Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LPST

സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​രം; എ​ൽ​പി​എ​സ്ടി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​നെ​തി​രെ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്ത എ​ൽ​പി​എ​സ്ടി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സി​നെ​തി​രെ കേ​സെ​ടു​ത്തു. സെ​ക്ര​ട്ട​റി​യേ​റ്റ് മെ​യി​ൻ ഗേ​റ്റ് ഭാ​ഗ​ത്ത് പ്ര​തി​ഷേ​ധ ജാ​ഥ ന​ട​ത്തി​യ​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.

തി​രി​ച്ച​റി​ഞ്ഞ എ​ട്ട് പേ​ർ​ക്കെ​തി​രെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 50 പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സ്. കേ​സി​ൽ സ​മ​ര സ​മി​തി നേ​താ​വ് വ​ള​ർ​മ​തി​യാ​ണ് ഒ​ന്നാം പ്ര​തി.

എ​ൽ​പി​എ​സ്‍​ടി സ​മ​ര​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ത​ല​മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു വ​ള​ർ​മ​തി. ന​ട​പ്പാ​ക്കി​യ കാ​ര്യ​ങ്ങ​ൾ എ​ന്തൊ​ക്കെ​യെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ട്ടെ​യെ​ന്ന് വ​ള​ർ​മ​തി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക അ​നു​പാ​തം കു​റ​യ്ക്ക​ണം എ​ന്ന​തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ല. പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ൾ പി​എ​സ്സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തെ പി​ന്തു​ണ​ച്ച​വ​രാ​ണ് ഇ​പ്പോ​ൾ ഇ​ങ്ങ​നെ പ​റ​യു​ന്ന​തെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ അ​ഞ്ച് കൊ​ല്ലം സെ​ക്ര​ട്ട​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്ത​വ​രെ തി​രി​ഞ്ഞ് നോ​ക്കാ​ത്ത​വ​രാ​ണ് ഇ​പ്പോ​ൾ ത​ല മൊ​ട്ട​യ​ടി​ച്ച ഫോ​ട്ടോ​യും കൊ​ണ്ട് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ക​ടു​ത്ത അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​ണ് വ​ള​ർ​മ​തി ത​ല മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച​ത്.

Latest News

Corehub Up