x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ബി​സി​ക്കെ​തി​രാ​യ മാ​ന​ന​ഷ്ട​ക്കേ​സ്: ട്രം​പ് ഡി​സം​ബ​ർ 11-ന​കം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വ്

പി .പി. ചെ​റി​യാ​ൻ
Published: October 25, 2026 07:08 AM IST | Updated: October 25, 2026 07:08 AM IST

ഡോ​ണ​ൾ​ഡ് ട്രം​പ്

മ​യാ​മി: ബി​ബി​സി ക്കെ​തി​രെ​യു​ള്ള 1,000 കോ​ടി ഡോ​ള​റിന്‍റെ​ മാ​ന​ന​ഷ്ട​ക്കേ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഡി​സം​ബ​ർ 11-ന​കം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് യുഎ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന തീ​യ​തി ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ റ​ദ്ദാ​ക്കി​യി​രു​ന്നു.

കോ​ട​തി ഉ​ത്ത​ര​വു​ക​ൾ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ കേ​സ് ത​ള്ളി​ക്ക​ള​യു​മെ​ന്ന് ജ​ഡ്ജി എ​ഞ്ജോ​ലി​ക് ലെ​റ്റ് ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 2021 ജ​നു​വ​രി 6-ലെ ​പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ ട്രം​പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പൂ​ർ​ണ​മാ​യ പ​രി​ശോ​ധ​ന ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ജ​ഡ്ജി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​ങ്ങ​ളു​ള്ള​തി​നാ​ലാ​ണ് ഒ​ക്ടോ​ബ​ർ 16-ലെ ​ചോ​ദ്യം ചെ​യ്യ​ൽ മാ​റ്റി​വ​ച്ച​തെ​ന്നാ​ണ് ട്രം​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം. എ​ന്നാ​ൽ പാ​ർ​ട്ടി രാ​ഷ്ട്രീ​യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി കോ​ട​തി​യെ ക​ബ​ളി​പ്പി​ക്കാ​നാ​ണ് ട്രം​പ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ബി​സി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ആ​രോ​പി​ച്ചു. മാ​ർ-​എ-​ലാ​ഗോ ക്ല​ബി​ലെ അം​ഗ​ത്വ വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​ൻ പ്ര​ത്യേ​ക കൗ​ൺ​സ​ൽ ജാ​ക്ക് സ്മി​ത്തി​ന്‍റെ മൊ​ഴി​യെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ ത​ൽ​ക്കാ​ല​ത്തേ​ക്ക് നീ​ട്ടിവ​ച്ചു.

Tags : Defamation case BBC Deepika DeepikaNewspaper BreakingNews NewsUpdate Defamation case against BBC Court orders Trump to appear

Recent News

Corehub Up