പ്രതീകാത്മക ചിത്രം - എഐ
കൊച്ചി: കെസിബിസി വിമൻസ് കമ്മീഷന്റെ ദ്വിദിന നേതൃപരിശീലനം പാലാരിവട്ടം പിഒസിയിൽ നടന്നു. അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ അധ്യക്ഷതയിൽ മേയർ മിനിമോൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമൂഹം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും നേരിടാൻ സാമൂഹ്യ പ്രതിബദ്ധതയുള്ള സ്ത്രീകൾക്കു കഴിയണമെന്ന് മേയർ ചൂണ്ടിക്കാട്ടി. കെസിബിസി സ്റ്റേറ്റ് സെക്രട്ടറി ഡോ. ജിബി ഗീവർഗീസ് സ്ത്രീശക്തി സമൂഹനന്മയ്ക്ക് ഉപകരിക്കണമെന്ന് അഭിപ്രായപ്പെട്ടു. 2025 -26 കാലയളവിലെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള ലുമിന 2k26 എന്ന ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു.
സമ്മേളനത്തിൽ പേപ്പൽ ബഹുമതി കിട്ടിയ മുൻ കെസിബിസി എക്സിക്യൂട്ടീവ് സെക്രട്ടറി ജെയിൻ ആൻസിൽ ഫ്രാൻസിസിനെ അനുമോദിച്ചു. ഷേർളി സ്റ്റാൻലി, ഫാ. മാത്യു, പ്രവിത, അഡ്വ. മിനി, കാർമലി സ്റ്റീഫൻ, മേരിക്കുട്ടി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
Tags : KCBC Womens Commission Leadership Meet