Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Instagrame

സം​വാ​ദ​ വെ​ല്ലു​വി​ളി​യി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന് രാ​ഹു​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​മാ​​​​യു​​​​ള്ള പ​​​​ര​​​​സ്യ​​​​സം​​​​വാ​​​​ദ​​​​ത്തി​​​​നു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച് ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. ത​​​​ന്നോ​​​​ടു​​​​ള്ള സം​​​​വാ​​​​ദ​​​​ത്തി​​​​നു​​​​ശേ​​​​ഷം മോ​​​​ദി​​​​യു​​​​ടെ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ജീ​​​​വി​​​​തം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​മെ​​​​ന്നും രാ​​​ഹു​​​ൽ പറഞ്ഞു.

മോ​​​​ദി ത​​​​ന്നെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി രാ​​​​ജ്യ​​​​വി​​​​രു​​​​ദ്ധ​​​​നെ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ആ​​​​രാ​​​​ണു യ​​​​ഥാ​​​​ർ​​​​ഥ രാ​​​​ജ്യ​​​​വി​​​​രു​​​​ദ്ധ​​​​നെ​​​​ന്ന് രാ​​​​ജ്യ​​​​ത്തി​​​​നു​​​ മു​​​​ന്നി​​​​ൽ തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ സം​​​​വാ​​​​ദ​​​​ത്തി​​​​നു ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ത​​​​ന്‍റെ ഫോ​​​​ൺ ചോ​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​ലെ തെ​​​​ളി​​​​വു​​​​ക​​​​ൾ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക് അ​​​​റി​​​​യാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കു​​​​വ​​​​ച്ച പു​​​​തി​​​​യ വീ​​​​ഡി​​​​യോ​​​​യി​​​​ലാ​​​​ണ് രാ​​​​ഹു​​​​ൽ സം​​​​വാ​​​​ദ​​​​ വെ​​​​ല്ലു​​​​വി​​​​ളി ആ​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത്. മോ​​​​ദി​​​​യു​​​​ടെ മ​​​​ന​​​​സി​​​​ൽ ചെ​​​​റി​​​​യ ഭ​​​​യ​​​​മു​​​​ണ്ടെ​​​​ന്നും അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണു ത​​​​ന്നെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​പ്പോ​​​​ൾ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​തും ആ​​​​ക്ര​​​​മി​​​​ക്കാ​​​​ത്ത​​​​തും - രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞദി​​​​വ​​​​സം ബി​​​​ജെ​​​​പി ആ​​​​സ്ഥാ​​​​ന​​​​ത്തു മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യു​​​​ന്ന​​​​തി​​​​നി​​​​ടെ മോ​​​​ദി ടെ​​​​ലി​​​​പ്രോം​​​​പ്റ്റ​​​​ർ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ​​​​യും രാ​​​​ഹു​​​​ൽ പ​​​​രി​​​​ഹാ​​​​സ​​​​മു​​​​യ​​​​ർ​​​​ത്തി. “നി​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ളു​​​​ക​​​​ൾ, നി​​​​ങ്ങ​​​​ളു​​​​ടെ വേ​​​​ദി, നി​​​​ങ്ങ​​​​ളു​​​​ടെ സ​​​​ദ​​​​സ്. എ​​​​ന്നി​​​​ട്ടും നി​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു തി​​​​ര​​​​ക്ക​​​​ഥ ആ​​​​വ​​​​ശ്യ​​​​മാ​​​​യിവ​​​​ന്നു. സ​​​​മ്മ​​​​ർ​​​​ദം നി​​​​ങ്ങ​​​​ളെ ബാ​​​​ധി​​​​ച്ചു​​​​തു​​​​ട​​​​ങ്ങി​​​​യെ​​​​ന്ന് തോ​​​​ന്നു​​​​ന്നു” - രാ​​​​ഹു​​​​ൽ എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു. ത​​​​ന്നോ​​​​ടു​​​​ള്ള സം​​​​വാ​​​​ദ​​​​ത്തി​​​​ന് ടെ​​​​ലി​​​​പ്രോം​​​​പ്റ്റ​​​​ർ കൂ​​​​ടി കൊ​​​​ണ്ടു​​​​വ​​​​രാ​​​​മെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക് ഇ​​​​ഷ്‌​​​ട​​​​മു​​​​ള്ള ഒ​​​​രാ​​​​ളെ വി​​​​ധി​​​​ക​​​​ർ​​​​ത്താ​​​​വാ​​​​യി ഇ​​​​രു​​​​ത്താ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ൽ ന​​​​ട​​​​ത്തി​​​​യ ‘ആ​​​​സ്ക് മീ’ ​​​​സെ​​​​ഷ​​​​നി​​​​ലും രാ​​​​ഹു​​​​ൽ സം​​​​വാ​​​​ദ​​​​ത്തി​​​​നു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു. സം​​​​വാ​​​​ദം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ പൊ​​​​തു​​​​വേ​​​​ദി​​​​യി​​​​ൽ സം​​​​വാ​​​​ദ​​​​ത്തി​​​​നു നി​​​​ർ​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന​​​​തെ​​​​ന്തി​​​​നെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന്, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി നേ​​​​രി​​​​ട്ടു​​​​ള്ള സം​​​​വാ​​​​ദ​​​​മാ​​​​ണു താ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​റു​​​​പ​​​​ടി.

ഒ​​​​രു​​​വ​​​​ശ​​​​ത്ത് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യും മ​​​​റു​​​​വ​​​​ശ​​​​ത്ത് താ​​​​നും ഇ​​​​രു​​​​ന്ന് പ​​​​ര​​​​സ്പ​​​​രം ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ചോ​​​​ദി​​​​ക്കു​​​​ക​​​​യും മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സം​​​​വാ​​​​ദ​​​​മാ​​​​ണു വേ​​​​ണ്ട​​​​തെ​​​​ന്ന് രാ​​​​ഹു​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. വി​​​​ധി​​​​ക​​​​ർ​​​​ത്താ​​​​വാ​​​​യി അ​​​​ദാ​​​​നി​​​​യെ​​​​യോ മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​തി​​​​നെ​​​​യോ മ​​​​റ്റാ​​​​രെ​​​​യെ​​​​ങ്കി​​​​ലു​​​​മോ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

മോ​​​​ദി വി​​​​ദേ​​​​ശ​​​​ ശ​​​​ക്തി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​നു തെ​​​​ളി​​​​വെ​​​​വി​​​​ടെ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന്, ത​​​​ന്‍റെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണി​​​​ലാ​​​​ണു തെ​​​​ളി​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി. ത​​​​ന്‍റെ ഫോ​​​​ൺ ചോ​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും ഇ​​​​ക്കാ​​​​ര്യം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കും അ​​​​റി​​​​യാ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

സം​​​​വാ​​​​ദം ന​​​​ട​​​​ന്നാ​​​​ൽ ആ​​​​രാ​​​​ണു വി​​​​ദേ​​​​ശ ​​​​ശ​​​​ക്തി​​​​ക​​​​ളു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള​​​​തെ​​​​ന്നും ആ​​​​രാ​​​​ണു രാ​​​​ജ്യ​​​​വി​​​​രു​​​​ദ്ധ​​​​നെ​​​​ന്നും എ​​​​പ്പോ​​​​ഴാ​​​​ണ് അ​​​​ത്ത​​​​ര​​​​മൊ​​​​രു മു​​​​ദ്ര ചാ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നും രാ​​​​ജ്യ​​​​ത്തി​​​​ന് വ്യ​​​​ക്ത​​​​മാ​​​​കു​​​​മെ​​​​ന്നും രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up