പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ഉദ്ഘാ
പൂഞ്ഞാര്‍: പൂഞ്ഞാര്‍ എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറം, അരുവിത്തുറ ലയണ്‍സ് ക്ലബ്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മാനേജര്‍ പി.ആര്. അശോകവര്‍മ രാജാ അധ്യക്ഷത വഹിച്ചു.
പൂഞ്ഞാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബെന്നി, ലയണ്‍സ് ഡിസ്ട്രിക്ട് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, പ്രിന്‍സിപ്പൽ ആര്. ജയശ്രീ, ഹെഡ്മിസ്ട്രസ് അമ്പുജാ വര്‍മ, ഫെഡറല്‍ ബാങ്ക് ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ പോള്‍, എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ സിനു ജി. നായര്‍, പ്രോഗ്രാം ഓഫിസര്‍മാരായ ബി. അശ്വതി, വെങ്കിടേഷ് വര്‍മ, പി.വി. ശ്രീജ, ആര്. അനൂപ് കുമാര്‍, ഗീതു ശ്രീകാന്ത് എന്നിവര്‍ പ്രസംഗിച്ചു.
Tags : Blood Donation Camp Nattuvishesham DistrictNews