x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെറ്റയിലെ ഉള്ളടക്ക നിയന്ത്രണം: ഇന്ത്യ മുന്നിൽ

സ്വന്തം ലേഖകൻ
Published: November 23, 2026 11:24 PM IST | Updated: November 23, 2026 11:24 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: മെ​റ്റ ഇ​ന്ത്യ​യു​ടെ ഉ​ള്ള​ട​ക്ക നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2026ന്‍റെ ആ​ദ്യപ​കു​തി​യി​ൽ 131 മ​ട​ങ്ങ് വ​ർ​ധ​ന. ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ ക​മ്പ​നി​ക​ളു​ടെ മാ​തൃ​ക​മ്പ​നി​യാ​യ മെ​റ്റ 2025 ജൂ​ലൈ മു​ത​ൽ ഡി​സം​ബ​ർ വ​രെ 41,400 ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ്രാ​ദേ​ശി​ക നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്രി​ച്ച​പ്പോ​ൾ 2026ന്‍റെ ആ​ദ്യ ആ​റ് മാ​സ​ങ്ങ​ളി​ൽ 54.4 ല​ക്ഷം ഉ​ള്ള​ട​ക്ക​ങ്ങ​ളാ​ണ് നി​യ​ന്ത്രി​ച്ച​ത്.

മെ​റ്റ​യു​ടെ ഏ​റ്റ​വും പു​തി​യ ട്രാ​ൻ​സ്പ​ര​ൻ​സി റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മു​ള്ള ക​ണ​ക്കു​ക​ളി​ൽ മെ​റ്റ ലോ​ക​മെ​മ്പാ​ടും നി​യ​ന്ത്രി​ച്ച 2.71 കോ​ടി ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ അ​ഞ്ചി​ലൊ​ന്നും ഇ​ന്ത്യ​യി​ലാ​ണ്. ഇ​ന്തോ​നേ​ഷ്യ മാ​ത്ര​മാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ ഉ​ള്ള​ട​ക്ക നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​ത്.

ദ​ക്ഷി​ണകൊ​റി​യ​യാ​ണ് മൂ​ന്നാ​മ​തു​ള്ള​ത്. ഫേ​സ്ബു​ക്കി​ലെ​യും ഇ​ൻ​സ്റ്റ​​ഗ്രാ​മി​ലെ​യും ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കു പു​റ​മെ ത്രെ​ഡ്സ് ആ​പ്പി​ലൂ​ടെ​യും മെ​റ്റ രാ​ജ്യ​ത്ത് 20,000ത്തി​ല​ധി​കം ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഫെ​ബ്രു​വ​രി​യി​ൽ ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്യാ​നു​ള്ള സ​മ​യ​പ​രി​ധി​യി​ൽ മാ​റ്റം വ​രു​ത്തി ഐ​ടി നി​യ​മ​ങ്ങ​ൾ ഭേ​​ദ​​ഗ​തി ചെ​യ്ത​തി​നു​ശേ​ഷം മെ​റ്റ രാ​ജ്യ​ത്ത് നീ​ക്കം​ചെ​യ്യു​ന്ന ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ എ​ണ്ണം ​ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചു​വെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Tags : Content Moderation Meta India Leads facebook Instagrame

Recent News

Corehub Up