വളർമതി
തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനിൽ ഭിന്നത. സമരസമിതി നേതാവ് വളർമതിക്കെതിരെ ഒരു വിഭാഗം ഉദ്യോഗാർഥികൾ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സമരസമിതി മുന്നോട്ട് വച്ച അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണവും സർക്കാർ അംഗീകരിച്ചുവെന്നും എന്നിട്ടും സമരവുമായി മുന്നോട്ട് പോകുന്ന വളർമതിയുടെ നിലപാടിൽ സംശയമുണ്ടെന്നും ഉദ്യോഗാർഥികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
സമരത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളെ ഒപ്പം കൂട്ടാതെ ഒറ്റയ്ക്കാണ് വളർമതി ചർച്ചക്ക് മന്ത്രിയുടെ ഓഫിസിലേക്ക് പോയത്. പുതിയ ആവശ്യങ്ങൾ വളർമതി മുന്നോട്ട് വയ്ക്കുന്നത് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളുടെ അവസരം നഷ്ടപ്പെടാൻ കാരണമാകുമെന്ന് ആശങ്കയുണ്ടെന്ന് സമരത്തെ എതിർക്കുന്ന ഉദ്യോഗാർഥികൾ പറഞ്ഞു.
ഉദ്യോഗാർഥികളെ വളർമതി കബളിപ്പിക്കുകയാണെന്നും തങ്ങളുടെ ഭാവി വച്ച് സ്വാർത്ഥ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന വളർമതിയുടെ നിലപാടുകളോട് യോജിപ്പില്ലെന്നും അവർ വ്യക്തമാക്കി. റിട്ടയർമെന്റ് വേക്കൻസിക്ക് മാത്രമാണെങ്കിൽ സമരത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. സമരസമതിയുടെ മുൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവരാണ് വാർത്താസമ്മേളനത്തിൽ വളർമതിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
Tags : LPST Protest RrankHolders Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash