കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളി ഫോറവും കുവൈറ്റ് മലയാളി വാട്സ്ആപ് ഗ്രൂപ്പും സംയുക്തമായി അഞ്ചാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അദാൻ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പ് ലുലു മണി എക്സ്ചേഞ്ച് ജനറൽ മാനേജർ രാജേഷ് രംഗ റായ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് മുഹമ്മദ് റോഷന് അധ്യക്ഷത വഹിച്ചു.

150ല്‍ പരം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് വിജയകരമായി നടത്താൻ സഹായിച്ച ലുലു ഗ്രൂപ്പ് നും തക്കര റസ്റ്റോറന്റ്, ഇന്ത്യ ഗേറ്റ് ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിനും ജോയിന്റ് സെക്രട്ടറി ഷാരോണ്‍ എടാട്ട് നന്ദി പറഞ്ഞു.
രക്തദാന ക്യാമ്പിന് ജനറൽ സെക്രട്ടറി ആന്റോ എസ്എം, റിയാസ് അഹമ്മദ്, ഉമ്മര്‍ കെഎ, ജോസി വടക്കേടം, ഷബാദ്, അൻസൽ, ബിജോ, മധു, സുധീർ, ഷറഫ്, സിബി, ആമീൻ, ബിജു, പ്രദീപ്, സിജേഷ്, സൂരജ് എന്നിവർ നേതൃത്വം നൽകി.