പ്രതീകാത്മക ചിത്രം
ചെന്നൈ: തിരുപ്പരൻകുൻട്രം കാർത്തിക ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട് മധുരയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. ദീപം തെളിയിക്കുന്നതിനെ അനുകൂലിച്ചും എതിർത്തും വൻതോതിൽ ആളുകൾ എത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തിരുപ്പരങ്കുൺട്രം മലയിലും പരിസരത്തും പൊതുജനങ്ങളുടെ പ്രവേശനത്തിനും നിയന്ത്രണമുണ്ട്. ഡ്രോണുകൾ പറത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പതു മുതൽ ബുധനാഴ്ച രാവിലെ പത്ത് വരെയാണ് നിയന്ത്രണങ്ങൾ. കാർത്തിക ദീപത്തോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെയും പൊലിസിന്റെയും നടപടി.
മലയും പരിസരവും കനത്ത സുരക്ഷാ നിരീക്ഷണത്തിലാണ്. അതേസമയം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ ഒറ്റത്തവണ അനുമതി സുപ്രീംകോടതി നൽകിയിരുന്നു. അതേസമയം തിരുപ്പരൻകുൻട്രം മലയിൽ ദർഗയോട് ചേർന്ന മലയിൽ ദീപം തെളിയിക്കാൻ തമിഴ്നാട് സർക്കാർ അനുവദിക്കില്ലെന്നാണ് സൂചന.
Tags : Section163 Madurai lamplighting DeepamControversy ProhibitoryOrders SupremeCourt