National
ഇംഫാല്‍: മണിപ്പുരിലെ കാങ്പോക്പിയില്‍ സായുധസംഘത്തിന്റെ ആക്രമണത്തിൽ മൂന്നു ബാപ്റ്റിസ്റ്റ് പാസ്റ്റർമാര്‍ക്കു ദാരുണാന്ത്യം.
സഭാ സമ്മേളനത്തിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന സംഘത്തിന്റെ വാഹനത്തിനുനേരേ നടുറോഡിൽവച്ച് തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മൂന്നു പാസ്റ്റർമാരും സംഭവസ്ഥലത്ത് മരിച്ചുവീണു.
മണിപ്പുര്‍ ബാപ്റ്റിസ്റ്റ് കണ്വന്ഷന് (എംബിസി) മുന്‍ ജനറല്‍ സെക്രട്ടറിയും തഡോ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടിബിഎ) അംഗവുമായ വി. സിറ്റ്ലൗ, സഹപ്രവർത്തകരായ വി. കൈഗൗലുന്‍, പഗോഗുലെന് എന്നീ പാസ്റ്റർമാരാണു കൊല്ലപ്പെട്ടത്. പാസ്റ്റർമാരായ എസ്.എം ഹാവോപു, ഹെകായ് സിംറ്റെ, പാവോതാംഗ് എന്നിവർക്കും ഡ്രൈവര്‍മാരായ ലെലെന്‍, ഗൗമാംഗ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
വംശീയസംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ കൊഹിമയില്‍ നാഗാലാന്‍ഡ് ജോയിന്റ് ക്രിസ്ത്യന്‍ ഫോറവുമായി സഹകരിച്ച് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് കൊല്ലപ്പെട്ട വി. സിറ്റ്ലൗ.
ചുരാചന്ദ്പുരിലെ ലാംകയില്‍ നടന്ന സഭാസമ്മേളനത്തിനുശേഷം രണ്ട് വാഹനങ്ങളിലായാണു സംഘം കാങ്പോക്പിയിലേക്കു തിരിച്ചത്. ഏറെക്കുറെ വിജനമായ കോട്സിം ഗ്രാമത്തിനും കോടെയ്ന് ഗ്രാമത്തിനും ഇടയിലാണ് ആക്രമണം.
വെടിവയ്പിന്റെ പശ്ചാത്തലത്തിൽ മണിപ്പുരിനെ നാഗാലാന്‍ഡുമായി ബന്ധിപ്പിക്കുന്ന ദേശീയപാത രണ്ട് അടച്ചു. കാങ്പോക്പിയിലും സമീപത്തെ കുക്കി മേധാവിത്വ മേഖലകളിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രതിഷേധ പരിപാടികളും വ്യാപകമാണ്.
ആക്രമണം ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മണിപ്പുര്‍ ബിജെപി വക്താവ് മൈക്കിള്‍ ലാംജതോംഗ് അഭിപ്രായപ്പെട്ടു. കുക്കികളുമായി ബന്ധമില്ലാത്ത വ്യത്യസ്ത വിഭാഗമാണ് തഡോകള്.
കുക്കികള്‍ എന്നു തെറ്റിദ്ധരിക്കപ്പെടുന്നതിനാല്‍ തഡോ വിഭാഗം ഒട്ടേറെത്തവണ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മതനേതാക്കള്ക്കുനേരേ അതിക്രൂരമായ ആക്രമണമാണു നടന്നതെന്ന് കുക്കി സ്റ്റുഡന്റ് അസോസിയേഷനും പറഞ്ഞു.
NRI
ഷിക്കാഗോ: നഗരത്തിലെ എൻഡവർ ഹെൽത്ത് സ്വീഡിഷ് ആശുപത്രിയിൽ ശനിയാഴ്ച രാവിലെ നടന്ന വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു . പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ഉദ്യോഗസ്ഥന് 38 വയസായിരുന്നു.
പരിക്കേറ്റ 57 വയസുകാരനായ ഉദ്യോഗസ്ഥൻ ജീവനുവേണ്ടി പോരാടുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ കുറച്ചുസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും രോഗികൾക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.
ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
International
വാഷിംഗ്ടൺ ഡിസി: ശനിയാഴ്ച നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ ശക്തമാകുന്നു. വെടിവെപ്പ് അധികൃതർ മുൻകൂട്ടി പ്ലാൻ ചെയ്തതാണെന്നും, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉണ്ടാക്കിയതാണെന്നുമുള്ള രീതിയിലാണ് പ്രചാരണങ്ങൾ നടക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് തുടങ്ങിയവർ പങ്കെടുത്ത വിരുന്നിനിടെയാണ് വെടിവെപ്പുണ്ടായത്. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അല്ലൻ എന്ന യുവാവ് സുരക്ഷാ വലയം ഭേദിച്ച് വെടിയുതിർക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ പിടികൂടി.
വെടിവെപ്പ് നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ എക്സ്, ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ 'ഇതൊരു നാടകമാണ്' എന്നാരോപിച്ച് ലക്ഷക്കണക്കിന് പോസ്റ്റുകൾ വന്നു. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം ഞായറാഴ്ച ഉച്ചയോടെ മാത്രം മൂന്ന് ലക്ഷത്തിലധികം പോസ്റ്റുകളിലാണ് ഇത്തരത്തിൽ ആരോപണമുണ്ടായത്.
പ്രചരിക്കുന്ന പ്രധാന ഗൂഢാലോചനാ സിദ്ധാന്തങ്ങൾ:
ബോൾറൂം തിയറി: വൈറ്റ് ഹൗസിൽ പുതിയ ബോൾറൂം നിർമ്മിക്കാനുള്ള ട്രംപിന്റെ പദ്ധതിക്ക് പൊതുജന പിന്തുണ നേടാൻ വേണ്ടി നടത്തിയ നാടകമാണിതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ ട്രംപ് ബോൾറൂമിനെക്കുറിച്ച് സംസാരിച്ചതാണ് ഇവരുടെ സംശയത്തിന് കാരണം.
ഫോക്സ് ന്യൂസ് വീഡിയോ: റിപ്പോർട്ടിംഗിനിടെ ഫോക്സ് ന്യൂസ് ലേഖിക ഐഷ ഹസ്നിയുടെ ഫോൺ കോൾ കട്ടായതിനെ ചുറ്റിപ്പറ്റിയും പ്രചാരണങ്ങൾ നടക്കുന്നു. ഇത് മനഃപൂർവം കട്ട് ചെയ്തതാണെന്ന് ആരോപണമുയർന്നെങ്കിലും സിഗ്നൽ പ്രശ്നം മൂലമാണ് ഇത സംഭവിച്ചതെന്ന് ലേഖിക പിന്നീട് വിശദീകരിച്ചു.
പൂർവനിശ്ചിതമെന്ന ആരോപണം: പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അഭിമുഖത്തിനിടെ ഷോട്സ് വിൽബി ഫയേർഡ് (വെടിയുതിർക്കും) എന്ന് പറഞ്ഞത് വെടിവെപ്പിനെക്കുറിച്ചുള്ള സൂചനയാണെന്ന് പലരും പ്രചരിപ്പിച്ചു. എന്നാൽ തമാശകൾ കൊണ്ട് ട്രംപ് സദസിനെ കീഴടക്കും എന്ന അർത്ഥത്തിലാണ് താൻ അത് പറഞ്ഞതെന്ന് അവർ വ്യക്തമാക്കി.
വിദേശ ബന്ധം: പ്രതിക്ക് ഇസ്രയേലുമായി ബന്ധമുണ്ടെന്ന രീതിയിൽ റഷ്യൻ, ഇറാനിയൻ മാധ്യമങ്ങൾ ചില സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ ഇത്തരം പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയുടെ ഡയറി കുറിപ്പുകളിൽ നിന്ന് ഇയാൾക്ക് വ്യക്തിപരമായ പ്രേരണകൾ മാത്രമാണുണ്ടായിരുന്നതെന്നും യാതൊരുവിധ വിദേശ ബന്ധമോ ഗൂഢാലോചനയോ കണ്ടെത്താനായിട്ടില്ലെന്നും എഫ്ബിഐ അറിയിച്ചു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ട്രംപ് പങ്കെടുത്ത മാധ്യമപ്രവർത്തരുടെ വിരുന്നിൽ വെടിയുതിർത്തത് ഉന്നത വിദ്യാഭ്യാസമുള്ള മുപ്പത്തിയൊന്നുകാരൻ. കലിഫോർണിയയിലെ ലോസ് ആഞ്ചലസ് നഗരത്തിനു സമീപം ടൊറൻസ് നിവാസിയായ കോൾ തോമസ് അലൻ ആണ് ഹിൽട്ടൻ ഹോട്ടലിലെ വെടിവയ്പിൽ അറസ്റ്റിലായത്. പ്രസിഡന്റ് ട്രംപ് അടക്കം ഭരണകൂടത്തിലെ ഉന്നതരെ ലക്ഷ്യമിട്ടായിരിക്കാം അക്രമി എത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
അമേരിക്കൻ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ വൈറ്റ് ഹൗസ് കറസ്പോണ്ടൻസ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം. ഹിൽട്ടൺ ഹോട്ടലിൽ പ്രസിഡന്റ് ട്രംപ്, പത്നി മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുടങ്ങിയ ഉന്നതരും രണ്ടായിരത്തോളം അതിഥികളും പങ്കെടുത്ത വിരുന്നു നടന്ന മുറിക്കു പുറത്താണു വെടിവയ്പുണ്ടായത്.
വേദിയിൽ പ്രസിഡന്റ് ട്രംപും മെലാനിയയും മറ്റുള്ളവരുമായി കുശലം നടത്തുന്നതിനിടെ വെടിയൊച്ച കേൾക്കുകയായിരുന്നു. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസിലെ ഉദ്യോഗസ്ഥർ തോക്കുകളുമായെത്തി ട്രംപിനെയും മെലാനിയയെയും വളയുകയും പുറത്തേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഞെട്ടിവിറച്ച അതിഥികൾ മേശകൾക്കു താഴെ അഭയം തേടി.
സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ കീഴടക്കിയ കോൾ തോമസ് അലന്റെ ചിത്രം ട്രംപ് പിന്നീട് പുറത്തുവിട്ടു. അക്രമി സുരക്ഷാ ഉദ്യോഗസ്ഥർക്കു നേർക്കു പാഞ്ഞടുക്കുന്നതിന്റെയും സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടാൻ പിറകേ ഓടുന്നതിന്റെയും വീഡിയോ പുറത്തുവന്നു. അക്രമിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വെടിവയ്പുണ്ടായി.
എന്നാൽ പിടികൂടാനുള്ള ശ്രമത്തിൽ അക്രമിക്കു വെടിയേറ്റിട്ടില്ല. അക്രമിയുടെ വെടിയേറ്റ് ഒരു സുരക്ഷാഭടന് പരിക്കേറ്റു. അക്രമിയുടെ പക്കൽനിന്ന് കൈതോക്ക്, ഷോട്ട് ഗൺ, നിരവധി കത്തികൾ എന്നിവ കണ്ടെടുത്തു. ട്രംപ് ഭരണകൂടത്തിലെ ഉദ്യോസ്ഥരെ ലക്ഷ്യമിട്ടാണ് താൻ വന്നതെന്ന് അക്രമി ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. അക്രമി ഹിൽട്ടൻ ഹോട്ടലിൽ ഗസ്റ്റ് ആയിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
കോൾ തോമസ് അലൻ പ്രസിദ്ധമായ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം നേടിയിരുന്നു. കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും നേടി. ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിവരങ്ങളിൽ മെക്കാനിക്കൽ എന്‍ജിനിയർ, കന്പ്യൂട്ടർ സയന്റിസ്റ്റ്, സ്വതന്ത്ര ഗെയിം ഡെവലപ്പർ, അധ്യാപകൻ എന്നിങ്ങനെയാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. കുറച്ചു വർഷങ്ങളായി പാർട്ട് ടൈം അധ്യാപകനായിരുന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
1921 മുതൽ നടക്കുന്ന വൈറ്റ് ഹൗസ് കറസ്പോണ്ടൻസ് വാർഷിക അത്താഴവിരുന്നിൽ പ്രസിഡന്റ് എന്ന നിലയിൽ ട്രംപ് പങ്കെടുക്കുന്നത് ഇതാദ്യമാണ്.
മാധ്യമപ്രവർത്തകരുമായി സുഖകരബന്ധമില്ലാത്ത ട്രംപ് ഒന്നാം ഭരണകാലത്തും രണ്ടാം ഭരണം ആരംഭിച്ച കഴിഞ്ഞ വർഷവും വിരുന്നിൽ പങ്കെടുക്കാൻ കൂട്ടാക്കിയില്ല.
International
വാഷിംഗ്ടൺ ഡിസി: വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. വിരുന്നിനിടെ പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിലേക്ക് ഇരച്ചുകയറി. എല്ലാവരോടും താഴെ കിടക്കാൻ അവർ നിർദേശിച്ചു. തുടർന്ന് ട്രംപിനെ വേദിയിൽനിന്നു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയത്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. സംഭവത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരിക്കേറ്റു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നപ്പോഴാണ് വെടിവയ്പ്പ് നടന്നത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
കോൾ തോമസ് അലന്റെ കൈയിൽ ഷോട്ട്ഗൺ, കൈത്തോക്ക്, നിരവധി കത്തികൾ എന്നിവ ഉണ്ടായിരുന്നു. ഇയാൾ ഹോട്ടലിൽതന്നെ താമസിച്ചിരുന്നെന്നും അതിനാലാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് അകത്തുകയറാൻ കഴിഞ്ഞതെന്നുമാണ് അധികൃതർ പറയുന്നത്.
National
ന്യൂഡൽഹി: വൈറ്റ്ഹൗസിൽ നടന്ന വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. "ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല' എന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. പ്രസിഡന്റ് ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞപ്പോൾ തനിക്ക് ആശ്വാസം തോന്നിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പുണ്ടായത്. വേദിയിലുണ്ടായിരുന്ന ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, മറ്റ് ഉന്നത വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ എന്നിവരെ ഉടൻതന്നെ സ്ഥലത്തു നിന്നും മാറ്റി.
അതേസമയം, വെടിവയ്പ്പ് നടത്തിയ അക്രമിയെ സുരക്ഷാഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
NRI
ലൂസിയാന: മാൾ ഓഫ് ലൂസിയാനയിലുണ്ടായ വെടിവയ്പിൽ 17 വയസുകാരൻ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.22ഓടെ മാളിലെ ഫുഡ് കോർട്ടിലായിരുന്നു സംഭവം.
രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് പോലീസ് ചീഫ് ടി.ജെ. മോഴ്സ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ വെടിവയ്പ് നടത്തിയ പ്രധാന പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ വെടിവയ്പിൽ അവിടെയുണ്ടായിരുന്ന നിരപരാധികളായ മറ്റു ചിലർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രികളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർഥിച്ചു.
NRI
ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിൽ സ്വന്തം മക്കളടക്കം എട്ട് കുട്ടികളെ വെടിവച്ച് കൊലപ്പെടുത്തി യുവാവ്. ഞായറാഴ്ച പുലർച്ചെ ഷീവ്പോർട്ടിലെ രണ്ട് വീടുകളിലായിയാണ് നാടിനെ നടുക്കിയ അക്രമം നടന്നത്.
വെടിയുതിർത്ത ഷമർ എൽക്കിൻസിനെ (31) പിന്നീട് പോലീസ് കൊലപ്പെടുത്തി. മരിച്ചവരിൽ ഏഴ് പേർ പ്രതിയായ ഷമർ എൽക്കിൻസിന്റെ സ്വന്തം മക്കളാണ്. മറ്റൊരാൾ ഇയാളുടെ ബന്ധുവായ കുട്ടിയുമാണ്.
അക്രമത്തിൽ രണ്ട് സ്ത്രീകൾക്കും ഗുരുതരമായി പരിക്കേറ്റു. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്നുണ്ടായ കുടുംബകലഹമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. പ്രതി ആദ്യം ഒരു സ്ത്രീയെ വെടിവച്ച ശേഷം രണ്ടാമത്തെ വീട്ടിലെത്തി കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം കാർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഷമറിനെ പോലീസ് പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലപാതകങ്ങളിൽ ഒന്നാണിത്.
ലൂസിയാന ഗവർണറും യുഎസ് ഹൗസ് സ്പീക്കറും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Movies
ജയിലർ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2023-ൽ ഇറങ്ങിയ ചിത്രത്തിന്റെ ഒന്നാം ഭാഗം വൻ വിജയമായിരുന്നു.
ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള പായ്ക്കപ്പ് ചിത്രങ്ങൾ പങ്കുവച്ച് നിർമാതാക്കളായ സൺ പിക്ചേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പായ്ക്കപ്പ് ചിത്രങ്ങളില്‍ നടൻ വസന്ത് രവിയെ കാണാനിടയായത് ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്.
രജനികാന്ത് അവതരിപ്പിക്കുന്ന മുത്തുവേൽ പാണ്ഡ്യന്റെ മകൻ അർജുൻ പാണ്ഡ്യനായാണ് വസന്ത് രവി ജയിലറിൽ എത്തിയത്.
സിനിമയുടെ അവസാന ഭാഗത്ത് ഈ കഥാപാത്രം കൊല്ലപ്പെടുന്നതായാണ് കാണിക്കുന്നത്. രണ്ടാം ഭാഗത്തിൽ വസന്ത് രവി ഉണ്ടെങ്കിൽ ജയിലറിന്റെ പ്രീക്വൽ ആകും ജയിലർ 2 എന്നാണ് പ്രേക്ഷകരുടെ അനുമാനം.
International
ബെർലിൻ: ജർമനിയിലെ മോയേഴ്സ് നഗരത്തിലുള്ള ഡൂയിസ്ബർഗ് ഗുരുദ്വാരയിൽ വിശ്വാസികൾക്കിടയിലുണ്ടായ സംഘർഷത്തിൽ പതിനൊന്നുപേർക്കു പരിക്ക്. തിങ്കളാഴ്ച നടന്ന പ്രാർഥനയ്ക്കിടെ രണ്ടു ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കം അക്രമാസക്തമാവുകയായിരുന്നു. സംഭവസ്ഥലത്തു വെടിവയ്പും കുരുമുളക് സ്പ്രേ പ്രയോഗവും നടന്നതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രാർഥന ആരംഭിക്കുന്നതിനു തൊട്ടുമുമ്പുണ്ടായ പ്രകോപനമാണു സംഘർഷത്തിൽ കലാശിച്ചത്. ഏകദേശം 40-ഓളം പേർ ഏറ്റുമുട്ടലിൽ പങ്കെടുത്തതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ മുൻകൂട്ടി തയാറെടുത്താണു എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പ്രാർഥന തുടങ്ങുന്നതിനു തൊട്ടുമുമ്പു കുരുമുളക് സ്പ്രേ അടിക്കുകയും പിന്നാലെ വെടിയുതിർക്കുകയുമായിരുന്നു.
വാളുകളും കത്തികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയ്ക്കുള്ളിൽ ഭയചകിതരായ വിശ്വാസികൾ ചിതറിയോടിയതിനാൽ വലിയ ദുരന്തം ഒഴിവായതായും ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുദ്വാരയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണു രക്തച്ചൊരിച്ചിലിൽ അവസാനിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുദ്വാരയുടെ ഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ ഭരണസമിതിയും മുൻ അംഗങ്ങളും തമ്മിൽ ദീർഘകാലമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.
International
ന്യൂയോർക്ക്: യുഎസിലെ ലൂസിയാനയിലുണ്ടായ വെടിവയ്പ്പിൽ എട്ടു കുട്ടികൾ കൊല്ലപ്പെട്ടു. ഒരു വയസിനും പതിനാല് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അക്രമിയായ ഷമർ എൽക്കിന്‍സിനെ പോലീസ് വധിച്ചു.
കൊല്ലപ്പെട്ടവരിൽ ഏഴു പേരും അക്രമിയുടെ കുട്ടികളാണ്. മറ്റൊരാൾ ഇയാളുടെ ബന്ധുവിന്റെ കുട്ടിയാണ്. കുടുംബവഴക്കിനെത്തുടർന്നാണു വെടിവയ്പുണ്ടായതെന്ന് അധികൃതർ പറഞ്ഞു. രണ്ട് വീടുകളിലായാണ് പ്രതി ആക്രമണം നടത്തിത്.
ആദ്യം സ്വന്തം വീട്ടിൽ വെടിവയ്പ്പ് നടത്തിയ അക്രമി പിന്നീട് രണ്ടാമത്തെ വീട്ടിലേക്ക് നീങ്ങുകയും അവിടെയും ക്രൂരകൃത്യം തുടരുകയുമായിരുന്നു. ആക്രമണത്തിൽ പത്തുപേർക്ക് വെടിയേറ്റതായും റിപ്പോർട്ടുകളുണ്ട്. തലയ്ക്ക് വെടിയേറ്റ രണ്ട് സ്ത്രീകൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.
വെടിവയ്പ്പിന് ശേഷം ഒരു വാഹനം തട്ടിയെടുത്ത് രക്ഷപെട്ട പ്രതിയെ പോലീസ് ഏറ്റുമുട്ടലിലൂടെ വധിക്കുകയായിരുന്നു. 2024 ജനുവരിക്കുശേഷം അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.
International
റോം: ഇറ്റലിയിലെ ഗുരുദ്വാരയുലുണ്ടായ വെടിവയ്പ്പിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ബെർഗോമോ പ്രവിശ്യയിൽ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ രജീന്ദർ സിംഗ് (48), ഗുർമീത് സിംഗ് (48) എന്നിവരാണ് മരിച്ചത്. വെടിയുതിർത്തതും ഇന്ത്യക്കാരനാണെന്നാണ് സൂചന.
വൈശാഖി ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾ നടക്കാനിരുന്ന ഗുരുദ്വാരയാണിത്. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇറ്റാലിയൻ പോലീസ് വ്യക്തമാക്കി. ഒന്നിലേറെത്തവണ നിറയൊഴിച്ച ശേഷം അക്രമി വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തുനിന്ന് പത്തോളം ഷെൽ കേസിങ്ങുകൾ കണ്ടെത്തി. അക്രമിയും ഈ ഗുരുദ്വാരയിലെ സന്ദർശകനാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
International
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ അക്രമി, പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
തലസ്ഥാനത്തെ ജനവാസ മേഖലയിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായും പത്തുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു.
കീവിൽ ജനങ്ങൾക്കുനേരെ വെടിയുതിർത്ത അക്രമിയെ വധിച്ചുവെന്ന് സെലൻസ്കി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇരകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.
സൂപ്പർമാർക്കറ്റിൽ ബന്ദികളാക്കപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തിയതായി സെലെൻസ്കി അറിയിച്ചു.
NRI
ഷിക്കാഗോ: നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ വെസ്റ്റ് ഗാർഫീൽഡ് പാർക്കിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവയ്പിൽ മൂന്ന് പേർ മരിച്ചു. ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകുന്നേരം 4.47-ഓടെ വെസ്റ്റ് മെയ്പോൾ അവന്യൂവിലാണ് സംഭവം. റോഡരികിൽ നിന്നിരുന്ന നാലംഗ സംഘത്തിന് നേരെ വാഹനത്തിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു.
തലയ്ക്ക് വെടിയേറ്റ 32 വയസുകാരിയായ സ്ത്രീ, 36 വയസുകാരൻ പേര് വെളിപ്പെടുത്താത്ത മറ്റൊരു പുരുഷൻ എന്നിവരാണ് മരിച്ചത്. 35 വയസുകാരനായ പുരുഷൻ നിരവധി വെടിയുണ്ടകളേറ്റ നിലയിൽ ചികിത്സയിലാണ്.
അക്രമികൾ വെടിവയ്പിന് ശേഷം കാറിൽ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ വർധിക്കുന്നതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വെടിവയ്പിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
International
അങ്കാറ: തുർക്കിയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പിൽ ഒന്‍പത് പേർ കൊല്ലപ്പെട്ടു. എട്ട് വിദ്യാർഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിൽ അയ്സർ കാലിക് സെക്കൻഡറി സ്കൂളിലാണ് സംഭവം. ഇതേ സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയാണ് വെടിയുതിർത്തതെന്ന് പ്രാദേശിക ഗവർണർ പറഞ്ഞു.
ഈ വിദ്യാർഥിയും കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറുപേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും തുർക്കി ആഭ്യന്തരമന്ത്രി മുസ്തഫ സിഫ്റ്റ്സി പറഞ്ഞു.
പിതാവിന്റെ ഉടമസ്ഥതയിലുള്ള തോക്കുപയോഗിച്ചാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്നാണ് നിഗമനം. ബാഗിൽ തോക്കുമായി വന്ന കുട്ടി രണ്ട് ക്ലാസ്മുറികളിലേക്ക് കയറിയ ശേഷം നിറയൊഴിക്കുകയായിരുന്നു.
രണ്ടു ദിവസത്തിനിടെ തുർക്കിയിലെ സ്കൂളിൽ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ചൊവ്വാഴ്ച സാൻലിയുർഫ പ്രവിശ്യയിലെ ഹൈസ്കൂളിൽ പൂർവവിദ്യാർഥി നടത്തിയ വെടിവയ്പിൽ 16 പേർക്ക് പരിക്കേറ്റിരുന്നു.
International
അങ്കാറ: തുർക്കിയിലെ സ്കൂളിൽ അക്രമി നടത്തിയ വെടിവയ്പിൽ 16 കുട്ടികൾക്കു പരിക്കേറ്റു.
സാൻലിയുർഫ പ്രവിശ്യയിലെ സിവേറെകിലെ സ്കൂളിലായിരന്നു ആക്രമണമെന്നു ഗവർണർ ഹസൻ സിൽദാക് പറഞ്ഞു. പോലീസ് വളഞ്ഞപ്പോഴേക്കും പതിനെട്ടുകാരനായ അക്രമി സ്വയം വെടിവച്ചു മരിച്ചു.
പത്തു വിദ്യാർഥികൾക്കും നാല് അധ്യാപകർക്കും ഒരു കാന്റീൻ ജീവനക്കാരനും ഒരു പോലീസ് ഓഫീസർക്കും പരിക്കേറ്റു. അഞ്ചു പേർക്കു ഗുരുതരമായി പരിക്കേറ്റു. സ്കൂളിലെ പൂർവ വിദ്യാർഥിയായ അക്രമിക്ക് ക്രിമിനൽ പശ്ചാത്തലമില്ല.
NRI
ടെക്സസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവയ്പിൽ മരിച്ച ഇന്ത്യൻ വംശജയായ വിദ്യാർഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു. സവിതയുടെ കുടുംബവും സുഹൃത്തുക്കളും ചേർന്ന് നടത്തുന്ന ഈ സംരംഭത്തിന് ടെക്സസ് സർവകലാശാല പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികളെ സഹായിക്കുക എന്നതാണ് ലക്ഷ്യം. സവിതയുടെ സേവനമനോഭാവവും വിദ്യാഭ്യാസത്തോടുള്ള താത്പര്യവും മുൻനിർത്തിയാണ് ഇത് രൂപീകരിച്ചിരിക്കുന്നത്.
അഞ്ച് ലക്ഷം ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് തുല്യമായ തുക യൂണിവേഴ്സിറ്റി കൂടി നൽകുന്നതോടെ 10 ലക്ഷം ഡോളറിന്റെ വലിയൊരു തുക രൂപപ്പെടും. ഇത് പ്രതിവർഷം എട്ട് മുതൽ 10 വരെ വിദ്യാർഥികൾക്ക് സഹായകരമാകും.
യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ബിസിനസ് സ്കൂളിൽ സീനിയർ വിദ്യാർഥിനിയായിരുന്നു 21 വയസുകാരിയായ സവിത. ഇന്ത്യൻ സ്റ്റുഡന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് ബോർഡ് അംഗമായും സവിത പ്രവർത്തിച്ചിരുന്നു.
മാർച്ച് ഒന്നിന് ഓസ്റ്റിനിലെ സിക്സ്ത് സ്ട്രീറ്റിലുണ്ടായ വെടിവയ്പിലാണ് സവിത മരിച്ചത്. സംഭവത്തിൽ സവിതയുൾപ്പെടെ മൂന്ന് പേർ മരിക്കുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സവിതയുടെ ഓർമകൾ നിലനിർത്താനും ഭാവി തലമുറയ്ക്ക് പഠനത്തിനുള്ള വഴി തുറക്കാനും ഈ സ്കോളർഷിപ്പ് ഉപകരിക്കുമെന്ന് സർവകലാശാല അധികൃതരും കുടുംബവും പ്രത്യാശ പ്രകടിപ്പിച്ചു.
International
ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബൂളിൽ ഇസ്രയേൽ കോൺസുലേറ്റിനു വെളിയിൽ വെടിവയ്പ്. മൂന്ന് അക്രമികളെ സുരക്ഷാസേന വധിച്ചു.
വെടിവയ്പിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണു സംഭവം.
ആക്രമണം ഉണ്ടായ ഉടൻതന്നെ സുരക്ഷാസേന സ്ഥലത്തെത്തി ആക്രമകാരികളെ വധിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഇസ്താംബൂളിലെ ഇസ്രയേൽ കോൺസുലേറ്റ് അടഞ്ഞുകിടക്കുകയാണ്.
National
ഭുവനേശ്വർ: ഷൂട്ടിംഗിനിടെ ഒഡീഷയിൽ കടലിൽ ബോട്ട് മറിഞ്ഞ് ബംഗാളി നടൻ മരിച്ചു. പ്രമുഖ ബംഗാളി ചലച്ചിത്ര-സീരിയൽ നടനായ രാഹുൽ അരുണോധയ് (42) ആണു മരിച്ചത്. ദിഗ്ഗയ്ക്കടുത്ത താൽസാരി ബീച്ചിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ടിവി സീരിയലിന്റെ ഷൂട്ടിംഗിന്റെ ഭാഗമായി ബോട്ടിൽ യാത്ര ചെയ്തു കടലിലേക്കു ചാടിയപ്പോൾ തിരമാലകളിൽപ്പെടുകയായിരുന്നു. ഉടൻ യൂണിറ്റ് അംഗങ്ങളും ടെക്നീഷ്യന്മാരും ചേർന്നു രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1983 ഒക്ടോബർ 16ന് കോൽക്കത്തയിൽ ജനിച്ച രാഹുൽ 2008ലെ ചിരോധിനി തുമി ജെ ആമാർ എന്ന സിനിമയിലൂടെയാണു ശ്രദ്ധേയനായത്. തുടർന്ന് നിരവധി ചലച്ചിത്രങ്ങളിലും ടിവി സീരിയലുകളിലും അഭിനയിച്ചു. ആദ്യസിനിമയിലെ സഹതാരമായിരുന്ന പ്രിയങ്ക സർക്കാർ ആണു ഭാര്യ. ഒരു മകനുണ്ട്. 2017ൽ ദന്പതികൾ പിരിഞ്ഞെങ്കിലും 2021ൽ വീണ്ടും ഒന്നിച്ചു.
Movies
തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുന്നു. എൽ 366 എന്നു താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമിക്കുന്നത്.
ലൗലജൻ എന്ന സാധാരണക്കാരനായ പോലീസ് സബ് ഇൻസ്പക്ടറുടെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ലാലു അലക്സ്,,മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന താരങ്ങളാണ്.
ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം ജെയ്ക്ക്സ് ബിജോയ്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- വിവേക് ഹർഷൻ. ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്. കലാസംവിധാനം - ഗോകുൽ ദാസ്. മേക്കപ്പ് - റോണക്സ് സേവ്യർ. കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ. കോ-ഡയറക്ടർ - ബിനു പപ്പു. ചീഫ് അസോസിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ. അസോസിയേറ്റ് ഡയറക്ടർ -അനസ് വി. സ്റ്റിൽസ് - അമൽ.സി. സദർ. പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസാൻ. പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ-വാഴൂർ ജോസ്.
Movies
ഒരു പകരം വീട്ടലിന്റെ കഥയുമായി എത്തുകയാണ് നീതി എന്ന കൊച്ചു ചിത്രം. ഇടം ക്രിയേഷൻസിന്റെ ബാനറിൽ രാജലക്ഷ്മി ഇലമനമറ്റം, വേണു അമ്പലപ്പുഴ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ക്രൈം ത്രില്ലർ ചിത്രം തിരക്കഥാകൃത്തും നടനും സംവിധായകനുമായ എലിക്കുളം ജയകുമാർ സംവിധാനം ചെയ്യുന്നു.
ഗ്രാമപ്രദേശത്ത് സ്വസ്ഥമായി ജീവിക്കുന്ന രാജനും മിനിയും. ഇവരുടെ ഏക മകൾ ശ്യാമ മൃഗീയമായ പീഡനത്താൽ മരണപ്പെടുന്നു. ഷിബു ശ്രീരാജ്, രാജേഷ് എന്നീ മൂന്ന് ചെറുപ്പക്കാരെ പ്രതികളായി പിടികൂടുന്നു.
ശ്യാമയുടെ അച്ഛൻ രാജൻ പ്രതികൾക്ക് മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാൻ ശ്രമം തുടങ്ങി. ഒരു പ്രതികാരദാഹിയായി അയാൾ മാറുകയായിരുന്നു. തുടർന്നുണ്ടാവുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു
ഇടം ക്രിയേഷൻസിനു വേണ്ടി രാജലക്ഷ്മി ഇല മനമറ്റം, വേണു അമ്പലപ്പുഴ എന്നിവർ ചേർന്ന് നിർമിക്കുന്ന നീതി എലിക്കുളം ജയകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.
ആർ.കെ.മാമല, രാജലക്ഷ്മി ഇലമനമറ്റം, വേണു അമ്പലപ്പുഴ, ജെസി കോതമംഗലം, ഫിലിപ്പ് ഓടയ്ക്കൽ, സുമേഷ് വിദ്യാധർ, ത്രയാൻ, അൻസാർ താഹ കായംകുളം, സിയോണ ഷാജി, മനോജ് വിഷ്ണു, കാശിനാഥ്, ആദിത്യൻ അജികുമാർ, ആവണി അജികുമാർ, മിനി ഉണ്ണി, ദീപ ബിനോയ്, ഷേർളി ഫിലിപ്പ്, ശ്യാം മറവൻ എന്നിവർ അഭിനയിക്കുന്നു.
കഥ -അജി പാലക്കാടൻ, ചായഗ്രഹണം -ശശി നാരായണൻ, അസോസിയേറ്റ് ഡയറക്ടർ- എബിൻ എബ്രഹാം കട്ടപ്പന, അസോസിയേറ്റ് ക്യാമറാമാൻ -പട്ടുരാജൻ, എഡിറ്റിംഗ് -ഫിലോസ് പീറ്റർ, ആർട്ട് -വിൻസന്റ്, പ്രൊഡക്ഷൻ കൺട്രോളർ – ആർ കെ മാമല, പിആർഒ -അയ്മനം സാജൻ.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ബാറിന് പുറത്ത് നടന്ന വെടിവയ്പിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു. ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ സവിത ഷാന്‍(21) ആണ് കൊല്ലപ്പെട്ട ഇന്ത്യൻ വംശജ.
ആക്രമണം നടത്തിയ സെനഗലില്‍ നിന്നുള്ള എന്‍ഡിയാഗ ഡയഗ്നെ(53) എന്നയാളെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് വെടിവെച്ചു കൊന്നു. ബാക്ക്യാര്‍ഡ് ബിയര്‍ ഗാര്‍ഡനില്‍ പുലര്‍ച്ചെ 1.59ഓടെയാണ് വെടിവയ്പ്പ് നടന്നത്.
പ്രതി ആദ്യം ഒരു എസ്യുവിയില് നിന്ന് വെടിയുതിര്‍ത്ത ശേഷം വാഹനത്തില്‍ നിന്ന് റൈഫിള്‍ കാണിച്ച് പുറത്തുകടക്കുകയായിരുന്നു. ഇതിനിടയിലാണ് അക്രമിയെയും പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്തു നിന്നും പ്രതിയുടെ വീട്ടില്‍ നിന്നും ഇറാനിയന്‍ പതാകയും തീവ്രവാദ സ്വഭാവമുള്ള ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിൽ 14പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്.
NRI
റോഡ് ഐലൻഡ് :അമേരിക്കയിലെ റോഡ് ഐലൻഡിൽ സ്കൂൾ ഹോക്കി മത്സരത്തിനിടെ നടന്ന വെടിവയ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. പവ്ടക്കറ്റിലെ ഡെനിസ് എം. ലിഞ്ച് അരീനയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം.
വിവിധ സ്കൂളുകൾ തമ്മിലുള്ള ഹോക്കി മത്സരം നടന്നുകൊണ്ടിരിക്കെയാണ് വെടിവയ്പ്പുണ്ടായത്. അക്രമി സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമാണ് ലക്ഷ്യംവച്ചത്. വെടിവയ്പ്പിനുശേഷം അക്രമി സ്വയം വെടിവയ്ച്ചു മരിക്കുകയായിരുന്നു.
റോബർട്ട് ഡോർഗൻ (56) എന്നയാളാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ റോബർട്ട, എസ്പോസിറ്റോ എന്നീ പേരുകളും ഉപയോഗിച്ചിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാളുടെ മകൾ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന ഒരാൾ ധീരമായി ഇടപെട്ടത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്ന് പോലീസ് ചീഫ് ടീന ഗോൺകാൽവസ് പറഞ്ഞു. വെടിവയ്പിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
കളിക്കളത്തിലുണ്ടായിരുന്ന വിദ്യാർഥികൾക്കും താരങ്ങൾക്കും പരിക്കേറ്റിട്ടില്ലെങ്കിലും എല്ലാവരും വലിയ ഞെട്ടലിലാണ്. സംഭവത്തെത്തുടർന്ന് റോഡ് ഐലൻഡിലെ എല്ലാ കായിക മത്സരങ്ങളും താത്കാലികമായി നിർത്തിവച്ചു.
National
മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ ജുഹുവിലെ വസതിയിലേക്ക് വെടിയുതിർത്ത കേസിൽ ഷൂട്ടർ ദീപക് ശർമ ഉൾപ്പെടെ ആറു പേർ അറസ്റ്റിലായി.
ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് മുംബൈ പോലീസ് ഇവരെ പിടികൂടിയത്. ഫെബ്രുവരി ഒന്നിന് പുലർച്ചെ 12.45 നായിരുന്നു ആക്രമണം. ആകെ ഒന്‍പതു വെടിയുണ്ടകളാണ് വസതിയിൽനിന്നു കണ്ടെടുത്തത്. ഇവയിൽ അഞ്ചെണ്ണം ദീപക് ശർമ വെടിയുതിർത്തതാണെന്നു പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 11 പേരാണ് ആകെ പിടിയിലായത്. നാലുപേർ അക്രമിസംഘത്തിനു സഹായം ചെയ്തവരാണ്. വെടിവയ്പിന്റെ ഉത്തരവാദിത്വം അധോലോക ക്രിമിനൽ ലോറൻസ് ബിഷ്ണോയി സംഘത്തിലെ അംഗം ശുഭം ലോൻകർ ഏറ്റെടുത്തിരുന്നു.
ലോൻകർ ഒളിവിലാണ്. എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകം, ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിയിലെ വെടിവയ്പ് എന്നീ കേസുകളിലെ മുഖ്യപ്രതികൂടിയാണ് ശുഭം ലോൻകർ.
NRI
മയാമി: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവയ്പിൽ അക്രമി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. സാരാസോട്ട, ഫോർട്ട് ലോഡർഡേൽ എന്നിവിടങ്ങളിലായി നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സാരാസോട്ടയിലെ ഒരു വീട്ടിൽ വെടിവയ്പ് നടന്നത്. ഇവിടെ അക്രമിയടക്കം അഞ്ച് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിന് തൊട്ടുമുമ്പ് ഫോർട്ട് ലോഡർഡേലിലെ മറ്റൊരു വീട്ടിൽ രണ്ട് പേരെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
ഫോർട്ട് ലോഡർഡേൽ സ്വദേശിയായ റസ്സൽ കോട്ട് (51) ആണ് വെടിവയ്പ് നടത്തിയത്. ഇയാൾ പിന്നീട് സ്വയം വെടിവച്ച് മരിച്ചതായാണ് പ്രാഥമിക നിഗമനം.
സാരാസോട്ടയിൽ മരിച്ചവരിൽ ദമ്പതികളായ അനറ്റോലി ഐഫി (61), ഫ്ലോറിറ്റ സ്റ്റോലിയർ (66) എന്നിവരും ഉൾപ്പെടുന്നു. അനറ്റോലിയെ വീടിന് പുറത്താണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
ഫോർട്ട് ലോഡർഡേലിൽ മരിച്ച സ്ത്രീയും അക്രമിയും തമ്മിലുണ്ടായിരുന്ന മുൻപ് ഉണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.
ഇവർക്ക് സാരാസോട്ടയിലെ കുടുംബവുമായുള്ള ബന്ധമാണ് അക്രമിയെ അവിടെ എത്തിച്ചത്. പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.
International
അറ്റ്ലാന്റ: അമേരിക്കയിലെ അറ്റ്ലാന്റയിൽ ഹോട്ടലിലുണ്ടായ വെടിവയ്പിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഒരു പോലീസുകാരനുഗുരുതര പരിക്കേൽ ക്കുകയും ചെയ്തു.
ഞായറാഴ്ച പുലർച്ചെ ജോർജിയയുടെ തലസ്ഥാനമായ അറ്റ്ലാന്റയിലെ സ്റ്റോൺ മൗണ്ടന്‍ സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം. പോലീസിന്റെ പ്രത്യാക്രമണത്തിൽ പ്രതിക്കും പരിക്കേറ്റു. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല.
International
നിയാമി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജറിന്റെ തലസ്ഥാനമായ നിയാമിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെടിവയ്പും സ്ഫോടനവും. ബുധനാഴ്ച അർധരാത്രിക്കു ശേഷമുണ്ടായ സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല.
ആകാശത്തു പ്രത്യക്ഷപ്പെട്ട അജ്ഞാതവസ്തുവിനു നേർക്ക് വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവച്ചുവെന്നാണു സൂചന. രണ്ടു മണിക്കൂറിനുശേഷം സ്ഥിതി ശാന്തമായി. കേടായ വിമാനങ്ങളുടെയും കത്തിക്കരിഞ്ഞ വാഹനങ്ങളുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.നൈജറിലെ പട്ടാള ഭരണകൂടം സംഭവത്തിൽ പ്രതികരണത്തിനു തയാറായിട്ടില്ല.
നയതന്ത്ര പ്രശ്നങ്ങൾ മൂലം ഫ്രാൻസിനു കയറ്റുമതി ചെയ്യാൻ വൈകുന്ന ആണവ ഇന്ധനമായ യുറേനിയത്തിന്റെ വൻ ശേഖരം വിമാനത്താവളത്തിൽ സൂക്ഷിക്കുന്നുണ്ട്. വിമാനത്താവളത്തിലെ സംഭവത്തിനു യുറേനിയവുമായി ബന്ധമുണ്ടോ എന്നതിൽ അന്വേഷണം നടക്കുന്നു. ജിഹാദി ഗ്രൂപ്പുകൾ സ്വാധീനം ചെലുത്തുന്ന രാജ്യംകൂടിയാണു നൈജർ.
Movies
മകരുവിളക്ക് ദിവസം അനുമതിയില്ലാതെ ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സിനിമാ ഷൂട്ടിംഗ് നടത്തിയതിന് നരിവേട്ട സിനിമ സംവിധായകൻ അനുരാജ് മനോഹറിനെ പ്രതിയാക്കി കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കയറിയതിന് വനംവകുപ്പാണ് കേസെടുത്തത്.
പത്തനംതിട്ട റാന്നി ഡിവിഷനിലാണ് നിലവിൽ കേസെടുത്തത്. പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചുവരികയാണ്. പമ്പയിൽ ചിത്രീകരണം നടത്തി എന്നായിരുന്നു സംവിധായകന്റെ വാദം.
പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തണമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാറും ആവശ്യമുന്നയിച്ചിരുന്നു. തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം നടത്തി.
നേരത്തേ ചിത്രീകരണത്തിന് അനുമതി തേടി സംഘം എത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. സിനിമ ചിത്രീകരണം എല്ലാ വശങ്ങളും നോക്കി മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളുവെന്നും അതിനു നടപടി ക്രമങ്ങൾ ഏറെയുണ്ടെന്നും നിർദേശിച്ച് അനുമതി നിഷേധിച്ചിരുന്നു.
മകരജ്യോതി ദർശനത്തിനു ഹിൽടോപ് പാർക്കിംഗ് ഗ്രൗണ്ടിൽ തീർഥാടകർ കാത്തിരിക്കുന്നതു മകരവിളക്കു ദിവസം വൈകിട്ട് ചിത്രീകരിച്ചതായും അറിയുന്നു. പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായിട്ടുള്ള സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്നാണ് വനം വകുപ്പ് പരിശോധിക്കുന്നത്. സംഭവത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യും.
Movies
മലങ്കര അണക്കെട്ടിന്റെ ഭാഗമായ കുടയത്തൂര്‍ ജാലശയ തീരത്ത് മാലിന്യം തള്ളിയതിനെത്തുടര്‍ന്ന് കുടയത്തൂര്‍ പഞ്ചായത്ത് 50,000 രൂപ പിഴയിട്ടു. പഞ്ചായത്ത് പരിധിയില്‍വരുന്ന ജലാശയ തീരത്താണ് സിനിമ ചിത്രീകരണത്തിനു ശേഷം മാലിന്യം ഉപേക്ഷിച്ചത്.
വെള്ളത്തോടു ചേര്‍ന്നുള്ള സ്ഥലത്ത് വലിയ അളവില്‍ മാലിന്യം തള്ളിയതിനു പുറമേ പാഴ് വസ്തുക്കള്‍ കത്തിച്ച ചാരം കൂമ്പാരമായി കിടക്കുകയാണ്. ഇതുസംബന്ധിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പിഴ ഈടാക്കാന്‍ കുടയത്തൂര്‍ പഞ്ചായത്ത് കര്‍ശന നടപടി സ്വീകരിച്ചത്.
സിനിമ ചിത്രീകരണം നടന്നത് എംവിഐപിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്തായിരുന്നതിനാല്‍ ചിത്രീകരണം നടത്തിയവരില്‍നിന്ന് പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടുള്ള കത്ത് എംവിഐപി അധികൃതര്‍ക്ക് പഞ്ചായത്ത് നല്കി.
എംവിഐപിയില്നിന്ന് അനുമതി വാങ്ങിയാണ് ജലാശയ തീരങ്ങളില്‍ സിനിമ ചിത്രീകരിച്ചത്. ഇതിന് 25,000 രൂപ ഫീസും ഈടാക്കിയിരുന്നു. മലയാളം, തമിഴ്, കന്നട തുടങ്ങി വിവിധ ഭാഷകളിലെ നൂറുകണക്കിന് സിനിമകള്‍ക്ക് പശ്ചാത്തലമായ ഇവിടെ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ചിത്രീകരണങ്ങളുടെ അവശിഷ്ടങ്ങളാണ് പ്രധാനമായും കുന്നുകൂട്ടിയിട്ടിരിക്കുന്നത്.
ചിത്രീകരണത്തിനായി സെറ്റിടാന്‍ ഉപയോഗിച്ച ആസ്ബസ്റ്റോസ്, സിമന്റ്, തെര്‍മോകോള്‍, ജിപ്സം, പ്ലാസ്റ്റിക്, ഇരുമ്പ് തുടങ്ങിയ മാലിന്യങ്ങളാണ് തീരത്തുനിന്നു നീക്കം ചെയ്യാതിരുന്നത്.
Kerala
കൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദനികുതി ഒഴിവാക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ സിനിമാസംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി 21ന് സംസ്ഥാനവ്യാപകമായി സിനിമാമേഖലയില്‍ സൂചനാപണിമുടക്ക് നടത്തുമെന്ന് ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ സംയുക്തമായി അറിയിച്ചു.
പണിമുടക്ക് സിനിമാമേഖലയെ നിശ്ചലമാക്കും. അന്നേദിവസം തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം ഉണ്ടാകില്ല. ഷൂട്ടിംഗ്, ഡബ്ബിംഗ്, എഡിറ്റിംഗ് തുടങ്ങിയ നിര്‍മാണ അനുബന്ധ ജോലികളും പൂര്‍ണമായി നിര്‍ത്തിവയ്ക്കും. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിയോക് തുടങ്ങിയ സംഘടനകള്‍ ഒറ്റക്കെട്ടായാണു സമരരംഗത്തുള്ളത്.
സൂചനാസമരത്തിനുശേഷവും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്കു നീങ്ങേണ്ടിവരുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
NRI
ഡാളസ്: ടെക്സസിലുള്ള പ്ലാനോയിൽ തിങ്കളാഴ്ച പിതാവിനെ വെടിവച്ച് പരിക്കേൽപ്പിച്ച 15 വയസുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 8.25 ഓടെ സാൻഡി വാട്ടർ ലെയ്നിലെ ഒരു വീട്ടിലാണ് വെടിവയ്പ് നടന്നത്.
പിതാവ് തന്നെയാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു. പിതാവിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പ്ലാനോ പൊലീസ് അറിയിച്ചു.
Kerala
കോട്ടയം: സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് അഭിഭാക്ഷകൻ മരിച്ചു. ഉഴവൂർ സ്വദേശി അഡ്വ. ജോബി ഓക്കാട്ടാണ് മരിച്ചത്.
തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു. ഇതിനിടയിൽ തോക്കിൽ നിന്നും വെടിയേൽക്കുകയായിരുന്നു.
ഉടന്‍ തന്നെ ജോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
International
വാഷിംഗ്ടൺ ഡിസി: മിസിസിപ്പിയിലെ ക്ലേ കൗണ്ടിയിലുണ്ടായ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു. അലബാമ അതിർത്തിക്കടുത്തുള്ള വെസ്റ്റ് പോയിന്റ് പട്ടണത്തിലാണ് വെടിവയ്പ് നടന്നത്.
ഇവിടെ മൂന്ന് സ്ഥലങ്ങളിൽ വെടിവയ്പ് നടന്നതായി അധികൃതർ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു.
വടക്കുകിഴക്കൻ മിസിസിപ്പിയിൽ സ്ഥിതി ചെയ്യുന്ന ക്ലേ കൗണ്ടിയിൽ ഏകദേശം 20,000ത്തോളം പേർ താമസിക്കുന്നുണ്ട്.
Movies
ജയസൂര്യ നായകനാകുന്ന "ആട്' പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. സിനിമയിലെ താരങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് ചിത്രീകരണം പൂർത്തിയായെന്ന് അറിയിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതിയും അറിയിച്ചിട്ടുണ്ട്.
127 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയായെന്നും 2026 മാർച്ച് 19ന് തീയറ്ററിൽ കാണാമെന്നും താരങ്ങൾ അറിയിച്ചു. മിഥുൻ മാനുവൽ ആണ് സിനിമയുടെ സംവിധാനം. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് ആട് 3 എത്തുന്നത്
ടൈം ട്രാവൽ ഉൾപ്പെടെ പ്രമേയമാകുന്ന ആട് 3 നിർമിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ്.
ജയസൂര്യയ്ക്കൊപ്പം വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഒന്നിക്കുന്നു. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത് അഖിൽ ജോർജാണ്.
Movies
നർമവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി "എച്ച്ടി5' ന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായെത്തിയ പരോളിന്റെ സംവിധായകൻ ശരത് സന്ദിത് ആണ് ഈ ചിത്രം ഒരുക്കുന്നത്.
ഡൊവിൻസ് എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തികച്ചും അപരിചിതരായ അഞ്ച് വ്യക്തികൾ ഒരു രാത്രിയിൽ വനാന്തരങ്ങളിലൂടെ അവിചാരിതമായി ഒരു വാഹനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാന്തമായി തുടങ്ങുന്ന ഈ യാത്ര പിന്നീട് ഉദ്വേഗജനകമായ സംഭവങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നു.
പ്രേക്ഷകർക്ക് കൗതുകവും ആകാംക്ഷയും പകരുന്ന രീതിയിലുള്ള കഥാപുരോഗതിയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
"മാർക്കോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു തിലക്, പ്രശസ്ത കന്നഡ-തമിഴ് താരം സമ്പത്ത് രാജ്, രാഹുൽ മാധവ്, സുധീർ കരമന എന്നിവർക്കൊപ്പം പുതുമുഖം സാൻഡ്രിയയും പ്രധാന വേഷങ്ങളിൽ എത്തുന്നു.
തിരക്കഥ: അഡ്വ: ഇർഫാൻ കമാൽ, ഛായാഗ്രഹണം: ഗണേഷ് രാജ്വേൽ, സംഗീതം: എൽവിൻ ജോഷ്വ, എഡിറ്റിംഗ്: ടി.എസ്. ജെയ്, കലാസംവിധാനം: ബോബൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യം ഡിസൈൻ: റോസ് റെജീസ്, സ്റ്റിൽസ്: ജിഷ്ണു സന്തോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ഹരി കാട്ടാക്കട, ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്.
Movies
ഏറെ ആരാധകരുള്ള നടിയാണ് ശ്രീലീല. ശിവകാർത്തികേയൻ നായകനാകുന്ന പരാശക്തിയാണ് ശ്രീലീലയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. തമിഴിലേക്കുള്ള ശ്രീലീലയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
ഇപ്പോഴിതാ സിനിമയുടെ സെറ്റിലെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് നടി. സിനിമയുടെ ഷൂട്ട് തീർന്ന ദിവസം താൻ കരഞ്ഞുപോയെന്നും അത്രത്തോളം ആ കഥാപാത്രമായി താൻ ഇഴുകിച്ചേര്ന്നെന്നും ശ്രീലീല പറഞ്ഞു.
'പരാശക്തിയുടെ ഷൂട്ടിംഗ് കഴിയുന്ന ദിവസം ഞാൻ കരഞ്ഞു. അതൊരു ഫീലിംഗ് ആണ് നിങ്ങള്‍ക്ക് അത് പറഞ്ഞാല്‍ മനസിലാവില്ല. ആ സെറ്റുമായി ഞാൻ അത്രയധികം അടുത്തിരുന്നു. ഒരു കുടുംബം പോലെ തന്നെയാണ് കഴിഞ്ഞിരുന്നത്'.
'ആ ഗെറ്റപ്പും, ആ സെറ്റും എല്ലാം അത്രയേറെ ഇഴുകിച്ചേര്‍ന്നു. ഒന്നും ഇനി ഇല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇമോഷണലായി. ഇതിന്റെ രണ്ടാം ഭാഗം എടുക്കുമോ എന്ന് പോലും ചിന്തിച്ചു. പക്ഷേ അതൊന്നും പ്രാക്ടിക്കല്‍ അല്ല എന്നെനിക്കറിയാം. ഏറ്റവും ആദ്യത്തേത് വളരെ സ്പെഷ്യലായി കാണുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ ആദ്യത്തെ തമിഴ് സിനിമ എന്ന നിലയിലും പരാശക്തി എനിക്കൊരു ഇമോഷണല്‍ കണക്ഷനാണ്. ശിവകാര്ത്തികേയന്, രവി മോഹന്‍, അഥര്‍വ തുടങ്ങിയവര്‍ക്കൊപ്പമുള്ള എക്സ്പീരിയൻസും മറക്കാൻ കഴിയാത്തതാണ്'- ശ്രീലീല പറഞ്ഞു.
സൂരറൈ പോട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ജനുവരി 10 നാണ് പരാശക്തി റിലീസ്.
Movies
മികവാർന്ന കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്ത് മലയാള സിനിമയിൽ തന്റേതായ കൈയ്യൊപ്പ് പതിച്ച പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൂത്താട്ടുകുളത്ത് ആരംഭിച്ചു.
ഷഹദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ചിത്രം നിർമിക്കുന്നത്.
ജെബി മേത്തർ എംപിയും, പാർവതി തിരുവോത്തും ആദ്യ ഭദ്രദീപം തെളിയിച്ചു.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - മനോജ് കുമാർ സ്വിച്ചോൺകർമവും സിദ്ധാർഥ് ഭരതനും പാർവതിയും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
അഭിനേതാക്കളായ വിനയ് ഫോർട്ട്, മാത്യു തോമസ്, അസീസ് നെടുമങ്ങാട്, ജയശ്രീ, മുനിസിപ്പൽ ചെയർമാൻ റോജി ജോൺ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂജാ ചടങ്ങുകൾക്കു ശേഷം കലാസംവിധായകൻ മുകേഷ് മോഹൻ ഒരുക്കിയ പോലീസ് സ്റ്റേഷൻ സെറ്റിൽ ചിത്രീകരണവും ആരംഭിച്ചു.
Kerala
കൊച്ചി: ആട് മൂന്ന് ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ നടൻ വിനായകന് പരിക്ക്. ജീപ്പ് ഉപയോഗിച്ചുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്.
തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എംആര്‍ഐ സ്കാനിൽ പേശികള്‍ക്ക് സാരമായ ക്ഷതം കണ്ടെത്തിയതോടെ ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചു.
മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ആട് മൂന്ന് എന്ന ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രം 2026 മാർച്ച് 19ന് പ്രദർശനത്തിനെത്തും.
Movies
ഇന്ത്യൻ സിനിമാ വ്യവസായത്തിൽ കോടികളുടെ ഹിറ്റുകൾ തുടരെ സമ്മാനിച്ച സംവിധായകൻ എസ്.എസ്. രാജമൗലിയുടെ ചിത്രീകരണം പുരോഗമിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ വാരാണസിയുടെ ലൊക്കേഷന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ടൈറ്റാനിക് സംവിധായകന് സംവിധായകന് ജെയിംസ് കാമറൂണ്‍.
തെലുങ്ക് താരം മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന തിരവിസ്മയത്തിന്റെ ചിത്രീകരണം കാണാന്‍ താന്‍ ആഗ്രഹിക്കുന്നതായി രാജമൗലിയോടു ഫോണിലൂടെയാണ് കാമറൂൺ തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.
ഡിസംബര്‍ 19ന് ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുന്ന കാമറൂണിന്റെ അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്- എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ രാജമൗലിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഹോളിവുഡ് സംവിധായകന് തന്റെ ആഗ്രഹമറിയിച്ചത്.
സംഭാഷണത്തിന്റെ തുടക്കത്തില്‍ത്തന്നെ, തന്റെ സിനിമ കാണാനും പ്രതികരണം അറിയിച്ചതിനും കാമറൂണ്‍ രൗജമൗലിയോട് നന്ദി അറിയിച്ചു. തുടര്‍ന്ന്, രാജമൗലിയുടെ വാരാണസിയുടെ സെറ്റില്‍ വരാന്‍ ആഗ്രഹിക്കുന്നതായും തങ്കളുടെ മാജിക് നേരിട്ടു കാണണമെന്നും കാമറൂണ്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
ഞങ്ങൾക്ക് ആവേശമാകും
കാമറൂണിന്റെ ചോദ്യം കേട്ട രാജമൗലിയുടെ മറുപടി ഇങ്ങനെയായിരുന്നു: വളരെ സന്തോഷകരമായിരിക്കും സാര്‍. അങ്ങേയ്ക്കു സ്വാഗതം. ഞാന്‍ മാത്രമല്ല, എന്റെ യൂണിറ്റും മാത്രമല്ല, ഇന്ത്യന്‍ സിനിമയും ആവേശഭരിതമാകും.
ഷൂട്ടിംഗ് തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷമായി. ഇനിയും എട്ടു മാസത്തോളം ചിത്രീകരണം ബാക്കിയുണ്ട്. ചിത്രീകരണം മികച്ചരീതിയില്‍ മുന്നേറുകയാണ്... തീര്‍ച്ചയായും താന്‍ വരുമെന്ന വാക്കു കൊടുത്തതിനുശേഷമാണ് കാമറൂണ്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയവരാണ് വാരണാസിയിലെ പ്രമുഖ കഥാപാത്രങ്ങള്‍. കഴിഞ്ഞ മാസം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ആയിരക്കണക്കിന് ആവേശഭരിതരായ ആരാധകരുടെ പങ്കെടുത്ത ചടങ്ങിലാണ് ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയത്.
Editorial
ഓസ്ട്രേലിയയുടെ പഹൽഗാമായി മാറിയിരിക്കുകയാണ് സിഡ്നിയിലെ ബോണ്ടി ബീച്ച്. ലോകസമാധാനത്തിനു ഭീഷണിയും യുദ്ധങ്ങളുടെ ഉത്പാദനകേന്ദ്രവുമായ ഇസ്ലാമിക തീവ്രവാദത്തിന്റെ രണ്ടു സന്തതികൾ 15 നിരപരാധികളെ ഇതര മതസ്ഥരായതിനാൽ കൊന്നുതള്ളി. “രാജ്യത്തിനെതിരായ ഗുരുതര ഭീകരാക്രമണം’’ എന്നാണ് ആക്രമണത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അപലപിച്ചത്. പക്ഷേ, അദ്ദേഹം ഒരു ഹീറോയുടെ പേരുകൂടി പ്രഖ്യാപിച്ചു- അഹമ്മദ് അൽ അഹമ്മദ്.
മുമ്പൊരു തോക്കുപോലും ഉപയോഗിച്ചിട്ടില്ലാത്ത ആ സഹോദരൻ പാഞ്ഞെത്തി തീവ്രവാദിയെ കീഴ്പെടുത്തിയതുകൊണ്ടാണ് കൂടുതൽ ആളുകൾ കൊല്ലപ്പെടാതിരുന്നത്. അദ്ദേഹം ഓസ്ട്രേലിയയുടെ മാത്രമല്ല, ലോകത്തിന്റെതന്നെ അഭിമാനമായിരിക്കുന്നു. അഹമ്മദ് അൽ അഹമ്മദിന്റെ മതം സംബന്ധിച്ച് സർക്കാർവൃത്തങ്ങൾ വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഇയാൾ ലബനീസ് വംശജനായ ക്രൈസ്തവനാണെന്ന് റിപ്പോർട്ടുണ്ട്.
ഞായറാഴ്ച, യഹൂദ ആഘോഷമായ ‘ഹനൂക്ക’യുടെ ആദ്യദിനം ആഘോഷിക്കാൻ കടൽത്തീരത്തെത്തിയവർക്കു നേരേയാണ് പാക് വംശജരായ സാജിദ് അക്രവും മകൻ നവീദ് അക്രവും നിറയൊഴിച്ചത്. യഹൂദരെ ലക്ഷ്യമിട്ട ഭീകരാക്രമണമാണു നടന്നതെന്ന് ഓസ്ട്രേലിയ വ്യക്തമാക്കി. 10 മിനിറ്റ് നീണ്ട വെടിവയ്പിൽ 15 നിരപരാധികളും പ്രത്യാക്രമണത്തിൽ 50 വയസുകാരനായ ഭീകരൻ സാജിദും കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റിട്ടുമുണ്ട്. ഇതിനിടെയാണ് ആയിരങ്ങൾ പകച്ചുനിൽക്കേ, സമീപത്തെ കാറിന്റെ മറയത്തുനിന്നു പാഞ്ഞെത്തിയ അഹമ്മദ് അൽ അഹമ്മദ്, നവീദിനെ പിന്നിൽനിന്നെത്തി കീഴടക്കിയത്.
തോക്ക് പിടിച്ചുവാങ്ങിയ അദ്ദേഹം തീവ്രവാദിയോടു കീഴടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ വെടിയേറ്റ അഹമ്മദിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. തീവ്രവാദിയെ കീഴ്പെടുത്തുന്നതിന്റെ 15 സെക്കൻഡ് വീഡിയോ വൈറലായതോടെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ‘ഓസ്ട്രേലിയയുടെ ഹീറോ’ എന്ന് അഭിസംബോധന ചെയ്തത്. 10 വർഷത്തിലേറെയായി പഴം, പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കട നടത്തുകയാണ് സിറിയക്കാരനായ അഹമ്മദ്. രണ്ടു മക്കളുടെ പിതാവായ നാല്പത്തിമൂന്നുകാരൻ ആശുപത്രിയിലാണെന്നറിഞ്ഞതോടെ അദ്ദേഹത്തിന്റെ പേരിൽ തുടങ്ങിയ ഫണ്ടിലേക്ക് രണ്ടു മണിക്കൂറിനകം എത്തിയത് ഒന്നേകാൽ കോടി രൂപയാണ്.
മതേതര രാജ്യങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി ഇസ്ലാമിക തീവ്രവാദത്തിന്റെ തനിനിറം തിരിച്ചറിയുകയാണ്. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളും കുടിയേറ്റ നിയന്ത്രണങ്ങൾ നടപ്പാക്കി. തീവ്രവാദികൾ ലോകമെങ്ങും മുസ്ലിം സമൂഹത്തെ സംശയനിഴലിലാക്കുകയും ചെയ്തു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ യഹൂദർക്കു നേർക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. താരതമ്യേന സുരക്ഷിത രാജ്യമായ ഓസ്ട്രേലിയയിൽ ഇത്തരം വെടിവയ്പ് അപൂർവമാണ്. ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപലപിച്ചതിനൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസിന്റെ നയങ്ങളെ വിമർശിക്കുകയും ചെയ്തു. ആൽബനീസിന്റെ നയങ്ങൾ യഹൂദവിരുദ്ധതയുടെ അഗ്നിയിൽ എണ്ണ പകരുന്നതാണെന്ന് താൻ അദ്ദേഹത്തിനെഴുതിയിരുന്നതായി നെതന്യാഹു ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. നേതാക്കൾ നിശബ്ദരും നിഷ്ക്രിയരുമാകുന്നിടത്ത് യഹൂദവിരുദ്ധത അർബുദംപോലെ പടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഡ്നി സംഭവം ആഗോള തീവ്രവാദത്തെ വീണ്ടും ചർച്ചയ്ക്കെടുത്തിരിക്കുകയാണ്. പാക്കിസ്ഥാനിൽനിന്നെത്തിയ പിതാവും മകനും എന്തിനാണ് നിരപരാധികളെ വധിച്ചത്? പൈതൃകമായി തീവ്രവാദികൾ കൊണ്ടുനടക്കുന്ന വംശവെറിയുടെ ഭാഗമായ ഇതരമതവിദ്വേഷം മാത്രം. സിഡ്നിയിലെ ഇരകൾ യഹൂദരായിരുന്നു എന്നേയുള്ളൂ. ലോകത്തെ ഭീകരപ്രസ്ഥാനങ്ങളിൽ ഏതാണ്ട് എല്ലാംതന്നെ ഇസ്ലാമികഭരണം ലോകത്തു കൊണ്ടുവരാൻ ശ്രമിക്കുന്നവയാണ്.
1979നും 2024നും മധ്യേ ഭീകരാക്രമണങ്ങളിലേറെയും നടത്തിയത് താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, അൽ-ഷബാബ്, അൽ-ക്വയ്ദ എന്നീ അഞ്ചു ഗ്രൂപ്പുകളാണ്. 2024ലെ ഗ്ലോബൽ ടെററിസം ഇൻഡെക്സിൽ ഹമാസും സ്ഥാനമുറപ്പിച്ചു. പലസ്തീൻ വിഷയത്തിന്റെ മുഖംമൂടിക്കു പിന്നിൽ അവർ ഒളിച്ചുവച്ച, ക്രിസ്ത്യാനികളും യഹൂദരുമില്ലാത്ത ഇസ്ലാമിക ലോകക്രമം- ഇസ്ലാമിക് സ്റ്റേറ്റ് പരസ്യമായി ലക്ഷ്യമിടുന്നതുതന്നെയാണ്.
വൈകിയെങ്കിലും ഓസ്ട്രേലിയ കാര്യങ്ങൾ തിരിച്ചറിഞ്ഞു. ക്രിസ്മസ് ചന്തയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട മൊറോക്കോ, ഈജിപ്ത്, സിറിയൻ തീവ്രവാദികളെ കഴിഞ്ഞദിവസം ജർമൻ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലും ഇസ്ലാമോഫോബിയ ബഹളത്തിനൊപ്പം നുഴഞ്ഞുകയറി നടക്കുന്ന ഭീകരവാദത്തെ വേർതിരിച്ചറിയുക ദുഷ്കരമാണ്. പക്ഷേ, ശ്രമം ഉപേക്ഷിക്കാനാകില്ല.
ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ പറഞ്ഞതുപോലെ, ഇത് അമേരിക്കയും ഭീകരവാദവും തമ്മിലുള്ള യുദ്ധമല്ല ജനാധിപത്യ-സ്വതന്ത്രലോകവും ഭീകരവാദവും തമ്മിലുള്ള യുദ്ധമാണ്. ഏതെങ്കിലും ഒരു പക്ഷത്തേ നിൽക്കാനാകൂ. സ്വന്തം ജീവൻ പണയം വച്ച് തീവ്രവാദിയെ കീഴ്പ്പെടുത്തിയ സിഡ്നിയിലെ അഹമ്മദിന്റെ വേഗത്തിൽ ഈ ശാപത്തെ കീഴടക്കിയേ തീരൂ.
International
സിഡ്നി: സിഡ്നി നഗരത്തിനു സമീപം ബോണ്ടി ബീച്ചിൽ യഹൂദരെ ലക്ഷ്യമിട്ട ആക്രമണത്തിനു പിന്നിൽ പിതാവും മകനുമാണെന്ന് റിപ്പോർട്ട്. തോക്കുധാരികളായ പിതാവും മകനുമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മറ്റാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് ഇതുവരെയുള്ള നിഗമനം.
ആക്രമണത്തിൽ 15 പേർ കൊല്ലപ്പെടുകയും നാൽപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമിയായ 50 വയസുള്ള ആൾ പോലീസിന്റെ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം 24 വയസുള്ള മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച 50 വയസുകാരൻ ലൈസൻസുള്ള തോക്കുകളുടെ ഉടമയാണെന്നും അദ്ദേഹത്തിന്റെ പേരിൽ ആറ് തോക്കുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
യഹൂദരുടെ എട്ടു ദിവസം നീളുന്ന ഹനൂക്ക ഉത്സവത്തിന്റെ ഒന്നാം ദിനം ആഘോഷിക്കാൻ ബീച്ചിൽ ഒത്തുകൂടിയ ആയിരത്തോളം പേർക്കു നേരേ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു.
സിഡ്നിയിലെ യഹൂദരെ ലക്ഷ്യമിട്ട ഭീകരാക്രമണമാണു നടന്നതെന്നു ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന പോലീസ് വ്യക്തമാക്കിയിരുന്നു. ബീച്ചിലും സമീപത്തെ പാർക്കിലുമായി ഒത്തുകൂടിയ യഹൂദർക്കു നേർക്ക് പത്തു മിനിറ്റ് വെടിവയ്പ്പുണ്ടായി.
ഭീകരർ സമീപത്തെ നടപ്പാലത്തിൽനിന്നു വെടിയുതിർത്തുവെന്നാണു റിപ്പോർട്ട്. കറുത്ത വസ്ത്രംധരിച്ച രണ്ടുപേർ പാലത്തിൽ നിന്ന് വെടിയുതിർക്കുന്ന വീഡിയോ പുറത്തുവന്നു. വെള്ളവസ്ത്രം ധരിച്ച ഒരാൾ ഇതിലൊരാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തുന്നതും വീഡിയോയിലുണ്ട്.
അക്രമികളിൽ ഒരാളുടെ വാഹനത്തിൽനിന്നു കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയതായി പോലീസ് അറിയിച്ചു. ആക്രമണത്തെ അപലപിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ദേശീയ സുരക്ഷാസമിതി യോഗം വിളിച്ചുചേർത്തു.
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള യഹൂദ സമുദായത്തിനു നേർക്കുണ്ടാക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. താരതമ്യേന സുരക്ഷിത രാജ്യമായ ഓസ്ട്രേലിയയിൽ ഇത്തരം വെടിവയ്പു സംഭവങ്ങൾ അപൂർവമാണ്. ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തുടങ്ങിയവർ ഭീകരാക്രമണത്തെ അപലപിച്ചു.
International
സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ് നടത്തിയ അക്രമികളിൽ ഒരാളെ കീഴ്പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.
മരത്തിന് മറഞ്ഞിരുന്ന ആളുകളെ വെടിവയ്ക്കുകയായിരുന്ന അക്രമിയുടെ പിന്നിൽ കൂടിയെത്തിയ നിരായുധനായ ആൾ ഇയാളെ കീഴ്പ്പെടുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ആക്രമിയുടെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിപ്പറിച്ചെടുത്ത ഇയാൾ തോക്ക് ചൂണ്ടി അക്രമിയെ ഭയപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. സമീപത്തുണ്ടായിരുന്ന ഒരാൾ പകർത്തിയ വീഡിയോ വ്യാപകമായി പ്രചരിക്കുന്നണ്ട്.
BREAKING: Video shows how bystander disarmed one of the Bondi Beach gunmen pic.twitter.com/YN9lM1Tzls
— The Spectator Index (@spectatorindex) December 14, 2025
അതേസമയം, വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു അക്രമിയും ഉൾപ്പെടുന്നു. രണ്ടുപേരാണ് വെടിവയ്പ്പ് നടത്തിയത്. 11പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർ പോലീസുകാരാണ്. പരിക്കേറ്റവരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് സൂചന.
സിഡ്നി ബോണ്ടി ബീച്ചിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന ജൂത ഉത്സവമായ ഹനുക്കയുടെ ആദ്യ ദിനത്തിലാണ് വെടിവയ്പ്പുണ്ടായത്. സംഭവ സമയം നൂറു കണക്കിന് ആളുകൾ ബീച്ചിലുണ്ടായിരുന്നു. ആക്രമികൾ കുട്ടികളെയും പ്രായമായവരെയുമാണ് ലക്ഷ്യം വച്ചതെന്ന് ഒരു ദൃസാക്ഷി ദ് ഹെറാൾഡിനോടു പ്രതികരിച്ചു.
ബോണ്ടിയിലെ സംഭവങ്ങൾ "ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന്' ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രതികരിച്ചു.
NRI
ഫ്രാങ്ക്ഫോർട്ട്: കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാന്പസിലുണ്ടായ വെടിവയ്പിൽ ഒരു വിദ്യാർഥി മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വിറ്റ്നി എം. യംഗ് ജൂനിയർ ഹാളിനടുത്ത് വച്ചാണ് സംഭവം.
വെടിയേറ്റ രണ്ട് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. പരിക്കേറ്റ മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെടിവയ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
കാന്പസിൽ നിലവിൽ മറ്റ് ഭീഷണികളൊന്നുമില്ലെന്നും, വ്യക്തിപരമായ തർക്കമാണ് വെടിവയ്പിന് കാരണമായതെന്നാണ് പ്രാഥമിക സൂചനയെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
International
ഫ്രാങ്ക്ഫര്‍ട്: അമേരിക്കയിലെ കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ചൊവ്വാഴ്ചയുണ്ടായ വെടിവയ്പ്പില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യൂണിവേഴ്സിറ്റിയിലെ റെസിഡന്‍ഷ്യല്‍ ഹാളിലാണ് വെടിവയ്പ് നടന്നത്.
പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളയാള്‍ സര്‍വകലാശാലയിലെ വിദ്യാര്ഥിയല്ലെന്നും ഫ്രാങ്ക്ഫര്‍ട്ട് അസിസ്റ്റന്റ് ചീഫ് ഓഫ് പോലീസ് സ്കോട്ട് ട്രേസി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ കാംപസില്‍ സുരക്ഷാ ആശങ്കകളില്ലെന്നും പോലീസ് വ്യക്തമാക്കി.
സര്‍വകലാശാലയിലെ ക്ലാസുകള്‍, ഫൈനല്‍ പരീക്ഷകള്‍, കാംപസ് പ്രവര്‍ത്തനങ്ങള്‍ എന്നിവ താത്കാലികമായി നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. സര്‍വകലാശാലയില്‍ നാല് മാസത്തിനിടെയുണ്ടായ രണ്ടാമത്തെ വെടിവയ്പ്പാണിത്. ഓഗസ്റ്റ് 17ന് ഇതേ റെസിഡന്‍ഷ്യല്‍ ഹാളിന് സമീപം വാഹനത്തില്‍നിന്നുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
NRI
ഡാളസ്: റെഡ് ബേർഡ് ഏരിയയിലുള്ള ഇവന്റ സെന്ററിൽ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ വെടിവച്ചയാളും ഉൾപ്പെടുന്നു.
പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വെർബസെൻഡ് ക്രിയേഷൻസ് ആൻഡ് ഇവന്റ് വെന്യൂവിലാണ് സംഭവം. വഴക്കിനെ തുടർന്നാണ് വെടിവയ്പ് ഉണ്ടായതെന്നാണ് ഡാളസ് പോലീസ് നൽകുന്ന സൂചന.
വെടിവെച്ചയാളുടെയും പരിക്കേറ്റവരുടെയും വിവരങ്ങളോ സംഭവത്തിന് പിന്നിലെ കൃത്യമായ കാരണമോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
International
കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. 14പേർക്ക് പരിക്കേറ്റു.
അനധികൃതമായി മദ്യം വിൽക്കുന്ന സ്ഥലത്താണ് വെടിവയ്പ് നടന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രിട്ടോറിയയുടെ പടിഞ്ഞാറുള്ള സോൾസ്വില്ലെയിൽ സംഭവം നടന്നത്.
കൊല്ലപ്പെട്ട കുട്ടികളില്‍ മൂന്ന്, 12 വയസുള്ള ആണ്‍കുട്ടികളും 16കാരിയായ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. അപരിചിതരായ മൂന്ന് പേരാണ് ആക്രമണം നടത്തിയത്.
ആളുകള്‍ മദ്യപിക്കുന്ന സ്ഥലത്ത് എത്തിയ തോക്കുധാരികള്‍ പ്രകോപനമില്ലാതെ തന്നെ വെടിവയ്ക്കുകയായിരുന്നെന്ന് പോലീസ് വക്താവ് അറിയിച്ചു. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
National
ലുധിയാന: പഞ്ചാബിൽ വിവാഹ സത്കാരത്തിനിടെ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.
പഖോവൽ റോഡിൽ നടന്ന വിവാഹച്ചടങ്ങിന് ക്ഷണിക്കപ്പെട്ട രണ്ട് സംഘങ്ങൾ തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നു. ശുഭം മോട്ടയുടെയും അങ്കുറിന്റെയും നേതൃത്വത്തിലുള്ള ഈ സംഘങ്ങളുടെ പേരിൽ നിരവധി എഫ്ഐആറുകളുമുണ്ട്.
വിവാഹ വേദിയിൽ വച്ച് പരസ്പരം കണ്ടുമുട്ടിയ ഇവർ നിസാരകാര്യത്തെച്ചൊല്ലി ആരംഭിച്ച വാഗ്വാദം പിന്നീട് സംഘട്ടനത്തിലേക്ക് കടന്നുവെന്നാണ് സാക്ഷികളുടെ മൊഴി.
ഇരുസംഘങ്ങളും തമ്മിൽ 20-25 റൗണ്ട് വെടിയുതിർത്തെന്നും പോലീസ് പറയുന്നു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഏഴ് പേർക്കായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
International
കലിഫോർണിയ: വടക്കൻ കലിഫോർണിയയിലെ സ്റ്റോക്ടനിലുള്ള ലൂസീൽ അവന്യുവിൽ ജന്മദിനാഘോഷ പാർട്ടിക്കിടെയുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.
കുട്ടികൾക്കും മുതിർന്നവർക്കും വെടിയേറ്റതായി പോലീസ് പറഞ്ഞു. വെടിവച്ചയാളെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ആസുത്രണം ചെയ്തു നടത്തിയ ആക്രമണമെന്നാണ് പ്രാഥമിക സൂചനയെന്ന് പറഞ്ഞ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിന് സമീപം നാഷണൽ ഗാർഡ് അംഗങ്ങൾക്ക് നേരെ നടന്ന വെടിവയ്പിൽ രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റു. വൈറ്റ് ഹൗസിൽ നിന്ന് ഏതാനും ബ്ലോക്കുകൾ മാത്രം അകലെയാണ് ആക്രമണം നടന്നത്.
വെടിവയ്പിൽ പരിക്കേറ്റ ഇരുവരും വെസ്റ്റ് വെർജീനിയ നാഷണൽ ഗാർഡിലെ അംഗങ്ങളാണെന്ന് വെസ്റ്റ് വെർജീനിയ ഗവർണർ പാട്രിക് മോറിസി അറിയിച്ചു. ഇരുവരും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് നാഷനൽ ഗാർഡ് അംഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു. വെടിവയ്പ്പിന് ശേഷം സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സൈനികർ ചേർന്ന് പ്രതിയെന്ന് കരുതുന്നയാളെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് വാഷിംഗ്ടൺ മേയർ മുറിയൽ ബൗസർ അറിയിച്ചു.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കും വെടിയേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. വെടിവയ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഡിസി പോലീസ് ചീഫ് ജെഫ്രി കരോൾ പറഞ്ഞു.
ഈ കൃത്യം ചെയ്തവർക്ക് കനത്ത വില നൽകേണ്ടിവരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സംഭവത്തെ തുടർന്ന് തലസ്ഥാനത്തേക്ക് 500 അധിക നാഷണൽ ഗാർഡ് അംഗങ്ങളെ കൂടി അയക്കാൻ ട്രംപ് ഉത്തരവിട്ടു.
നിലവിൽ നഗരത്തിൽ 2,200ഓളം സൈനികരാണ് സംയുക്ത ദൗത്യ സേനയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ളത്.
International
വാഷിംഗ്ടൺ: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പ് രാജ്യത്തിനും മനുഷ്യരാശിക്കുമെതിരേയുള്ള കുറ്റകൃത്യമാണെന്ന് യുഎസ് പ്രസിഡന്റ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതൊരു ഹീനമായ ആക്രമണവും വെറുപ്പും ഭീകരതയും ഉളവാക്കുന്ന പ്രവൃത്തിയുമാണെന്നും അദ്ദേഹം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ആക്രമണത്തെ ഭീകരപ്രവർത്തനമെന്നും അക്രമിയെ മൃഗം എന്നും വിശേഷിപ്പിച്ച ട്രംപ്, അയാൾ വലിയ വില നൽകേണ്ടിവരുമെന്നും പറഞ്ഞു.
500 നാഷണൽ ഗാർഡുകളെ സംഭവ സ്ഥലത്ത് അധികമായി വിന്യസിച്ചു. വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവയ്പ്പിൽ ഗുരുതരപരിക്കേറ്റത്. ഇവരുടെ നില ഗുരുതരമാണ്. യുഎസ് പ്രസിഡന്റ് എന്ന നിലയിൽ താനും പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും നിങ്ങളോടൊപ്പമുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അക്രമിക്കും വെടിവയ്പ്പിൽ പരുക്കേറ്റു. ഇയാളുടെ പശ്ചാത്തലം പരിശോധിക്കുകയാണ്. ഇയാൾ അഫ്ഗാൻ സ്വദേശിയാണെന്നും 2021ലാണ് യുഎസിലെത്തിയതെന്നും ട്രംപ് പറഞ്ഞു.
NRI
ഡാളസ്: ഡൗൺടൗൺ ഡാളസിലെ ഒരു നിശാക്ലബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവയ്പിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പുലർച്ചെ രണ്ടോടെ കൊമേഴ്സ് സ്ട്രീറ്റിലെ നിശാക്ലബിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ് നടന്നത്.
ക്ലബിനുള്ളിൽ ആരംഭിച്ച വാക്കുതർക്കം പുറത്തെ പാർക്കിംഗ് സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു.
സംഭവസ്ഥലത്ത് എത്തിയ പോലീസ് പ്രതിക്ക് നേരെ വെടിയുതിർത്തു. പ്രതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അന്വേഷണം പുരോഗമിക്കുകയാണ്. വെടിവയ്പിനെ തുടർന്ന് സംഭവസ്ഥലത്തിന് സമീപമുള്ള ഡാളസ് മുനിസിപ്പൽ കോടതി തിങ്കളാഴ്ച അടച്ചു.
NRI
ഡാളസ്: ഏരിയ റാപ്പിഡ് ട്രാൻസിറ്റ് ട്രെയിനിൽ കഴിഞ്ഞാഴ്ച നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് 18 വയസുള്ള ലാമോൺ റഷൗഡ് വിനിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സാക്ഷിമൊഴികൾ, സുരക്ഷാ വിഡിയോകൾ, മറ്റുള്ള തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ട്രെയിനിൽ നിന്ന് രക്ഷപെട്ട് മറ്റൊരു സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു. വെടിവയ്പിൽ പരിക്കേറ്റ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രതിക്കെതതിരേ ഗുരുതരമായ ആക്രമണത്തിനും മാരകായുധം ഉപയോഗിച്ചതിനും കേസെടുത്തു. വെടിവയ്പിന്റെ കാരണം വ്യക്തമല്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
International
വാഷിംഗ്ടൺ: അമേരിക്കയിലെ നോർത്ത് കരോലിനയിൽ വാരാന്ത്യ പാർട്ടിക്കിടെ വെടിവയ്പ്പ്. മാക്സ്റ്റണിലാണ് ദാരുണമായ സംഭവമുണ്ടായത്.
വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. 13 പേർക്കാണ് വെടിയേറ്റത്. 11 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
150 ലധികം പേരാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് റോബ്സൺ കൗണ്ടി ഷെരീഫ് ബർണിസ് വിൽക്കിൻസ് പറഞ്ഞു. എന്നാൽ പോലീസ് എത്തുമ്പോൾ മിക്കവരും പോയിരുന്നതായും ബർണിസ് പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് വെടിവയ്പ്പ് ഉണ്ടായത്. സംഭവത്തിനെ കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളുവെന്നും വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും ബർനിസ് പറഞ്ഞു.
District News
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഓപണ്‍ സൈറ്റ് എയര്‍ റൈഫിള്‍ ഇനത്തില്‍ ശ്വേത ട്രീസ സന്ദീപിന് സ്വര്‍ണം. കൂടത്തായ് സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ ശ്വേത കഴിഞ്ഞ വര്‍ഷവും ഇതേ ഇനത്തിനു സ്വര്‍ണം കരസ്ഥമാക്കിയിരുന്നു ഭോപാലില്‍ നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ വെള്ളി മെഡലും നേടിയിരുന്നു.
എംപാനല്‍ ഷൂട്ടറും കായികാധ്യാപകനുമായ ജോസിന് പി. ജോണിന്റെ ശിക്ഷണത്തില്‍ ഷൂട്ടിംഗിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച ശ്വേത നിലവില്‍ കോഴിക്കോട് തൊണ്ടയാട് റൈഫിള്‍ ക്ലാസിലെ വിപിന്‍ദാസിന്റെ നേതൃത്വത്തിലാണ് പരിശീലനം തുടരുന്നത്.
ഷൂട്ടിംഗ് മികവ് പരിഗണിച്ച് ശ്വേതക്ക് എന്‍സിസി സര്‍ജന്റ് പദവിയും ലഭിച്ചിട്ടുണ്ട്. കല്ലാനോട് കോതമ്പനാനിയില്‍ സന്ദീപ-സവിത ദമ്പതികളുടെ മകളാണ് ശ്വേത.
International
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ബാറിലുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു.
സൗത്ത് കരോലിനയിലെ ദ്വീപിലെ തിരക്കേറിയ ബാറിലാണ് വെടിവയ്പ്പുണ്ടായത്. സെന്റ് ഹെലീന ദ്വീപിലെ വില്ലീസ് ബാര്‍ ആന്‍ഡ് ഗ്രില്ലില്‍ ഞായറാഴ്ച അര്‍ധരാത്രി ഒന്നോടെയാണ് വെടിവെയ്പ്പുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.
വെടിവയ്പ്പില്‍നിന്ന് രക്ഷപ്പെടാനായി ആളുകൾ അടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും അഭയംതേടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോള്‍ പലരും വെടികൊണ്ട് പരിക്കേറ്റ നിലയിലായിരുന്നു.
സംഭവസ്ഥലത്തുനിന്ന് നാലുപേരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 20 പേര്‍ക്കെങ്കിലും പരിക്കുണ്ട്. ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
NRI
സൗത്ത് കാരോലിന: സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ശനിയാഴ്ച രാത്രി നടന്ന രണ്ട് വ്യത്യസ്ത വെടിവയ്പുകളിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവങ്ങളെത്തുടർന്ന് കാമ്പസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
വിദ്യാർഥി റസിഡൻഷ്യൽ കോംപ്ലക്സായ ഹ്യൂഗൈൻ സ്യൂട്ട്സ് പ്രദേശത്തിന് സമീപമാണ് ആദ്യ വെടിവയ്പ് നടന്നതെന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. ഇവിടെ വെടിയേറ്റ ഒരു വനിതയെ ഉടൻതന്നെ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ചത് സലുഡ സ്വദേശിയായ 19 വയസുള്ള ജാലിയ ബട്ട്ലർ ആണെന്ന് ഓറഞ്ച്ബർഗ് കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു. രണ്ടാമത്തെ വെടിവയ്പിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
രണ്ട് വെടിവയ്പുകളും തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം തുടരുകയാണെന്നും സൗത്ത് കാരോലിന ലോ എൻഫോഴ്സ്മെന്റ് ഡിവിഷൻ സ്ഥിരീകരിച്ചു.
International
ലണ്ടൻ: മാഞ്ചസ്റ്റർ സിനഗോഗിൽ രണ്ടു പേർക്ക് വെടിയേറ്റത് ആക്രമിയെ നേരിടുന്പോഴെന്ന് പോലീസ്. സിനഗോഗിലെ കത്തിയാക്രമണത്തിനിടെ അക്രമിയെ നേരിടുന്പോൾ പോലീസ് നടത്തിയ വെടിവയ്പിൽ അബദ്ധത്തിൽ രണ്ട് പേർക്കുകൂടി വെടിയേറ്റതായ് പോലീസ് വ്യക്തമാക്കി.
അക്രമി സിനഗോഗിൽ പ്രവേശിക്കുന്നതു തടയാൻ വാതിലിനു പിന്നിൽനിന്നു ശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റതെന്നും കൊല്ലപ്പെട്ട രണ്ടു പേരിലൊരാൾക്കും പരുക്കേറ്റവരിലൊരാൾക്കുമാണ് വെടിയേറ്റതെന്നും പോലീസ് അറിയിച്ചു.
പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ബ്രിട്ടിഷ് പൗരത്വമുള്ള സിറിയൻ വംശജൻ ജിഹാദൽ ഷമി(35)യാണ് സിനഗോഗിൽ കടന്നുകയറി ആളുകളെ കത്തികൊണ്ട് ആക്രമിച്ചത്. ആക്രമണം നടന്ന സിനഗോഗ് പ്രധാനമന്ത്രി കിയ സ്റ്റാമർ സന്ദർശിച്ചു. ജൂത ആരാധനാലയങ്ങളായ സിനഗോഗുകൾക്ക് സുരക്ഷ വർധിപ്പിക്കാൻ ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചു.
NRI
ന്യൂയോർക്ക്: ബ്രൂക്ലിനിൽ ക്രൗൺ ഹൈറ്റ്സ് പരിസരത്തുള്ള ലോഞ്ചിൽ നടന്ന വെടിവയ്പിൽ മൂന്ന് പുരുഷന്മാർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച പുലർച്ചെ 3.30 ഓടെ ടേസ്റ്റ് ഓഫ് ദ സിറ്റി എന്ന സ്ഥലത്താണ് തർക്കത്തെ തുടർന്ന് സംഭവം നടന്നത്. പരിക്കേറ്റവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്.
ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
NRI
വാഷിംഗ്ടൺ ഡിസി: ടെക്സസിലെ ഓസ്റ്റിനിൽ നടന്ന വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പുണ്ടായത്.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കാർ മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച ഇയാളെ സൗത്ത് ഓസ്റ്റിനിൽ വച്ച് പോലീസ് സാഹസികമായിയാണ് പിടികൂടിയത്.
30 വയസ് പ്രായമുള്ള ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയമുണ്ടെന്നും ഓസ്റ്റിൻ പോലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു.
International
ലണ്ടൻ: വടക്കൻ അയർലൻഡിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
മറ്റു രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.
ബെൽഫാസ്റ്റ് നഗരത്തിൽ നിന്ന് 120 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന മഹ്ഗ്വയർബ്രിഡ്ജ് ഗ്രാമത്തിലാണ് സംഭവമെന്നും പൊതുജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു.
ശാന്തസുന്ദരമായ ഗ്രാമപ്രദേശത്ത് നടന്ന സംഭവം ഞെട്ടിച്ചെന്ന് പ്രദേശത്തെ ജനപ്രതിനിധിയായ ഡെബോറ എർസ്കൈൻ പറഞ്ഞു.