പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് നീക്കം. ചോദ്യം ചെയ്യാനായി രണ്ട് പിഎസ്സി അംഗങ്ങൾക്ക് വീണ്ടും നോട്ടിസ് നൽകാനാണ് തീരുമാനം.
ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ചോദ്യം ചെയ്ത് പിഎസ്സി നൽകിയ ഹർജി പരിഗണിക്കവേ കഴിഞ്ഞ ദിവസം സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു.
കേസിൽ പ്രധാന പ്രതിയെ ചോദ്യം ചെയ്യാതെ എന്ത് അന്വേഷണം എന്നായിരുന്നു സർക്കാരിനോട് ഹൈക്കോടതി ചോദിച്ചത്. പിഎസ്സിയും സർക്കാരും ഭായ് ഭായ് കളിച്ചാൽ ജനങ്ങൾക്ക് സംശയം തോന്നുമെന്നും വിമർശിച്ചു.
Tags : CrimeBranch KeralaHighCourt PSC NewsUpdate Headlines