Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mississippi

America

മി​സി​സി​പ്പി വെ​ടി​വ​യ്പ്പിൽ ഒരു വയസുകാരന്‍റെ മരണം: പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ജിവ​ച്ചു

മി​സി​സി​പ്പി: മി​സി​സി​പ്പി​യി​ൽ വാ​ൾ​മാ​ർ​ട്ട് പാ​ർ​ക്കിംഗ് ലോ​ട്ടി​ൽ നീ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു നേ​രെ വെ​ടി​യു​തി​ർ​ത്ത് ഒ​രു വ​യ​സു​കാ​ര​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ പൊലി​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഹ​ണ്ട​ർ ഫോ​സ്റ്റ​ർ ജോ​ലി​യി​ൽ നി​ന്ന് രാ​ജിവ​ച്ചു.​ മി​സി​സി​പ്പി പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജിവ​ച്ച​താ​യി ഒ​ക്ടോ​ബ​ര് 21 സെ​നാ​റ്റോ​ബി​യ മേ​യ​ർ ഗ്രെ​ഗ് ഗ്രേ​വ്സ് സ്ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ണി​ൽ ഒ​രു മോ​ഷ​ണ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വാ​ൾ​മാ​ർ​ട്ട് പാ​ർ​ക്കിംഗ് ലോ​ട്ടി​ൽ നി​ന്ന് പി​ന്നോ​ട്ട് എ​ടു​ക്കു​ക​യാ​യി​രു​ന്ന കാ​റി​നു നേ​രെ പൊ​ലിസ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും, തു​ട​ർ​ന്ന് കാ​ർ മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ൾ ഫോ​സ്റ്റ​ർ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​വെ​ടി​വ​യ്പ്പി​ലാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വ​യ​സു​കാ​ര​നാ​യ കൊ​ഹ​ൻ വെ​യ്ലി കൊ​ല്ല​പ്പെ​ട്ട​ത്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സു​ഹൃ​ത്താ​യി​രു​ന്നു വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്.

ബ​ല​പ്ര​യോ​ഗം നി​യ​മ​പ​ര​മാ​ണെ​ന്ന് മി​സി​സി​പ്പി അ​റ്റോ​ർ​ണി ജ​ന​റ​ലി​ന്‍റെ ഓ​ഫീ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥന്‍റെ രാ​ജി. കാ​ർ ത​ന്‍റെ നേ​രെ​യാ​ണ് വ​ന്ന​തെ​ന്നും അ​തി​നാ​ൽ വെ​ടി​യു​തി​ർ​ക്കേ​ണ്ടി വ​ന്നു​വെ​ന്നു​മാ​ണ് ഫോ​സ്റ്റ​റു​ടെ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം.

അ​തേ​സ​മ​യം, ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ രാ​ജി കൊ​ണ്ടു​മാ​റ്റം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും, സം​ഭ​വ​ത്തി​ൽ യു​എ​സ് ജ​സ്റ്റി​സ് ഡി​പ്പാ​ർ​ട്ട്മെന്‍റ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ ബെ​ൻ ക്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up