x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ല്ലിം​ഗ്ട​ൺ ടെസ്റ്റിനു സമനില

വെബ് ഡെസ്ക്
Published: November 23, 2026 11:09 PM IST | Updated: November 23, 2026 11:09 PM IST

പ്രതീകാത്മക ചിത്രം

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ശേ​ഷി​ച്ച എ​ട്ടു വി​ക്ക​റ്റ് വീ​ഴ്ത്താ​ന്‍ ഇ​ന്ത്യ​ക്കു സാ​ധി​ച്ചി​ല്ല. അ​തോ​ടെ, ന്യൂ​സി​ല​ന്‍​ഡ് x ഇ​ന്ത്യ ഒ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​നു സ​മ​നി​ല​യോ​ടെ സ​മാ​പ​നം.

15 ഓ​വ​ര്‍ കൂ​ടി എ​റി​യാ​മെ​ന്നി​രി​ക്കേ​യാ​ണ് ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ സ​മ​നി​ല​യി​ല്‍ പി​രി​യാ​മെ​ന്ന തീ​രു​മാ​ന​വു​മാ​യി ന്യൂ​സി​ല​ന്‍​ഡ് താ​ര​ങ്ങ​ള്‍​ക്കു കൈ​കൊ​ടു​ത്തു പി​രി​ഞ്ഞ​ത്. സ്‌​കോ​ര്‍: ന്യൂ​സി​ല​ന്‍​ഡ് 368, 239/5. ഇ​ന്ത്യ 720/9 ഡി​ക്ല​യേ​ഡ്.

കി​വീ​സ് പ്ര​തി​രോ​ധം

ഡാ​രെ​ല്‍ മി​ച്ച​ലും (186 പ​ന്തി​ല്‍ 49 നോ​ട്ടൗ​ട്ട്) ഗ്ലെ​ന്‍ ഫി​ലി​പ്‌​സും (126 പ​ന്തി​ല്‍ 26 നോ​ട്ടൗ​ട്ട്) ആ​റാം വി​ക്ക​റ്റി​ല്‍ ന​ട​ത്തി​യ പ്ര​തി​രോ​ധ​മാ​ണ് ഇ​ന്ത്യ​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍ തെ​റ്റി​ച്ച​ത്. ഇ​രു​വ​രും ചേ​ര്‍​ന്ന് 43 ഓ​വ​ര്‍ ബാ​റ്റ് ചെ​യ്തു. ചാ​യ​യ്ക്കു മു​മ്പു മാ​ത്രം തു​ട​ര്‍​ച്ച​യാ​യി എ​ട്ട് മെ​യ്ഡ​ന്‍ ഓ​വ​റു​ക​ള്‍. അ​തി​നു​ശേ​ഷം തു​ട​ര്‍​ച്ച​യാ​യി 43 പ​ന്തു​ക​ള്‍ ഡോ​ട്ട്. ഇ​തെ​ല്ലാം ഇ​ന്ത്യ​യു​ടെ വി​ജ​യ സ്വ​പ്‌​നം ത​ക​ര്‍​ത്തു. ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍ (ഒ​രു ഓ​വ​ര്‍), യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (ര​ണ്ട് ഓ​വ​ര്‍), ധ്രു​വ് ജു​റെ​ല്‍ (ഒ​രു ഓ​വ​ര്‍) എ​ന്നി​വ​ര്‍​ക്കെ​ല്ലാം പ​ന്ത് ന​ല്‍​കി​യ​തും ശ്ര​ദ്ധേ​യം.

Tags : Wellington Test Ends Draw India New Zeland

Recent News

Corehub Up