പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ 2027 സെഷൻ 1 പരീക്ഷാതീയതികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു.
അടുത്ത വർഷം ജനുവരി 22, 23, 24, 28, 29, 30 തീയതികളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. ജനുവരി 31 റിസർവ് തീയതിയായി മാറ്റിയിട്ടുണ്ട്. ഈമാസം അവസാനവാരത്തോടെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.nic.in വഴി ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഇ/ബിടെക് (പേപ്പർ 1), ബി ആർക്ക് (പേപ്പർ 2 എ), ബി.പ്ലാനിംഗ് (പേപ്പർ 2 ബി) എന്നിങ്ങനെ മൂന്ന് പേപ്പറുകളിലായാണു പരീക്ഷ.
ഓരോ പേപ്പറിനും മൂന്നു മണിക്കൂറാണ് സമയം (ബിആർക്ക്/ബി പ്ലാനിംഗ് പേപ്പറുകൾക്ക് മൂന്നു മണിക്കൂർ 30 മിനിറ്റ്).
ചോദ്യപേപ്പറിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും സംഖ്യാപരമായ ഉത്തരങ്ങൾ എഴുതേണ്ട ചോദ്യങ്ങളും ഉണ്ടായിരിക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗും ബാധകമാണ്.
വിദ്യാർഥികൾ രജിസ്ട്രേഷനായി സ്കാൻ ചെയ്ത ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് മാർക്ക് ഷീറ്റ് എന്നിവ മുൻകൂട്ടി തയാറാക്കി വയ്ക്കേണ്ടതാണ്. പരീക്ഷാ ഫീസ്, യോഗ്യതാ മാനദണ്ഡങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്ന വിശദമായ വിജ്ഞാപനം ഉടൻ വെബ്സൈറ്റിൽ ലഭ്യമാകും.
Tags : Exam JEEMain Registration Begin DateAnnounced Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash