x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​മാ​യി ലൈം​ഗി​കാ​തി​ക്ര​മം: എ​ഡ്മ​ണ്ട് സ്വ​ദേ​ശി​യാ​യ 61 കാ​ര​ൻ അ​റ​സ്റ്റി​ൽ

പി .പി. ചെ​റി​യാ​ൻ
Published: October 25, 2026 06:55 AM IST | Updated: October 25, 2026 06:55 AM IST

ലാ​റി റോ​ൺ നോ​ർ​ത്ക​ട്ട്

ഒ​ക്ല​ഹോ​മ(​എ​ഡ്മ​ണ്ട്): ഓ​ൺ​ലൈ​ൻ വ​ഴി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​മാ​യി ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ 61 കാ​ര​നാ​യ എ​ഡ്മ​ണ്ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ലാ​റി റോ​ൺ നോ​ർ​ത്ക​ട്ട് എ​ന്ന​യാ​ളാ​ണ് ഒ​ക്ടോ​ബ​ർ 21 ചൊ​വ്വാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്.

എ​ഡ്മ​ണ്ട് പൊലിസി​ന്‍റെ ഇ​ന്‍റർനെ​റ്റ് ക്രൈം​സ് എ​ഗെ​യ്ൻ​സ്റ്റ് ചി​ൽ​ഡ്ര​ൻ (ICAC) ടാ​സ്ക് ഫോ​ഴ്സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​റ്റ്‌ സം​സ്ഥാ​ന​ത്തെ ഒ​രു നി​യ​മ​പാ​ല​ക ഏ​ജ​ൻ​സി​യി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തെ​ന്ന് പൊ​ലിസ് അ​റി​യി​ച്ചു.

14 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യാ​ണെ​ന്ന് ക​രു​തി പ്ര​തി ലാ​റി റോ​ൺ നോ​ർ​ത്ക​ട്ട് ഓ​ൺ​ലൈ​ൻ വ​ഴി അ​ശ്ലീ​ല​ച്ചു​വ​യോ​ടെ​യും ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യും കു​ട്ടി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. പ്ര​തി​യു​ടെ വീ​ട്ടി​ൽ പൊലി​സ് ന​ട​ത്തി​യ റെ​യ്ഡി​ന് ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​മാ​യി ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ കു​റ്റ​മാ​ണ് ഇ​യാ​ൾ​ക്ക​മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എ​ല്ലാ തെ​ളി​വു​ക​ളും ഒ​ക്ല​ഹോ​മ കൗ​ണ്ടി ജി​ല്ലാ അ​റ്റോ​ർ​ണി ഓ​ഫീ​സിന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Sexual assault Deepika DeepikaNewspaper BreakingNews NewsUpdate of a minor 61-year-old arrested

Recent News

Corehub Up