x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​​​ഒ. ഫി​​​ലി​​​പ്പ് ജനപ്രിയ പരസ്യങ്ങളുടെ അമരക്കാരൻ


Published: June 12, 2026 03:09 AM IST | Updated: June 12, 2026 03:09 AM IST

കോ​​​ട്ട​​​യം: അ​​​യ്യ​​​പ്പാ​​​സ് ടെ​​​ക്‌​​​സ്റ്റൈ​​​ല്‍സി​​​ന്‍റെ പ​​​ര​​​സ്യം ‘പു​​​റ​​​ത്തു​​​നി​​​ന്ന് നോ​​​ക്കി​​​യാ​​​ല്‍ ചെ​​​റി​​​യ ക​​​ട, അ​​​ക​​​ത്ത് അ​​​തി വി​​​ശാ​​​ല​​​മാ​​​യ ഷോ​​​റൂം’... ഭീ​​​മ ജ്വ​​​ല്ലേ​​​ഴ്‌​​​സി​​​ന്‍റെ ലോ​​​ഗോ​​​യാ​​​യ ബാ​​​ല​​​ന്‍, സെ​​​ന്‍റ് ജോ​​​ര്‍ജ് കു​​​ട​​​യു​​​ടെ​​​യും പി​​​ന്നീ​​​ട് പോ​​​പ്പി​​​കു​​​ട​​​യു​​​ടെ​​​യും ‘മ​​​ഴ മ​​​ഴ കു​​​ട കു​​​ട’ എ​​​ന്നി​​​ങ്ങ​​​നെ ഒ​​​രു കാ​​​ല​​​ത്ത് ഏ​​​റെ പോ​​​പ്പു​​​ല​​​റാ​​​യ പ​​​ര​​​സ്യ​​​ങ്ങ​​​ൾ ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ച്ച കേ​​​ര​​​ള പ​​​ബ്ലി​​​സി​​​റ്റി ബ്യൂ​​​റോ (കെ​​​പി​​​ബി)​​​യു​​​ടെ ചെ​​​യ​​​ര്‍മാ​​​നും എം​​​ഡി​​​യു​​​മാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ന്ത​​​രി​​​ച്ച ത​​​ട്ടാ​​​നി​​​യ​​​ത്ത് ടി.​​​ഒ. ഫി​​​ലി​​​പ്പ് (86).

1964ലാ​​​ണ് സ​​​ഹോ​​​ദ​​​ര​​​ന്‍ ടി.​​​ഒ. കു​​​ര്യാ​​​ക്കോ​​​സി​​​നൊ​​​പ്പം ചേ​​​ര്‍ന്നു ഫി​​​ലി​​​പ്പ് കെ​​​പി​​​ബി എ​​​ന്ന പ​​​ര​​​സ്യ​​​സ്ഥാ​​​പ​​​നം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

കോ​​​ട്ട​​​യം ബി​​​സി​​​എം കോ​​​ള​​​ജി​​​ലേ​​​ക്ക് അ​​​ധ്യാ​​​പ​​​ക​​​രെ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ന്ന പ​​​ര​​​സ്യ​​​വു​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ഫി​​​ലി​​​പ്പി​​​ന്‍റെ പ​​​ര​​​സ്യ​​​ക​​​ല​​​യി​​​ലെ തു​​​ട​​​ക്കം. പി​​​ന്നീ​​​ട് മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ശ്ര​​​ദ്ധി​​​ച്ച നി​​​ര​​​വ​​​ധി പ​​​ര​​​സ്യ​​​വാ​​​ച​​​ക​​​ങ്ങ​​​ള്‍ ഫി​​​ലി​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കെ​​​പി​​​ബി​​​യി​​​ല്‍നി​​​ന്നും പി​​​റ​​​വി​​​യെ​​​ടു​​​ത്തു. പ​​​ര​​​സ്യ​​​ക​​​ല​​​യി​​​ല്‍ ത​​​ന്‍റേ​​​താ​​​യ രീ​​​തി​​​യി​​​ല്‍ കെ​​​പി​​​ബി​​​യെ വ​​​ള​​​ര്‍ത്തു​​​ന്ന​​​തി​​​ല്‍ നി​​​ര്‍ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ക്കാ​​​ന്‍ ഫി​​​ലി​​​പ്പി​​​നാ​​​യി.

1964ലാ​​​ണ് കെ​​​പി​​​ബി എ​​​ന്ന പേ​​​രി​​​ല്‍ പ​​​ര​​​സ്യ ഏ​​​ജ​​​ന്‍സി കോ​​​ട്ട​​​യ​​​ത്ത് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. രാ​​​മ​​​മം​​​ഗ​​​ല​​​ത്ത് ത​​​ട്ടാ​​​നി​​​യ​​​ത്ത് കു​​​ര്യ​​​ന്‍ ഔ​​​സേ​​​പ്പി​​​ന്‍റെ​​​യും ഏ​​​ല​​​മ്മ​​​യു​​​ടെ​​​യും ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​നാ​​​യി 1939 ഓ​​​ഗ​​​സ്റ്റ് ഏ​​​ഴി​​​നാ​​​ണ് ടി.​​​ഒ. ഫി​​​ലി​​​പ്പ് ജ​​​നി​​​ച്ച​​​ത്. പാ​​​ഴ്‌​​​സ​​​ല്‍ സ​​​ര്‍വീ​​​സ് സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ മാ​​​നേ​​​ജ​​​രാ​​​യി​​​രി​​​ക്കു​​​മ്പോ​​​ഴാ​​​ണ് കെ​​​പി​​​ബി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ന്ന​​​ത്. 1967ല്‍ ​​​കൊ​​​ച്ചി​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു.

1973ല്‍ ​​​ഇ​​​ന്ത്യ​​​ന്‍ ന്യൂ​​​സ് പേ​​​പ്പ​​​ര്‍ സൊ​​​സൈ​​​റ്റി​​​യും ഡ​​​യ​​​റ​​​ക്‌ട​​​റേ​​​റ്റ് ഓ​​​ഫ് അ​​​ഡ്വ​​​ര്‍ടൈ​​​സിം​​​ഗ് ആ​​​ന്‍ഡ് വി​​​ഷ്വ​​​ല്‍ പ​​​ബ്ലി​​​സി​​​റ്റി​​​യും കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ഥ​​​മ അ​​​ക്ര​​​ഡി​​​റ്റ​​​ഡ് പ​​​ര​​​സ്യ ഏ​​​ജ​​​ന്‍സി​​​യാ​​​യി കെ​​​പി​​​ബി​​​യെ അം​​​ഗീ​​​ക​​​രി​​​ച്ചു.

1990ല്‍ ​​​ആ​​​കാ​​​ശ​​​വാ​​​ണി, ദൂ​​​ര​​​ദ​​​ര്‍ശ​​​ന്‍ അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി. കേ​​​ര​​​ള അ​​​ഡ്വ​​​ര്‍ടൈ​​​സിം​​​ഗ് ഏ​​​ജ​​​ന്‍സി​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കോ​​​ട്ട​​​യം യൂ​​​ണി​​​റ്റ് സ്ഥാ​​​പ​​​ക​​​പ്ര​​​സി​​​ഡ​​​ന്‍റാ​​​ണ്.

പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍സ് കൗ​​​ണ്‍സി​​​ല്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ നി​​​ബ് അ​​​വാ​​​ര്‍ഡ്, പെ​​​പ്പ​​​ര്‍ അ​​​വാ​​​ര്‍ഡു​​​ക​​​ള്‍, റാ​​​പാ അ​​​വാ​​​ര്‍ഡ് എ​​​ന്നി​​​വ​​​യെ​​​ല്ലാം മി​​​ക​​​വി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​ങ്ങ​​​ളാ​​​യി. സാ​​​മൂ​​​ഹ്യ​​​സാ​​​മൂ​​​ദാ​​​യി​​​ക മേ​​​ഖ​​​ല​​​ക​​​ളി​​​ലും ഫി​​​ലി​​​പ്പ് ശ​​​ക്ത​​​മാ​​​യ സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു.

കോ​​​ട്ട​​​യം വൈ​​​സ്‌​​​മെ​​​ന്‍സ് ക്ല​​​ബ്ബ് പ്ര​​​സി​​​ഡ​​​ന്‍റ് ലെ​​​ഫ്റ്റ​​​ന​​​ന്‍റ് റീ​​​ജ​​​ണ​​​ല്‍ ഡ​​​യ​​​റ​​​ക്‌ട​​​ര്‍, കോ​​​ട്ട​​​യം നോ​​​ര്‍ത്ത് റോ​​​ട്ട​​​റി ക്ല​​​ബ്ബ് പ്ര​​​സി​​​ഡ​​​ന്‍റ്, രാ​​​മ​​​മം​​​ഗ​​​ലം വൈ​​​എം​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ്, ക്‌​​​നാ​​​നാ​​​യ യു​​​വ​​​ജ​​​ന​​​സ​​​മാ​​​ജം, ഇ.​​​എം. ഫി​​​ലി​​​പ്പ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യു​​​ടെ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, ക്‌​​​നാ​​​നാ​​​യ സോ​​​ഷ്യ​​​ല്‍ ഫോ​​​റം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി, വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ്, മാ​​​ര്‍ സേ​​​വേ​​​റി​​​യോ​​​സ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ ട്ര​​​സ്റ്റ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ട്ര​​​സ്റ്റി, ക്നാ​​​നാ​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അം​​​ഗം, ക്നാ​​​നാ​​​യ ദീ​​​പം, ക്ലീ​​​മീ​​​സ് ഫ​​​ണ്ട് എ​​​ന്നി സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലും കോ​​​ട്ട​​​യം വ​​​ലി​​​യ​​​പ​​​ള്ളി ട്ര​​​സ്റ്റി, ടി.​​​വി. റേ​​​ഡി​​​യോ അ​​​ഡ്വ​​​ര്‍ട്ടൈ​​​സിം​​​ഗ് ഏ​​​ജ​​​ന്‍സീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ്, കേ​​​ര​​​ള അ​​​ഡ്വ​​​ര്‍ട്ടൈ​​​സിം​​​ഗ് ഏ​​​ജ​​​ന്‍സീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ കോ​​​ട്ട​​​യം സ്ഥാ​​​പ​​​ക പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും പ്ര​​​വ​​​ര്‍ത്തി​​​ച്ചു.

ടി.​​​ഒ. ഫി​​​ലി​​​പ്പി​​​ന്‍റെ സം​​​സ്‌​​​കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​എ​​​സ്എ​​​ച്ച് മൗ​​​ണ്ടി​​​ലെ ഭ​​​വ​​​ന​​​ത്തി​​​ലെ ശു​​​ശ്രൂ​​​ഷ​​​യ്ക്കു​​​ശേ​​​ഷം കോ​​​ട്ട​​​യം താ​​​ഴ​​​ത്ത​​​ങ്ങാ​​​ടി സെ​​​ന്‍റ് മേ​​​രീ​​​സ് ക്‌​​​നാ​​​നാ​​​യ വ​​​ലി​​​യ​​​പ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ക്കും.

Tags : T.O. Philip mastermind popular advertisements

Recent News

Corehub Up