NRI
കുവൈറ്റ് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം (കെജെപിഎസ്) കുവൈറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സാമൂഹിക സേവനത്തിനും മാനവിക സഹായത്തിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ഈ ക്യാമ്പിൽ നിരവധി അംഗങ്ങൾ രക്തദാനത്തിനായി മുന്നോട്ട് വന്നു.
കെജെപിഎസ് എക്സിക്യൂട്ടീവ് അംഗം ദീപു ചന്ദ്രൻ, രാജു വർഗീസ്, ഷംന അൽ അമീൻ, യൂണിറ്റ് കൺവീനർമാരായ ടൈറ്റസ് വർഗീസ് നൈസാം റാവുത്തർ, ഐസക് വർഗീസ്, ബിജിമോൾ ആര്യ എന്നിവരുടെയും ബിഡികെ കുവൈറ്റ് വോളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.
എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ നൽകി. കെജെപിഎസ് പ്രസിഡന്റ് ടി.ഡി. ബിനിൽ ഉദ്ഘാടനം ചെയ്ത ക്യാമ്പിന് ബിഡികെ ജനറൽ കൺവീനർ നിമിഷ് കാവാലം സ്വാഗതവും കെജെപിഎസ് ട്രഷറർ അജയ് നായർ നന്ദിയും രേഖപ്പെടുത്തി.
കെജെപിഎസ് ജനറൽ സെക്രട്ടറി ഷെഹീദ് ലബ്ബ, വനിതാ വേദി ചെയർപേഴ്സൺ മിനി വർഗീസ്, ബിഡികെ കോ-ഓർഡിനേറ്റർമാരായ രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര, നളിനാക്ഷൻ എന്നിവർ ആശംസകൾ അറിയിച്ചു.
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി ബിഡികെ കുവൈറ്റ് അറിയിച്ചു. രക്തദാന ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ബിഡികെ കുവൈറ്റ് ചാപ്റ്ററുമായി 69997588 എന്ന നമ്പറിൽ ബന്ധപ്പെടാം.
NRI
കുവൈറ്റ് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് സാന്ത്വനം കുവൈറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ പ്രവാസികൾ പങ്കുചേർന്നു.
റമദാൻ മാസത്തോടനുബന്ധിച്ചു നടത്തിയ ക്യാമ്പ് സാന്ത്വനം കുവൈറ്റ് ഉപദേശക സമിതിയംഗം ഡോ. അമീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൺവീനർ ബിവിൻ തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ബിഡികെ കുവൈറ്റ് ജനറൽ കൺവീനർ നിമിഷ് കാവലം അധ്യക്ഷത വഹിച്ചു.
NRI
കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ വർധിച്ചുവരുന്ന രക്തത്തിനുള്ള ആവശ്യകത മുൻനിർത്തി കുവൈറ്റ് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക നിർദേശപ്രകാരം ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ), കേരളൈറ്റ് മെഡിക്കൽ ഫോറം (കെഎംഎഫ്) എന്നിവ സംയുക്തമായി സംഘടിപ്പിച്ച എമർജൻസി രക്തദാന ക്യാമ്പ് വ്യാഴാഴ്ച രാത്രി അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്നു.
രാത്രി എട്ട് മുതൽ 11 വരെ നടന്ന ക്യാമ്പ് കെഎംഎഫ് കേന്ദ്ര കമ്മിറ്റി അംഗവും ഫർവാനിയ ഹോസ്പിറ്റൽ ചീഫ് ഫിസിയോതെറാപ്പി സ്പെഷ്യലിസ്റ്റുമായ അജയ് ഏലിയാസ് ഉദ്ഘാടനം ചെയ്തു. ബിഡികെ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. നളിനാക്ഷൻ (ബിഡികെ) സ്വാഗതം ആശംസിച്ചു.
NRI
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച കെ പി എ സ്നേഹസ്പർശം എന്നാ പേരിൽ പത്തൊപതാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
100ൽ പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു ഉദ്ഘാടനം നിർവഹിച്ചു. സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റിൻ ഐസിആർഎഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ മുഖ്യ അതിഥിയായി പങ്കെടുത്തു. ഏരിയ സെക്രട്ടറി ജിബി ജോൺ വര്ഗീസ് സ്വാഗതവും ഏരിയ ട്രഷറർ സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.
NRI
കുവൈറ്റ് സിറ്റി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേർസ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.
ഗാന്ധിജിയുടെ ആദർശമായ നിസ്വാർഥ സേവനം പ്രാവർത്തികമാക്കിക്കൊണ്ടാണ് നിരവധി ആളുകൾ ജീവൻ രക്ഷാദൗത്യത്തിൽ പങ്കാളികളായത്. ഒക്ടോബർ മൂന്നിന് കുവൈറ്റിലെ അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിന് ബിഡികെ കുവൈറ്റ് വോളണ്ടിയർമാർ നേതൃത്വം നൽകി.
ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ബിഡികെ ആന്വൽ സ്പോൺസർ അൽ അൻസാരി എക്സേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് മോഹൻദാസ് ക്യാമ്പിൽ മുഖ്യാതിഥിയായിരുന്നു. ട്രൈകാർട്ട്, മെഡക്സ് മെഡിക്കൽ എന്നീ സ്ഥാപങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
രക്തദാന ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കു കമ്പനികൾക്കും ബിഡികെ കുവൈറ്റ് ചാപ്റ്ററിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടായിരിക്കുന്നതാണെന്നും കൂടുതൽ വിവരങ്ങൾക്ക് 6999 7588 എന്ന നമ്പറിൽ ബന്ധപെടവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.