ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആവേശകരമായ രജിസ്ട്രേഷൻ, പ്രത്യേകിച്ച് യുവതീ യുവാക്കളുടെ പതിവിലും ഉയർന്ന പങ്കാളിത്തം സംഘാടക സമിതിയെ പ്രോത്സാഹിപ്പിക്കുന്നു.
എംജിഒസിഎസ്എം (ഹൈസ്കൂൾ/കോളജ് വിദ്യാർഥികൾ), ഫോകസ് അംഗങ്ങൾ, സൺഡേ സ്കൂൾ വിദ്യാർഥികൾ, ഭദ്രാസനത്തിലുടനീളമുള്ള മുതിർന്ന അംഗങ്ങൾ, വൈദികർ എന്നിവർ ഉത്സാഹത്തോടെ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ താമസ സൗകര്യം ഉറപ്പാക്കാൻ മെയ് 30-നു മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിക്കുന്നു. രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് ലേഖനങ്ങളും പരസ്യങ്ങളും മെയ് 15 നു മുമ്പ് അയയ്ക്കണമെന്ന് സുവനീർ എഡിറ്റർ ഡോ. റെബേക്കാ പോത്തൻ ഓർമിപ്പിച്ചു.
ലേഖനങ്ങളും പരസ്യങ്ങളും [email protected] എന്ന ഈമെയിൽ അഡ്രസിലേക്ക് അയയ്ക്കേണ്ടതാണ്. ഭദ്രാസനത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമാണ് ഫാമിലി & യൂത്ത് കോൺഫറൻസ്.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും ജനങ്ങളും ഈ നാല് ദിവസത്തെ പരിപാടിയിൽ പങ്കെടുക്കുo. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസിന്റെ ആത്മീയ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘാടക സമിതി, വളരെ പ്രതീക്ഷയോടെ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്.
2026 ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ജൂലൈ 15 മുതൽ ജൂലൈ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം റിസോർട്ടിൽ നടക്കും. കൃപയുടെ പാത്രങ്ങൾ എന്ന കോൺഫറൻസ് തീം 2 തിമോത്തി 2:20 - 22 അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന പ്രഭാഷകർ:
• ഡോ. തോമസ് മാർ അത്താനാസിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത.
• ഹൈറോമോങ്ക് വാസിലിയോസ്, സെന്റ് ഡയോണിഷ്യസ് മൊണാസ്ട്രി.
• ഫാ. ഡോ. എബി ജോർജ്, ലോംഗ് ഐലൻഡ് സെന്റ് തോമസ് ഇടവക വികാരി.
• ലിജിൻ തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അലക്സ് ജോയ് (കോൺഫറൻസ് കോഓർഡിനേറ്റർ): 973 489 6440 , ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917 612 8832, ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917 533 3566.
Tags : Northeast American Diocese Family and Youth Conference Registration USA