കൊഹൻ വെയ്ലി
മിസിസിപ്പി: മിസിസിപ്പിയിൽ വാൾമാർട്ട് പാർക്കിംഗ് ലോട്ടിൽ നീങ്ങിക്കൊണ്ടിരുന്ന കാറിനു നേരെ വെടിയുതിർത്ത് ഒരു വയസുകാരന്റെ മരണത്തിനിടയാക്കിയ പൊലിസ് ഉദ്യോഗസ്ഥൻ ഹണ്ടർ ഫോസ്റ്റർ ജോലിയിൽ നിന്ന് രാജിവച്ചു. മിസിസിപ്പി പോലീസ് ഓഫീസർ രാജിവച്ചതായി ഒക്ടോബര് 21 സെനാറ്റോബിയ മേയർ ഗ്രെഗ് ഗ്രേവ്സ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ജൂണിൽ ഒരു മോഷണശ്രമവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. വാൾമാർട്ട് പാർക്കിംഗ് ലോട്ടിൽ നിന്ന് പിന്നോട്ട് എടുക്കുകയായിരുന്ന കാറിനു നേരെ പൊലിസ് ഉദ്യോഗസ്ഥർ തടയാൻ ആവശ്യപ്പെടുകയും, തുടർന്ന് കാർ മുന്നോട്ട് എടുത്തപ്പോൾ ഫോസ്റ്റർ വെടിയുതിർക്കുകയുമായിരുന്നു. ഈ വെടിവയ്പ്പിലാണ് കാറിലുണ്ടായിരുന്ന ഒരു വയസുകാരനായ കൊഹൻ വെയ്ലി കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്.
ബലപ്രയോഗം നിയമപരമാണെന്ന് മിസിസിപ്പി അറ്റോർണി ജനറലിന്റെ ഓഫീസ് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥന്റെ രാജി. കാർ തന്റെ നേരെയാണ് വന്നതെന്നും അതിനാൽ വെടിയുതിർക്കേണ്ടി വന്നുവെന്നുമാണ് ഫോസ്റ്ററുടെ അഭിഭാഷകന്റെ വാദം.
അതേസമയം, ഉദ്യോഗസ്ഥന്റെ രാജി കൊണ്ടുമാറ്റം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്നും, സംഭവത്തിൽ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തണമെന്ന് കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകനായ ബെൻ ക്രംപ് ആവശ്യപ്പെട്ടു.
Tags : Mississippi shooting Deepika DeepikaNewspaper BreakingNews NewsUpdate Mississippi shooting Police officer resigns