x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയോഗ്യത ഒഴിവാക്കാൻ രാജി: ചോദ്യംചെയ്ത് ഹർജി

വെബ് ഡെസ്ക്
Published: November 23, 2026 11:39 PM IST | Updated: November 23, 2026 11:39 PM IST

സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​ന് എം​പി​മാ​രും എം​എ​ൽ​എ​മാ​രും രാ​ജി​വ​യ്ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ​യും പ്ര​തി​ക​ര​ണം തേ​ടി സു​പ്രീം​കോ​ട​തി.

അ​യോ​ഗ്യ​താ ഹ​ർ​ജി​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നി​ശ്ചി​ത സ​മ​യ​പ​രി​ധി ഇ​ല്ലാ​ത്ത​തും, ന​ട​പ​ടി​ക​ൾ നി​ല​നി​ൽ​ക്കെ ജ​ന​പ്ര​തി​നി​ധി​ക​ൾ രാ​ജി​വ​യ്ക്കു​ന്ന​തും സ്വ​ഭാ​വി​ക ജ​ന​വി​ധി​യെ അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ത്താം ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മു​ള്ള അ​യോ​ഗ്യ​താ ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന​വ​ർ രാ​ജി​വ​ച്ചാ​ലും ന​ട​പ​ടി​ അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്നും, വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​കു​ക​യോ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യോ ചെ​യ്യു​ന്ന​തു​വ​രെ ഇ​വ​രെ മ​ന്ത്രി​മാ​രാ​യോ മ​റ്റ് രാ​ഷ്‌​ട്രീ​യ പ​ദ​വി​ക​ളി​ലോ നി​യ​മി​ക്ക​രു​തെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Resignation disqualification Supreme Court Petition filed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up