x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഗ് ടെ​ക് ക​മ്പ​നി​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യുഎ​സ് കോ​ൺ​ഗ്ര​സ് അം​ഗം രാ​ജ കൃ​ഷ്ണ​മൂ​ർ​ത്തി

പി .പി. ചെ​റി​യാ​ൻ
Published: October 25, 2026 07:22 AM IST | Updated: October 25, 2026 07:22 AM IST

ഷി​ക്കാ​ഗോ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ബി​ഗ് ടെ​ക് ക​മ്പ​നി​ക​ൾ സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് യുഎ​സ് കോ​ൺ​ഗ്ര​സ് അം​ഗം രാ​ജ കൃ​ഷ്ണ​മൂ​ർ​ത്തി. ഇ​ന്ത്യ​ൻ വി​രു​ദ്ധ വി​ദ്വേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ർ​ധിച്ചു​വ​രി​ക​യാ​ണെ​ന്നും, ഇ​തി​നെ​തി​രെ ക​മ്പ​നി​ക​ളെ കോ​ൺ​ഗ്ര​സ് ഉ​ത്ത​ര​വാ​ദി​ക​ളാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ക്ടോ​ബ​ർ 21-ന് '​എ​ക്സ്' (X) പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ക​മ്പ​നി​ക​ൾ​ക്ക് വി​ദ്വേ​ഷം ത​ട​യാ​ൻ യാ​തൊ​രു പ്രേ​ര​ണ​യു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഇ​ല്ലി​നോ​യി​യി​ലെ അ​റോ​റ​യി​ലു​ള്ള ബാ​ലാ​ജി ക്ഷേ​ത്ര​ത്തി​ന് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ ഗൂ​ഢാ​ലോ​ച​ന​യി​ൽ ഫെ​ഡ​റ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ കൃ​ഷ്ണ​മൂ​ർ​ത്തി​യും 105 നി​യ​മ​നി​ർ​മാ​താ​ക്ക​ളും എ​ഫ്ബിഐ ഡ​യ​റ​ക്ട​ർ കാ​ഷ് പ​ട്ടേ​ലി​ന് ക​ത്ത​യ​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ല​ക്സാ​ന്ദ്രോ​സ് പ​പോ​രാ​കി​സ് (19) എ​ന്ന​യാ​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രെ തീ​വ്ര​വാ​ദ ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നും ആ​യു​ധം കൈ​വ​ശം വെ​ച്ച​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ശ്ര​മം ന​ട​ക്കു​മ്പോ​ൾ രാ​ജ കൃ​ഷ്ണ​മൂ​ർ​ത്തി​യും ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags : US Congressman Deepika DeepikaNewspaper BreakingNews NewsUpdate aja Krishnamoorthi levels sharp

Recent News

Corehub Up