x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ർ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ പാ​ർ​ട്ടി മ​ത്സ​രി​ക്കു​മെ​ന്ന് മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ ദി​വ്യ മി​ത്ത​ൽ 

വെബ് ഡെസ്ക്
Published: October 25, 2026 07:36 AM IST | Updated: October 25, 2026 07:36 AM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ന്‍റെ പാ​ർ​ട്ടി മ​ത്സ​രി​ക്കു​മെ​ന്ന് സി​വി​ൽ സ​ർ​വീ​സി​ൽ​നി​ന്ന് രാ​ജി​വ​ച്ച് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച മു​ൻ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ ദി​വ്യ മി​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. 2027ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 403 മ​ണ്ഡ​ല​ങ്ങ​ളി​ലും ജ​ന​നീ​തി ഭാ​ര​ത് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

ശ​നി​യാ​ഴ്ച മി​ർ​സാ​പ്പൂ​രി​ലെ ചു​നാ​റി​ൽ ന​ട​ന്ന ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ദി​വ്യ മി​ത്ത​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ചു​നാ​റി​ലും പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്നും പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നും ദി​വ്യ മി​ത്ത​ൽ അ​ഭ്യ​ർ​ഥി​ച്ചു. പ​രി​പാ​ടി​ക്കെ​ത്തി​യ ദി​വ്യ മി​ത്ത​ൽ ഗു​ഹ്രാ​ജ് നി​ഷാ​ദ് പാ​ർ​ക്കി​ലെ നി​ഷാ​ദ് രാ​ജി​ന്‍റെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ച​ത്.

കേ​വ​ലം രാ​ഷ്ട്രീ​യം പ​റ​യു​ന്ന​തി​ന് പ​ക​രം ജ​ന​കേ​ന്ദ്രീ​കൃ​ത ഭ​ര​ണം കൊ​ണ്ടു​വ​രാ​നും ജ​ന​ങ്ങ​ളു​ടെ ഭ​ര​ണം സ്ഥാ​പി​ക്കാ​നു​മാ​ണ് താ​ൻ പൊ​തു​രം​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തെ​ന്ന് ദി​വ്യ മി​ത്ത​ൽ വ്യ​ക്ത​മാ​ക്കി.

Tags : Elections Former IAS Officer Divya Mittal UP Elections Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up