NRI
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആവേശകരമായ രജിസ്ട്രേഷൻ, പ്രത്യേകിച്ച് യുവതീ യുവാക്കളുടെ പതിവിലും ഉയർന്ന പങ്കാളിത്തം സംഘാടക സമിതിയെ പ്രോത്സാഹിപ്പിക്കുന്നു.
എംജിഒസിഎസ്എം (ഹൈസ്കൂൾ/കോളജ് വിദ്യാർഥികൾ), ഫോകസ് അംഗങ്ങൾ, സൺഡേ സ്കൂൾ വിദ്യാർഥികൾ, ഭദ്രാസനത്തിലുടനീളമുള്ള മുതിർന്ന അംഗങ്ങൾ, വൈദികർ എന്നിവർ ഉത്സാഹത്തോടെ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ താമസ സൗകര്യം ഉറപ്പാക്കാൻ മെയ് 30-നു മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു. രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് ലേഖനങ്ങളും പരസ്യങ്ങളും മെയ് 15 നു മുമ്പ് അയയ്ക്കണമെന്ന് സുവനീർ എഡിറ്റർ ഡോ. റെബേക്കാ പോത്തൻ ഓർമിപ്പിച്ചു.
ലേഖനങ്ങളും പരസ്യങ്ങളും [email protected] എന്ന ഈമെയിൽ അഡ്രസിലേക്ക് അയയ്ക്കേണ്ടതാണ്. ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും ജനങ്ങളും ഈ നാല് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുo. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസിന്റെ ആത്മീയ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘാടക സമിതി, വളരെ പ്രതീക്ഷയോടെ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്.
2026 ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ജൂലൈ 15 മുതൽ ജൂലൈ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ നടക്കും. കൃപയുടെ പാത്രങ്ങൾ എന്ന കോൺഫറൻസ് തീം 2 തിമോത്തി 2:20 - 22 അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന പ്രഭാഷകർ:
• ഡോ. തോമസ് മാർ അത്താനാസിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത.
• ഹൈറോമോങ്ക് വാസിലിയോസ്, സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി.
• ഫാ. ഡോ. എബി ജോർജ്, ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി.
• ലിജിൻ തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അലക്സ് ജോയ് (കോൺഫറൻസ് കോഓർഡിനേറ്റർ): 973 489 6440 , ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917 612 8832, ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917 533 3566.
NRI
റോഥർഹാം: യുക്മ (യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ ഓഗസ്റ്റ് 15ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് "കേരളാ പൂരം 2026'നോട് അനുബന്ധിച്ചുള്ള മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്ന ടീമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ തിങ്കളാഴ്ച മുതല്‍ സ്വീകരിക്കും.
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മേയ് 24 ആയിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി എട്ടാമത് യുക്മ കേരളപൂരം വള്ളംകളി വിജയത്തിലെത്തിക്കുവാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ "കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍' എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പില്‍ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു.
22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില്‍ നോബി കെ. ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് വിജയ കിരീടം സ്വന്തമാക്കി.
തുടര്‍ന്ന് കേരളാ പൂരം 2018 എന്ന പേരില്‍ ഓക്സ്ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സര വള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന് ഒന്നാം സ്ഥാനം സ്വന്തമാക്കി.
2019ല്‍ മൂന്നാമത് വള്ളംകളി ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ സംഘടിപ്പിച്ചപ്പോഴും തായങ്കരി ചുണ്ടന് കിരീടം നിലനിര്‍ത്തി. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022ൽ നടത്തിയ വള്ളംകളിയില്‍ വീണ്ടും ജേതാക്കളായി ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടന് ഹാട്രിക്ക് നേട്ടം കൈവരിച്ചു.
2023ലെ വള്ളംകളി മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ്എംഎ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡിന്റെ പുളിങ്കുന്ന് ചാമ്പ്യന്മാരായി.
2024ലെ വള്ളംകളി മത്സരത്തിൽ സാവിയോ ജോസ് നയിച്ച കരുത്തരായ എൻഎംസിഎ ബോട്ട് ക്ലബ് നോട്ടിംഗ്ഹാമിന്റെ കിടങ്ങറ ചാമ്പ്യൻമാരായി. കഴിഞ്ഞ വർഷം (2025) നടന്ന ഏഴാമത് വളളം കളി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ മോനച്ചൻ നേതൃത്വം നല്കിയ ബോൾട്ടൺ കൊമ്പൻസ് ക്ലബ് ആണ് ചാമ്പ്യൻമാരായി യുക്മ ട്രോഫിയിൽ മുത്തമിട്ടത്.
വനിതാ വിഭാഗം പ്രദർശന മത്സരത്തിൽ ലിവർപൂൾ ടീമും ജേതാക്കളായി. പല ടീമുകളും ഇതിനോടകം തന്നെ പരിശീലനത്തിനിറങ്ങി മികച്ച പോരാട്ടം കാഴ്ച വയ്ക്കുന്നതിനുള്ള തയാറെടുപ്പിലാണ്. വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കൂടുതല്‍ ടീമുകള്‍ രംഗത്ത് വരുന്നതിന് യുക്മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 32 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്.
കേരളാ പൂരം 2026നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് ബോട്ട് റേസ് - ടീം മാനേജ്മെന്റ് & ട്രെയിനിംഗ് വിഭാഗത്തില്‍ ചുമതല ഏല്പിച്ചിരിക്കുന്നത്.
ഡിക്സ് ജോർജ്, ജോർജ് തോമസ്, ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിംഗിന്റെയും ചുമതല വഹിക്കുന്നത്.
ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്കുന്നു
ഓരോ ബോട്ട് ക്ലബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്. ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേർ മത്സരം നടക്കുമ്പോള്‍ തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും.
മറ്റ് മൂന്ന് പേര് സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള്‍ മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷ-വനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്.
ബോട്ട് ക്ലബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്, ക്ലബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കേണ്ടതാണ്.
കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും.
ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കൊമ്പൻസ് ബോട്ട് ക്ലബ് ബോൾട്ടൺ മത്സരിക്കാനിറങ്ങിയത് കാവാലം എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്.
പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും. കഴിഞ്ഞ വര്‍ഷം ബോട്ട് ക്ലബുകള്‍ മത്സരിച്ച അതേ വള്ളങ്ങളുടെ പേരു തന്നെ ഇത്തവണ ലഭിക്കണമെന്നില്ല. എന്നാല്‍ അതേ പേരു തന്നെ ഉപയോഗിക്കുന്നതിന് നിലവിലുള്ള ബോട്ട് ക്ലബുകള്‍ നല്കുന്ന അപേക്ഷകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കുന്നതായിരിക്കും. ഓരോ ടീമിലും 20 പേരെ വീതം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ മുഴുവന്‍ പേരും ജഴ്സി സൈസും നല്‍കേണ്ടതാണ്.
പങ്കെടുക്കാനെത്തുന്ന ടീമുകളിലെ 20 അംഗങ്ങള്‍ക്ക് വീതം ജഴ്സി നല്‍കുന്നത് പരിപാടിയ്ക്ക് വര്‍ണപ്പകിട്ടേകും. 20 ടീം അംഗങ്ങളില്‍ ഒരാള്‍ ടീം ക്യാപ്റ്റന്‍ ആയിരിക്കും. നെഹ്റു ട്രോഫി വള്ളംകളി പോലെ ടീം ക്യാപ്റ്റന്മാര് തുഴയുന്നതിനായി മത്സരത്തിന് ഇറങ്ങണമെന്നില്ല.
രജിസ്ട്രേഷന് ഫീസ് ടീമുകള്‍ക്ക് 500 പൗണ്ട് ആയിരിക്കും. ഇത് ടീം ക്യാപ്റ്റന്മാരാണ് നല്‍കേണ്ടത്. കോർപ്പറേറ്റ് ടീമുകൾക്ക് 750 പൗണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. ടീമിന് സ്പോണ്‍സര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ ലോഗോ ജഴ്സിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അവസരവുമുണ്ട്.
ഇത് നിബന്ധനകള്‍ക്ക് വിധേയമാണ്. ബ്രിട്ടണില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. എല്ലാ ടീമുകള്‍ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ അറിയിക്കുന്നതും തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്.
വനിതകള്‍ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കുന്നതാണ്. വനിതാ ടീമുകളും മെയ് 24നുള്ളിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളിലും വളരെ വാശിയേറിയ പോരാട്ടമാണ് വനിതകളുടെ പ്രദര്‍ശന മത്സരത്തിലുണ്ടായത്.
യുക്മ കേരളപൂരം വള്ളംകളിയുടെ രജ്സ്ട്രേഷൻ, ടീം അംഗങ്ങളുടെ ജഴ്സി, മത്സരക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ സംഘാടകസമിതിയുടെ പൂർണമായ ഉത്തരവാദിത്വത്തിലും നിബന്ധനകൾക്ക് അനുസരിച്ചുമായിരിക്കും നടത്തപ്പെടുന്നത്.
ടീം രജിസ്ട്രേഷന് വിവരങ്ങള്‍ക്ക്: ഡിക്സ് ജോർജ്ജ് - 074033 12250, ജോർജ് തോമസ് - 079034 26018, ജേക്കബ് കോയിപ്പള്ളി - 074029 35193.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി സെബാസ്റ്റ്യൻ - (പ്രസിഡന്റ്) - 07702862186, ജയകുമാര്‍ നായര്‍ - (ജനറല്‍ സെക്രട്ടറി) - 07403223066 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
NRI
ന്യൂയോർക്ക്: ഫൊക്കാന ഇന്റർനാഷണൽ കൺവൻഷന്റെ രജിസ്ട്രേഷന് നേതൃത്വം നൽകുന്നതിനായി രജിസ്ട്രേഷൻ കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട്, കോഓർഡിനേറ്റർ ബിഷിൻ ജോസഫ് എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ കൽഹാരി റിസോർട്ടിലാണ് ഇന്റർനാഷണൽ കൺവൻഷൻ നടക്കുന്നത്. പഞ്ചാരിമേളത്തിൽ മട്ടന്നൂരിന്റെ നേതൃത്വത്തിലും മോഹിനിയാട്ടത്തിൽ ഗുരു ബീന മേനോന്റെ നേതൃത്വത്തിലും അരങ്ങേറുന്ന ഗിന്നസ് വേൾഡ് റിക്കാർഡുകൾ, യുവജനോത്സവത്തിന്റെ ഗ്രാൻഡ്ഫിനാലെ, അവാർഡ് നൈറ്റ്, സ്റ്റേജ് ഷോകൾ തുടങ്ങി ഒട്ടനേകം പരിപാടികൾ അരങ്ങേറും.
നോർത്ത് അമേരിക്കയിൽ നിന്നും നാട്ടിൽനിന്നും എത്തുന്ന സാമൂഹിക, സാംസ്കാരിക, സിനിമാ മേഖലകളിലെ വിശിഷ്ട വ്യക്തികൾ കൺവൻഷനെ വർണാഭമാക്കും. ഫൊക്കാനയുടെ അന്തർദേശീയ കൺവെൻഷൻ ചരിത്രത്തിൽ കാണാത്ത അത്രയും ഗംഭീരമായിരിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.
ഈ കൺവൻഷന്റെ രെജിസ്ട്രേഷന് നേതൃത്വം നൽകുന്ന കമ്മിറ്റി ചെയർ ഷിജിമോൻ മാത്യു, കോ ചെയർ ഫ്രാൻസിസ് കാരക്കാട്ട്, കോഓർഡിനേറ്റർ ബിഷിൻ ജോസഫ് എന്നിവർക്ക് എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് സജിമോൻ ആന്റണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷറർ ജോൺ കല്ലോലിക്കൽ,അഡീഷണൽ ജോയിന്റ് സെക്രട്ടറി അപ്പുക്കുട്ടൻ പിള്ള, അഡീഷണൽ ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റി ബോർഡ് ചെയർ ജോജി തോമസ്, കൺവൻഷൻ ചെയർ ആൽബർട്ട് ആന്റണി എന്നിവർ അറിയിച്ചു.
NRI
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ദേവാലയത്തിൽ ഡോ. സ്കറിയ ഉമ്മൻ, ഡോ. റെബേക്ക പോത്തൻ, ബിജോ തോമസ്, ഡോ. സ്മിത തോമസ്, സജി പോത്തൻ എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ സെക്രട്ടറി പോൾ കറുകപ്പിള്ളിൽ, ട്രഷറർ വൽസ ബോബൻ, വർഗീസ് ഉലഹന്നാൻ എന്നിവരും സന്നിഹിതരായിരുന്നു. ഇടവക വികാരി ഫാ. മാത്യു തോമസ് ഇടവക കമ്മിറ്റിയോടൊപ്പം കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു.
ഡോ. റെബേക്ക പോത്തൻ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വർഷത്തെ കോൺഫറൻസിന്റെ ചിന്താ വിഷയം, കോൺഫറൻസ് തീയതി, സമയം, സ്ഥലം, പ്രഭാഷകർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.
ഡോ. തോമസ് മാർ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോർജ് (ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിൻ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം) എന്നിവരാണ് കോൺഫറൻസിലെ പ്രധാന പ്രഭാഷകർ.
NRI
ലെവിടൗൺ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷന് ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താ വിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെയും രജിസ്ട്രേഷന്റെയും ഭാഗമായി ലെവിടൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ജെയ്സൺ തോമസ്, ആശ ജോർജ്, ഈതൻ കൂട്ടുമാത, ഐറിൻ പോൾ, പ്രേംസി ജോൺ, ഫിയോണ ജോൺ, ജുവൽ ജോൺ, ഇവാൻ കൂട്ടുമാത എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
ദേവാലയ വികാരി ഫാ. ഡോ. എബി ജോർജ് കോൺഫറൻസ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. റവ. ഡി ഷോജിൽ എബ്രഹാമും സന്നിഹിതനായിരുന്നു. ജെയ്സൺ തോമസ് കോൺഫറൻസ് ടീമിനെ ഇടവകാംഗങ്ങൾക്കു പരിചയപ്പെടുത്തി.
ആശ ജോർജ് കോൺഫറൻസ് തീയതി, സമയം, സ്ഥലം, തീം, പ്രഭാഷകർ രജിസ്ട്രേഷൻ നിരക്കുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു. റാഫിൾ പ്രോഗ്രാമിനെയും സമ്മാനങ്ങളേയും കുറിച്ച് ഇവാൻ കൂട്ടുമാത സംസാരിച്ചു.
കോൺഫറൻസിനെ പിന്തുണയ്ക്കുന്നതിനുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഈതൻ കൂട്ടുമാത നൽകി.
DCL (Deepika Children’s League)
കോട്ടയം: ദീപിക ബാലസഖ്യം മധ്യവേനൽ അവധിക്കാലത്തു സംഘടിപ്പിക്കുന്ന ജീവിതദർശന - വ്യക്തിത്വ വികസന ക്യാന്പുകളിലേക്കുള്ള രജിസ്ട്രേഷൻ തുടരുന്നു. വിവിധ ഡിസിഎൽ പ്രവിശ്യകളുടെ നേതൃത്വത്തിലാണ് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്.
പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗോൾ സെറ്റിങ്ങ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ് , ടൈം മാനേജ്മെന്റ്, സ്ട്രെസ്സ് മാനേജ്മെന്റ്, ഹെൽത്തി റിലേഷൻഷിപ്പ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും.
ഗെയിംസ്, ആക്ടിവിറ്റീസ്, ചർച്ച, ഉല്ലാസയാത്ര, കാൻഡിൽ ഡിന്നർ, ക്യാമ്പ് ഫയർ എന്നിവ ക്യാമ്പിന് മാറ്റുകൂട്ടും. ആറു മുതൽ ഒൻപതു വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ക്യാന്പിൽ പങ്കെടുക്കാൻ അവസരമുള്ളത്.
ഓരോ ക്യാന്പിലും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കായിരിക്കും പ്രവേശനം നൽകുക. പങ്കെടുക്കുന്ന കുട്ടികൾ മാർച്ച് 15-നു മുന്‍പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഇടുക്കി പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി (ഫോൺ: 94472 05828), ക്യാന്പ് ചീഫ് ടോം കണയങ്കവയൽ (ഫോൺ, 94006 71874) എന്നിവരുടെ പക്കലും കോട്ടയം പ്രവിശ്യാ ക്യാന്പിൽപങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേലിന്റെ (ഫോൺ: 6238219465) പക്കലും തൊടുപുഴ പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കുന്നവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ടിന്റെ (ഫോണ്‍: 94972 79347)പക്കലും തിരുവനന്തപുരം പ്രവിശ്യാ ക്യാന്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പ്രവിശ്യാ കോ-ഓർഡിനേറ്റർ ഇ.വി. വർക്കി ( 9349599028), ക്യാന്പ് ചീഫ് സിസ്റ്റർ ടെസിൻ (9946936966) എന്നിവരുടെ പക്കലും പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
National
ന്യൂഡല്‍ഹി: 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു മതവിദ്യാഭ്യാസം നല്‍കുന്നതിന് ബന്ധപ്പെട്ട സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി.
ബന്ധപ്പെട്ട അഥോറിറ്റിയെ വിഷയം പരിഗണിക്കാന്‍ വിസമ്മതിച്ചാല്‍ ഇടപെടാമെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയെ ബെഞ്ച് ഹര്‍ജി തള്ളിയത്.
14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു മതപരമായ പ്രബോധനമോ വിദ്യാഭ്യാസമോ നല്കുന്ന എല്ലാ സ്ഥാപനങ്ങളും ഭരണഘടനയുടെ വിവിധ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ നിർദേശിക്കണമെന്നാണ് ഹര്‍ജിക്കാരനായ അശ്വനി കുമാര്‍ ഉപാധ്യായ റിട്ട് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടത്.
NRI
ഷിക്കാഗോ: സീറോമലബാർ യുഎസ്എ കൺവൻഷൻ ജൂലൈ ഒമ്പത് മുതൽ 16 വരെ ഷിക്കാഗോ ഡൗൺടൗണിലെ മക്കോർമിക് പ്ലേസിൽ നടക്കും. ഇന്ത്യയ്ക്കു പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതയുടെ 25-ാം വാർഷീക ആഘോഷവും ഇതോടനുബന്ധിച്ചു നടക്കും.
പ്രാർഥനയ്ക്കും സാംസ്കാരിക ആഘോഷങ്ങൾക്കും യുവജന കൂട്ടായ്മയ്ക്കും ആത്മീയ നവീകരണത്തിനുമായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള സീറോമലബാർ വിശ്വാസികൾ നാലു ദിവസത്തേക്ക് ഒരുമിച്ചു ചേരുന്ന ആത്മീയ സംഗമമാണിത്.
NRI
ന്യൂജഴ്സി: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം.
ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. "കൃപയുടെ പാത്രങ്ങൾ' എന്നതാണ് ചിന്താവിഷയം.
കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫെബ്രുവരി ഒന്നിന് ആശ ജോർജ് (ജോയിന്റ് സെക്രട്ടറി), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് കമ്മിറ്റി) എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.
കിക്കോഫ് മീറ്റിംഗിൽ ഇടവക വികാരി ഫാ. ഷിബു ഡാനിയേൽ, ഡീക്കൻ എമിൽ പീറ്റർ, ദേവാലയ സെക്രട്ടറി എൽസി തോമസ്, ട്രസ്റ്റി അനിത ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി എൽസി തോമസ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി ഇടവകയിലേക്ക് സ്വാഗതം ചെയ്തു.
ഫിലിപ്പ് തങ്കച്ചൻ മുൻകാലങ്ങളിൽ കോൺഫറൻസുകളിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവയ്ക്കുകയും ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവക അംഗങ്ങളേയും പ്രത്യേകിച്ചു ഇടവകയിലെ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ആശ ജോർജ് ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ തീയതി, തീം, മുഖ്യ പ്രഭാഷകർ, സ്ഥലം എന്നിവയെക്കുറിച്ച് സംസാരിച്ചു.
National
ന്യൂഡൽഹി: ഇന്ന് കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ഗിഗ് തൊഴിലാളികൾക്കു ബജറ്റിൽ പരിഗണന. ഗിഗ് തൊഴിലാളികൾ നവയുഗ സേവന സമ്പദ്വ്യവസ്ഥയ്ക്കു വലിയ ചലനം നൽകുന്നവരാണെന്നു ബജറ്റിൽ പറയുന്നു. ഒാൺലൈൻ പ്ലാറ്റ്ഫോം മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികൾക്കു തിരിച്ചറിയൽ കാർഡുകളും ഇ-ശ്രാം പോർട്ടലിൽ രജിസ്ട്രേഷനും ക്രമീകരിക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം അവർക്കു ആരോഗ്യ സംരക്ഷണം നൽകും. ഒരു കോടി ഗിഗ്-വർക്കർമാരെ സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
ആർട്ടിഫിഷൽ ഇന്റലിജൻസ് കേന്ദ്രം
2023ൽ കൃഷി, ആരോഗ്യം, സുസ്ഥിര നഗരങ്ങൾ എന്നിവയ്ക്കായി മൂന്ന് ആർട്ടിഫിഷൽ ഇന്റലിജൻസ് മികവിന്റെ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ 500 കോടി രൂപ അടങ്കലിൽ വിദ്യാഭ്യാസത്തിനായുള്ള ഒരു ആർട്ടിഫിഷൽ ഇന്റലിജൻസ് കേന്ദ്രം സ്ഥാപിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം.
NRI
ഹൂസ്റ്റൺ: അമേരിക്കയിലെ സീറോമലബാർ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈയിൽ ഷിക്കാഗോയിൽ നടക്കാനിരിക്കുന്ന ദേശീയ കൺവൻഷന്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോമലബാർ കാത്തലിക് ഫൊറോനായിൽ ഉജ്വല തുടക്കം കുറിച്ചു.
സഭയുടെ സിൽവർ ജൂബിലി വർഷത്തിൽ വിശ്വാസികളെ ഒന്നിപ്പിക്കുന്ന ഈ മഹാസംഗമത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എത്തിയ കൺവൻഷൻ പ്രതിനിധികളെ വലിയ ആവേശത്തോടെയാണ് ഇടവക സമൂഹം സ്വീകരിച്ചത്.
വിപുലമായ ഒരുക്കങ്ങളുമായി കൺവൻഷൻ ടീം:
രൂപത പ്രോക്യുറേറ്ററും ഇടവകയുടെ മുൻ വികാരിയുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കലിന്റെ നേതൃത്വത്തിലുള്ള കൺവൻഷൻ ടീമിന് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ വലിയപറമ്പിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് പാറയിൽ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേൽപ്പ് നൽകി.
2019ൽ ഹൂസ്റ്റണിൽ വിജയകരമായി നടന്ന കൺവൻഷന്റെ കൺവീനറും വിജയശില്പിയും കൂടിയായിരുന്ന ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ഷിക്കാഗോ കൺവൻഷന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരെയും ഈ ആത്മീയ സംഗമത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
National
ന്യൂഡൽഹി:ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെയ്ഷെ-മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) റദ്ദാക്കി.
ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ (ഐഎംആർ), നാഷണൽ മെഡിക്കൽ രജിസ്റ്റർ (എൻഎംആർ) എന്നിവയാണ് ഉടനടി പ്രാബല്യത്തിൽ വരുന്ന വിധത്തിൽ റദ്ദാക്കിയത്.
ഈ ഡോക്ടർമാർക്ക് ഇനി ഇന്ത്യയിൽ ഒരിടത്തും ചികിത്സ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ കഴിയില്ലെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു.