ആറു മാസം മുമ്പാണ് സന്തോഷിന് ജാമ്യം ലഭിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സന്തോഷിന്റെ സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് പറയുന്നത്.
Tags : Crime MurderCase N.K.Santhosh Death Mathamangalam PariyaramPolice