ഗിരീഷ് കുമാർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാറ്ററിംഗ് തൊഴിലാളിയെ നടുറോഡിൽ മർദിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കീഴാറന്നൂർ പുത്തൻവിള വീട്ടിൽ ഗിരീഷ് കുമാർ എന്ന കാർത്തികേയനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. 2022 മാർച്ച് ഒമ്പതിന് രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. കേസിൽ പ്രതിക്കെതിരായ നിർണായക തെളിവായി മാറിയത് സമീപത്തെ വ്യാപാര സ്ഥാപനത്തിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളായിരുന്നു.
തമിഴ്നാട് കടയനല്ലൂർ സ്വദേശിയും കോട്ടയ്ക്കകം അന്നമിത്ര കാറ്ററിങ് സർവീസിലെ ജീവനക്കാരനുമായ കേശവൻ (52) ആണ് കൊല്ലപ്പെട്ടത്. നാലുവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
Tags : Crime Trivandrum Police Investigation CaseFile FIR