x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു കോ​ടി​യു​ടെ പു​ക​യി​ല​ക്ക​ട​ത്ത്: മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ പി​ടി​യി​ൽ

വെബ്ഡെസ്ക്
Published: October 25, 2026 02:21 AM IST | Updated: October 25, 2026 02:21 AM IST

മു​​​ഹ​​​മ്മ​​​ദ് ഫ​​​റാ​​​സ്

കൊ​​​ര​​​ട്ടി: ദേ​​​ശീ​​​യ​​​പാ​​​ത കൊ​​​ര​​​ട്ടി​​​യി​​​ൽ സ​​​വാ​​​ള​​​ച്ചാ​​​ക്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു​​​ക​​​ട​​​ത്തി​​​യ മൂ​​​ന്നു കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ നി​​​രോ​​​ധി​​​ത പു​​​ക​​​യി​​​ല​ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പി​​​ടി​​​കൂ​​​ടി​​​യ കേ​​​സി​​​ൽ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ൻ അ​​​റ​​​സ്റ്റി​​​ൽ.

മ​​​ല​​​പ്പു​​​റം പാ​​​ണ​​​ക്കാ​​​ട് ഹാ​​​ജി​​​യാ​​​ർ​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി പ​​​ള്ളി​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഫ​​​റാ​​​സ്(27) ആ​​​ണ് ക​​​ള​​​മ​​​ശേ​​​രി​​​യി​​​ൽ പി​​​ടി​​​യി​​​ലാ​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ നേ​​​ര​​​ത്തേ അ​​​റ​​​സ്റ്റി​​​ലാ​​​യ ര​​​ണ്ടു ലോ​​​റി​​​ജീ​​​വ​​​ന​​​ക്കാ​​​രെ ചോ​​​ദ്യം​​​ചെ​​​യ്ത​​​തി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി.

വെ​​​ള്ളി​​​യാ​​​ഴ്ച കൊ​​​ര​​​ട്ടി ജം​​​ഗ്ഷ​​​നി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 11 ട​​​ണ്ണോ​​​ളം തൂ​​​ക്ക​​​മു​​​ള്ള 3,77,250 പാ​​​ക്ക​​​റ്റ് നി​​​രോ​​​ധി​​​ത പു​​​ക​​​യി​​​ല ഉ​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ണു പി​​​ടി​​​കൂ​​​ടി​​​യ​​​ത്. സ​​​വാ​​​ള ക​​​യ​​​റ്റി​​​യ അ​​​ശോ​​​ക് ലെ​​​യ്‌​​ല​​​ൻ​​​ഡ് ലോ​​​റി​​​യി​​​ൽ 118 ചാ​​​ക്ക് സ​​​വാ​​​ള​​​യ്ക്കി​​​ട​​​യി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ. 750 പാ​​​യ്ക്ക​​​റ്റു​​​ക​​​ൾ വീ​​​ത​​​മു​​​ള്ള 503 ചാ​​​ക്കു​​​ക​​​ളി​​​ലാ​​​യാ​​​ണ് ഇ​​​വ സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ കാ​​​ല​​​ടി​​​യി​​​ലേ​​​ക്കു ക​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു ലോ​​​റി പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കേ​​​സി​​​ൽ ക​​​ണ്ണൂ​​​ർ ഇ​​​രി​​​ട്ടി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ടെ​​​ൽ​​​സ​​​ൻ ബാ​​​ബു(36), സൈ​​​ബ് (33) എ​​​ന്നി​​​വ​​​രെ വെ​​​ള്ളി​​​യാ​​​ഴ്ച പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്നു ക​​​രു​​​തു​​​ന്ന പു​​​ക​​​യി​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഉ​​​റ​​​വി​​​ടം, ക​​​ട​​​ത്തു​​​സം​​​ഘ​​​ത്തി​​​ലെ മ​​​റ്റു ക​​​ണ്ണി​​​ക​​​ൾ, സം​​​ഭ​​​ര​​​ണം, വി​​​ത​​​ര​​​ണം എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ച് പൊ​​​ലി​​​സ് അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്.

Tags : Mastermind Arrested Tobacco Smuggling Malappuram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up