ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഗോൾഡൻജൂബിലി
ഡാളസ്: 1977 ൽ സ്ഥാപിതമായ ഡാളസ്ലല സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾക്ക് 2026 ഒക്ടോബർ മാസം 18 ഞായറാഴ്ച വിശുദ്ധ കുർബാനാനന്തരം, ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ ആരംഭം കുറിച്ചു.
വന്ദ്യ വൈദികരുടേയും, സ്ഥാപക മെമ്പർ പൊയ്ക്കാട്ടിൽ വർഗീസിന്റേയും, വിശ്വാസ സമൂഹത്തിന്റേയും സാന്നിധ്യത്തിൽ ജൂബിലി ദീപം തെളിയിച്ചതോടെ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധങ്ങളായ പ്രോഗ്രാമുകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഈ ഇടവകയുടെ പ്രാരംഭം മുതലുള്ള 50 വർഷത്തെ വളർച്ചയുടെ വിവിധ ഘട്ടങ്ങളേയും പ്രധാന സംഭവങ്ങളേയും ഓർമ്മിപ്പിക്കുന്ന വിഡീയോ പ്രദർശനത്തോടൊപ്പം ശ്രേഷ്ഠ കാതോലിക്കാ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹീത സന്ദേശവും സംപ്രേഷണം ചെയ്യുകയുണ്ടായി.
തുടർന്ന് ജൂബിലി കൺവീനേഴ്സിനേയും മാനേജിംഗ് കമ്മറ്റിയേയും ഉൾപ്പെടുത്തി ഗായക സംഘത്തിന്റെ ഭക്തിസാന്ദ്രമായ ഗാനാലാപനത്തോടെ നടത്തിയ Procession ഏറെ ആകർഷകമായി. വികാരി റവ. ഫാ. ബേസിൽ അബ്രാഹാം ആമുഖ പ്രസംഗം നടത്തി. ജൂബിലി കമ്മറ്റി കൺവീനർ അച്ചു ഫിലിപ്പോസ് സ്വാഗതം ആശംസിച്ചു.
ഗോൾഡൻ ജൂബിലിയുടെ Theme ആയി തെരഞ്ഞെടുത്തിട്ടുള്ള "ലേവ്യ പുസ്തകം 25-10" Rev. Fr. ബേസിൽ അബ്രാഹാം അവത രിപ്പിച്ചു. റവ. ഫാ. മാർട്ടിൻ ബാബു (അസ്സോസിയേറ്റ് വികാരി) ജൂബിലി കെയർ സ്കീം സംബന്ധിച്ച് വിശദീകരിച്ചു. പങ്കെടുത്ത മത്സരാർഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജൂബിലി ലോഗോയു ടേയും, ജൂബിലി വെബ് സൈറ്റിന്റേയും ഉദ്ഘാടന കർമ്മം അഭിവന്ദ്യ മെത്രാപ്പോ ലീത്താ നിർവഹിച്ചു.
ലോഗോ ഡിസൈൻ ചെയ്ത റിച്ചാർഡ് കുരുവിളയെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി. വെബ്സൈറ്റ് സംബന്ധിച്ച് വിശദീകരണങ്ങൾ ഡിജിറ്റൽ ടീം കൺവീനർ ശ്രീ. ജോൺസി വർഗ്ഗീസ് നൽകി. ജൂബിലി കമ്മറ്റി ജോയിന്റ് കൺവീനർ ശ്രീ. അലക്സ് ജോർജ്, മെഗാ സ്പോൺസർ, ഗ്രാൻഡ് സ്പോൺസേഴ്സ് എന്നിവരെ സദസ്സിന് പരിചയപ്പെടുത്തുകയും വേദിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
മെഗാ സ്പോൺസർ ചാമത്തിൽ ഗ്രൂപ്പിനുവേണ്ടി ഉമ്മൻ വർഗീസ് ചാമത്തിൽ (CEO), ഭാര്യ ഓമന ചാമത്തിൽ, ഗ്രാൻഡ് സ്പോൺസർ Next Level Tax നു വേണ്ടി ഡയറക്ടർമാരായ സിബി മാത്യു CPA, ജിജോ ചാണ്ടി CPA, ഗ്രാൻഡ് സ്പോൺസർ Red chilli Indian Restaurent & Taj Mahal Asian Groceries നു വേണ്ടി owners ജിയോ ജോൺ, വിൽസെന്റ് ജോണിക്കുട്ടി എന്നിവർ അഭിവന്ദ്യ മെത്രാപ്പോലീത്തായ്ക്ക് കൈമാറിയ ചെക്ക് ഫിനാൻസ് കമ്മറ്റി കൺവീനർ ബിജു തോമസ് ഏറ്റുവാങ്ങി.
വിവിധ ജൂബിലി പെരുന്നാൾ പാക്കേജ് ഓഫർ ചെയ്തിട്ടുള്ള വരുടെ പേരു വിവരവും അലക്സ് ജോർജ് അറിയിക്കുകയുണ്ടായി.ഒരു കോടി രൂപയോളം വിലയിരുത്തിക്കൊണ്ട്, ഒരു വർഷം നീണ്ടു നിൽക്കുന്ന കിഡ്നി ട്രാൻസ്പ്ലാന്റ് ഉൾപ്പടെയുള്ള വിവിധ ചാരിറ്റി പദ്ധതികളെക്കുറിച്ച് ചാരിറ്റി കൺവീനർ യൽദോ മാത്യു വിശദീകരണം നൽകി.
കിഡ്നി ട്രാൻസ്പ്ലാന്റ് ചാരിറ്റി ഫണ്ടിലേക്ക് ഈ ഇടവകയിൽ നിന്നും ഓഫറുകൾ ചെയ്തിട്ടുള്ളവരുടെ പേരു വിവരവും അറിയിക്കുകയുണ്ടായി. Spiritual and Community Outreach Program നെ കുറിച്ചുള്ള വിശദീ കരണം, കൺവീനർ എറിൻ അബ്രാഹാം നൽകി. Host and Reception കമ്മറ്റി കൺവീനർ കമാണ്ടർ ബാബു വടക്കേടത്തു അഭിവന്ദ്യ മെത്രാപ്പോലീ ത്തായ്ക്ക് സമർപ്പിച്ച ജൂബിലി Flag, ട്രസ്റ്റി ജോസഫ് ജോർജ് ഏറ്റുവാങ്ങി. സെക്രട്ടറി യൽദോ മാത്യു നന്ദി രേഖപ്പെടുത്തി. ജൂബിലി കമ്മറ്റി കൺവീനേഴ്സിന്റേയും മാനേജിംദ് കമ്മറ്റിയുടേയും, വിശ്വാസ സമൂഹത്തിന്റേയും സാന്നിധ്യത്തിൽ, ഭദ്രാസന മെത്രാപ്പോലീത്ത ജൂബിലി ഫ്ലാഗ് ഉയർത്തിയതോടെ കിക്ക് ഓഫ് പ്രോഗ്രാമിന് സമാപനമായി.
Tags : Golden Jubilee Deepika DeepikaNewspaper BreakingNews NewsUpdate Dallas St. Ignatius Cathedral Golden Jubilee Kick-off Celebrated