കതിർ കാർഷിക ക്ലബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി നിർവഹിക്കുന്നു.
കാഞ്ഞിരപ്പള്ളി: വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന കേരള സർക്കാരിന്റെ കതിർ കാർഷിക ക്ലബ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് ഹൈസ്കൂളിൽ നടത്തി. ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി വിദ്യാലയമുറ്റത്ത് പച്ചക്കറിത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീർ, കൃഷി ഓഫിസർ പി. ശ്രീനാഥ്, അസിസ്റ്റന്റ് കൃഷി ഓഫിസർ വർഗീസ് തോമസ്, എച്ച്എം ജിജിമോൾ ടി. ജോൺ, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ തോമസ്, ജോയ്സ് റോസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാലയത്തിൽ പച്ചക്കറി കൃഷിക്ക് എല്ലാവിധ സഹായ സഹകരണവും കൃഷി വകുപ്പ് വാഗ്ദാനം ചെയ്തു.
Tags : Inauguration of the 'Kathir' Agricultural Club Project Nattuvishesham DistrictNews