Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mastermind

9/11 ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണം​​​​​ : മു​​​​​ഖ്യ​​​​​സൂ​​​​​ത്ര​​​​​ധാ​​​​​ര​​​​​ൻ ഖാ​​​​​ലി​​​​​ദ് ഷെ​​​​​യ്ഖ് മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​ന്‍റെ വി​​​​​ചാ​​​​​ര​​​​​ണ 2028 ജൂ​​​​​ണി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കും

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​​സി: 2001 സെ​​​​​പ്റ്റം​​​​​ബ​​​​​ർ 11 ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ​​​​​സൂ​​​​​ത്ര​​​​​ധാ​​​​​ര​​​​​ൻ ഖാ​​​​​ലി​​​​​ദ് ഷെ​​​​​യ്ഖ് മു​​​​​ഹ​​​​​മ്മ​​​​​ദും മ​​​​​റ്റു മൂ​​​​​ന്ന് പ്ര​​​​​തി​​​​​ക​​​​​ളും ഒ​​​​​ടു​​​​​വി​​​​​ൽ വി​​​​​ചാ​​​​​ര​​​​​ണ നേ​​​​​രി​​​​​ടു​​​​​ന്നു.

ക്യൂ​​​​​ബ​​​​​യി​​​​​ലെ ഗ്വാണ്ട​​​​​നാ​​​​​മോ ബേ​​​​​യി​​​​​ലെ സൈ​​​​​നി​​​​​ക ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ലി​​​​​ൽ 2028 ജൂ​​​​​ൺ അ​ഞ്ചി​നു വി​​​​​ചാ​​​​​ര​​​​​ണ​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​ൻ യു​​​​​എ​​​​​സ് എ​​​​​യ​​​​​ർ​​​​​ഫോ​​​​​ഴ്സ് ജ​​​​​ഡ്ജി ല​​​​​ഫ്. കേ​​​​​ണ​​​​​ൽ മൈ​​​​​ക്ക​​​​​ൽ സ്രാ​​​​​മ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടു. ര​​​​​ണ്ടു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ല​​​​​ധി​​​​​ക​​​​​മാ​​​​​യി തു​​​​​ട​​​​​രു​​​​​ന്ന നി​​​​​യ​​​​​മ​​​​​ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ടു​​​​​വി​​​​​ലാ​​​​​ണ് കേ​​​​​സി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യ തീ​​​​​യ​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

പ്ര​​​​​തി​​​​​ക​​​​​ളാ​​​​​യ ഖാ​​​​​ലി​​​​​ദ് ഷെ​​​​​യ്ഖ് മു​​​​​ഹ​​​​​മ്മ​​​​​ദ്, വ​​​​​ലീ​​​​​ദ് ബി​​​​​ൻ അ​​​​​തീ​​​​​ഷ്, മു​​​​​സ്ത​​​​​ഫ അ​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​ൽ ഹ​​​​​വ്സാ​​​​​വി, അ​​​​​ലി അ​​​​​ബ്‌​​​​​ദു​​​​​ൾ അ​​​​​സീ​​​​​സ് അ​​​​​ലി എ​​​​​ന്നി​​​​​വ​​​​​ർ കു​​​​​റ്റം സ​​​​​മ്മ​​​​​തി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു പ​​​​​ക​​​​​രം മ​​​​​ര​​​​​ണ​​​​​ശി​​​​​ക്ഷ ഒ​​​​​ഴി​​​​​വാ​​​​​ക്കി ന​​​​​ൽ​​​​​കാ​​​​​മെ​​​​​ന്ന ധാ​​​​​ര​​​​​ണ നേ​​​​​ര​​​​​ത്തേ ഉ​​​​​ണ്ടാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ ശ​​​​​ക്ത​​​​​മാ​​​​​യ ജ​​​​​ന​​​​​രോ​​​​​ഷ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം യു​​​​​എ​​​​​സ് അ​​​​​പ്പീ​​​​​ൽ കോ​​​​​ട​​​​​തി ഈ ​​​​​ക​​​​​രാ​​​​​ർ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും റ​​​​​ദ്ദാ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

2027 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ വി​​​​​ചാ​​​​​ര​​​​​ണ ആ​​​​​രം​​​​​ഭി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും വി​​​​​ചാ​​​​​ര​​​​​ണ​​​​​യ്ക്കു മു​​​​​ന്നോ​​​​​ടി​​​​​യാ​​​​​യു​​​​​ള്ള തെ​​​​​ളി​​​​​വു​​​​​ശേ​​​​​ഖ​​​​​ര​​​​​ണ​​​​​ത്തി​​​​​നും ഹ​​​​​ർ​​​​​ജി​​​​​ക​​​​​ൾ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും കൂ​​​​​ടു​​​​​ത​​​​​ൽ സ​​​​​മ​​​​​യം ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി ജ​​​​​ഡ്ജി തീ​​​​​യ​​​​​തി 2028 ജൂ​​​​​ണി​​​​​ലേ​​​​​ക്ക് നീ​​​​​ട്ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

യു​​​​​എ​​​​​സ് സൈ​​​​​നി​​​​​ക ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ മാ​​​​​ത്രം ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന പ്ര​​​​​ത്യേ​​​​​ക ജൂ​​​​​റി​​​​​യെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ വി​​​​​ചാ​​​​​ര​​​​​ണ​​​​​യ്ക്ക് തു​​​​​ട​​​​​ക്ക​​​​​മാ​​​​​കും. ജൂ​​​​​റി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് 30 ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ തെ​​​​​ളി​​​​​വെ​​​​​ടു​​​​​പ്പും വാ​​​​​ദ​​​​​വും ആ​​​​​രം​​​​​ഭി​​​​​ക്കും.
പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യി 60 ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രി​​​​​ക്കും പ്ര​​​​​തി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് തെ​​​​​ളി​​​​​വു​​​​​ക​​​​​ൾ ഹാ​​​​​ജ​​​​​രാ​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​സ​​​​​രം ല​​​​​ഭി​​​​​ക്കു​​​​​ക. തു​​​​​ട​​​​​ർ​​​​​ന്ന് ശി​​​​​ക്ഷാ​​​​​വി​​​​​ധി​​​​​ക്കാ​​​​​യു​​​​​ള്ള അ​​​​​ന്തി​​​​​മ വാ​​​​​ദം ന​​​​​ട​​​​​ക്കും.

2003 മാ​​​​​ർ​​​​​ച്ച് ഒ​​​​​ന്നി​​​​​ന് പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ഖാ​​​​​ലി​​​​​ദ് ഷെ​​​​​യ്ഖ് മു​​​​​ഹ​​​​​മ്മ​​​​​ദ് പി​​​​​ടി​​​​​യി​​​​​ലാ​​​​​കു​​​​​ന്ന​​​​​ത്. പാ​​​​ക് മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്ക് കു​​​​വൈ​​​​റ്റി​​​​ൽ ജ​​​​നി​​​​ച്ച​​​​യാ​​​​ളാ​​​​ണ് അ​​​​ൽ ക്വ​​​​യ്ദ​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​നാ​​​​യി​​​​രു​​​​ന്ന ഖാ​​​​ലി​​​​ദ്. 2002ൽ ​​​​​യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​ർ​​​​​ജ് ഡ​​​​​ബ്ല്യു. ബു​​​​​ഷ് സ്ഥാ​​​​​പി​​​​​ച്ച ഗ്വാണ്ടനാ​​​​​മോ ബേ​​​​​യി​​​​​ലെ അ​​​​​തീ​​​​​വ സു​​​​​ര​​​​​ക്ഷാ ത​​​​​ട​​​​​വ​​​​​റ​​​​​യി​​​​​ലാ​​​​​ണ് നി​​​​​ല​​​​​വി​​​​​ൽ ഇ​​​​​യാ​​​​​ളെ പാ​​​​​ർ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

Latest News

Corehub Up